ആവേശപ്പോരിൽ ഒഡീഷയെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിലെ 2022 ലെ അവസാന മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒഡിഷ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. 86 ആം മിനുട്ടിൽ ഡിഫൻഡർ സന്ദീപ് സിംഗ് നേടിയ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിനായി.

ഒഡിഷയുടെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്.റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ ഷോട്ട് ഭാഗ്യം കൊണ്ടാണ് ഗോളാവാതെ മാറിയത്. റെയ്‌നിയറിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍ലൈനിന്റെ അരികില്‍ വീണ് പുറത്തേക്ക് പോയി. തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ താളം കണ്ടെത്താൻ പാടുപെടുന്നതാണ് കാണാൻ സാധിച്ചത് . 10 ആം മിനുട്ടിൽ ഇവാന്‍ കലിയുഷ്‌നി പന്തുമായി മുന്നേറി ഡയമന്റക്കോസിന് പാസ് സമ്മാനിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.

ഒഡിഷ ഗോള്‍ പോസ്റ്റിലേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മുന്നേറ്റം കൂടിയായിരുന്നു അത്.18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജെസ്സെല്‍ കാര്‍നെയ്‌റോക്കും അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. ആദ്യ അപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരക്ക് കാര്യമായ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.ബ്ലാസ്റ്റേഴ്‌സ് ഗോൾമുഖത്ത് ഒഡിഷ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും പ്രതിരോധം ശക്തമാക്കി ആതിഥേയർ അതിനെ നേരിട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊടുത്താൽ മുന്നേറിക്കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് കാണാൻ സാധിച്ചത് . 50 ആം മിനുട്ടിൽ സഹലിന്റെ മികച്ചൊരു മുന്നേറ്റം ബോക്സിൽ വെച്ച് ഡിഫൻഡർ തടഞ്ഞു. 66 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന് ഗോൾവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 70 ആം മിനുട്ടിൽ രാഹുൽ കെപിയും ദിമിത്രിയോസ് ഡയമന്റകോസീനും പകരം നിഹാൽ സുധീഷും അപ്പോസ്‌തോലോസ് ജിയാനോയും ഇറങ്ങി. 72 ആം മിനുട്ടിൽ സഹലിന്റെ ഗോൾ ശ്രമം പുറത്തേക്ക് പോവുകയും ചെയ്തു.

മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും കൂടുതൽ മുന്നേറി കളിച്ച് ഗോളിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. 86 ആം മിനുട്ടിൽ ഒഡിഷയുടെ പ്രതിരോധ പൂട്ട് പൊളിച്ച് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.സി സന്ദീപ് സിംഗാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.ഇടതുവശത്ത് നിന്ന് ബ്രൈസ് മിറാൻഡ കൊടുത്ത പാസ് ക്ലിയർ ചെയ്യുന്നതിൽ അമരീന്ദർ സിംഗ് വലിയ പിഴവ് വരുത്തുകയും അവസരം മുതലാക്കിയ സന്ദീപ് ഒഡിഷ വലകുലുക്കി

Rate this post