‘നിസ്സഹായനായ എംബപ്പേ’ : നെയ്മറും മെസിയും ഇല്ലാതെ ഒന്നും ചെയ്യാനാവാതെ പിഎസ്ജി സൂപ്പർ താരം

പുതുവത്സര ദിനത്തിൽ എതിരാളികളായ ലെൻസിനോട് 3-1 തോൽവി വഴങ്ങിയതോടെ പാരീസ് സെന്റ് ജെർമെയ്‌ന്റെ ലീഗിലെ അപരാജിത കുതിപ്പ് അവസാനിച്ചിരിക്കുകയാണ്.ആതിഥേയർ അഞ്ചാം മിനിറ്റിൽ സ്‌റ്റേഡ് ബൊള്ളേർട്ട്-ഡെലെലിസിൽ പ്രെസെമിസ്‌ലാവ് ഫ്രാങ്കോവ്‌സ്‌കിയിലൂടെ ലീഡ് നേടി, ഹ്യൂഗോ എകിറ്റികെ പിഎസ്‌ജിക്ക് ഉടൻ സമനില നൽകി.

എന്നാൽ ലോയിസ് ഓപ്പൺഡയുടെയും അലക്സിസ് ക്ലോഡ് മൗറീസിന്റെയും സ്ട്രൈക്കിലൂടെ ലെൻസ് തങ്ങളുടെ വിജയമുറപ്പിക്കുകയും പിഎസ്ജിയുമായുള്ള പോയിന്റ് വ്യത്യസം നാലാക്കി കുറക്കുകയും ചെയ്തു.അർജന്റീനയുടെ ലോകകപ്പ് ജേതാവായ ലയണൽ മെസ്സിയും കഴിഞ്ഞ മത്സരത്തിൽ രണ്ടുമഞ്ഞ കാർഡ് കണ്ട നെയ്മറും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. അത്കൊണ്ട് പിഎ സ്ജി യുടെ മുഴുവൻ പ്രതീക്ഷകളും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പേയിലായിരുന്നു.

എന്നാൽ എംബപ്പേക്ക് പ്രതീക്ഷകത്തുയരാനോ അവരെ വിജയത്തിൽ എത്തിക്കാനോ സാധിച്ചില്ല. മെസ്സിയുടെയും നെയ്മറുടെയും അഭാവത്തിൽ എംബപ്പേക്ക് തന്റെ കഴിവും പ്രതിഭയും തെളിയിക്കാനുള്ള അവസരമാണ് മുന്നിൽ വന്നത്. എന്നാൽ ഇരു താരങ്ങളുടെയും പിന്തുണയില്ലാതെ ഫ്രഞ്ച് താരത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.ലോകകപ്പിന് ശേഷം രണ്ടാഴ്ചത്തെ ഇടവേള ലഭിച്ചതിനാൽ മെസ്സി ഇതുവരെയും ടീമിനൊപ്പം ചേർന്നിട്ടില്ല.ലോകകപ്പ് ഫൈനലിൽ തോറ്റ ഫ്രാൻസിനായി ഹാട്രിക് നേടിയ കൈലിയൻ എംബാപ്പെ – പിഎസ്ജിയുടെ ടൂർണമെന്റിന് ശേഷമുള്ള ഗെയിമുകളൊന്നും നഷ്‌ടപ്പെടുത്തിയിട്ടില്ല.

ഡിസംബർ 28 ന് സ്ട്രാസ്ബർഗിനെതിരെ പിഎസ്ജി 2-1 ന് വിജയിച്ച മത്സരത്തിൽ എംബാപ്പെയുടെ അവസാന നിമിഷത്തെ ഗോളിലാണ് പിഎസ്ജി വിജയം നേടിയത്. എന്നാൽ തോൽ‌വിയിൽ പിഎസ്ജി ആരാധകർ എംബപ്പേക്കെതിരെ വലിയ വിമര്ശനമാണ്‌ ഉയർത്തുന്നത.ഫ്രഞ്ച് ലീഗിൽ 16 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും രണ്ടു അസിസ്റ്റുകളും എംബപ്പേ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ 6 മത്സരങ്ങളിൽ നിന്നും 7 ഗോളുകളും നേടിയിട്ടുണ്ട്. ജനുവരി ഏഴിന് ചാറ്റോറോക്സിനെതിരെയാണ് ലീഗിൽ പിഎസ്ജി യുടെ അടുത്ത മത്സരം. ആ മത്സരത്തിൽ മെസ്സിയും നെയ്മറും കളിക്കാനുള്ള സാധ്യതയുണ്ട്.

Rate this post