എതിരാളികളുടെ മുട്ടിടിക്കുന്ന കൂട്ടുകെട്ട്, ഗോൾ അടിക്കുന്നതിലും അടിപ്പിക്കുന്നതിലും MNM സഖ്യം തകർപ്പൻ ഫോമിൽ
ഈ സീസണിൽ വളരെ നല്ല രൂപത്തിലാണ് പിഎസ്ജി കളിച്ചുകൊണ്ടിരിക്കുന്നത്.ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തെ തുടരുന്നത് പിഎസ്ജിയാണ്.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇനി പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. അവരെ അതിജീവിക്കാൻ പിഎസ്ജിക്ക് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
പിഎസ്ജിയുടെ ഈ മികവിന് പിന്നിലെ പ്രധാനപ്പെട്ട കാരണക്കാർ അവരുടെ മുന്നേറ്റ നിര തന്നെയാണ്.ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെയാണ് പിഎസ്ജിക്ക് അവരുടെ മുന്നേറ്റ നിരയിൽ ലഭ്യമായിട്ടുള്ളത്.മാത്രമല്ല ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഈ സീസണിൽ അത്യുജ്വല ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
അതിനു തെളിവായി ചില കണക്കുകൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് 2022-ൽ ആകെ 144 ഗോളുകളിലാണ് ഈ മൂന്ന് താരങ്ങൾ ചേർന്നുകൊണ്ട് കോൺട്രിബ്യൂഷൻ വഹിച്ചിട്ടുള്ളത്.എതിരാളികളെ ഏറെ ഭയപ്പെടുത്തുന്ന കണക്കുകൾ തന്നെയാണ് ഇത്.ലയണൽ മെസ്സി പിഎസ്ജിക്ക് വേണ്ടി ഈ വർഷം ആകെ 17 ഗോളുകളും 24 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. നെയ്മറുടെ കാര്യത്തിലേക്ക് വന്നാൽ 25 ഗോളുകളും 18 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.കിലിയൻ എംബപ്പേയാണ് ഏറെ മികവ് പുലർത്തുന്നത്.44 ഗോളുകൾ നേടിയിട്ടുള്ള താരം 16 അസിസ്റ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
Leo Messi:
— B/R Football (@brfootball) December 29, 2022
17 goals
24 assists
Neymar:
25 goals
18 assists
Kylian Mbappé:
44 goals
16 assists
144 goal contributions for PSG in 2022 🤯 pic.twitter.com/bAbwUu6fCO
അതുകൊണ്ടുതന്നെ സംശയം പറയാം ഫുട്ബോൾ ലോകത്ത് ഏറ്റവും അപകടകാരികളായ മുന്നേറ്റ നിര പിഎസ്ജിയുടേതാണ് എന്ന്. അത്രയേറെ ഗോളുകളും അസിസ്റ്റുകളുമാണ് ഈ മുന്നേറ്റ നിര നേടിക്കൊണ്ടിരിക്കുന്നത്.പിഎസ്ജിയുടെ കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം ഇത്തവണയെങ്കിലും നേടിക്കൊടുക്കാൻ ഈ മുന്നേറ്റ നിരക്ക് കഴിഞ്ഞാൽ അതെ വലിയ ഒരു നേട്ടം തന്നെയായിരിക്കും.