മറഡോണയും മെസ്സിയും: ഒരേ നാണയത്തിൽ സമനില തെറ്റിയ ഇതിഹാസങ്ങൾ.

സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ മെസ്സി അർജന്റീന ഇതിഹാസത്തെ ഓർമിപ്പിച്ചു. പക്ഷെ അത് ഒരു നല്ല ഓർമയല്ല.

സ്പാനിഷ് സൂപ്പർ കപ്പിന്റെ ഫൈനലിൽ, മെസ്സിക്കും അർജന്റീനയുടെ ഇതിഹാസ പുരുഷനായ ഡീഗോ മർഡോണയ്ക്കും പിഴച്ചത് ഒരേ എതിരാളികൾക്കെതിരെ, അത്ലറ്റിക് ക്ലബ്ബ്. പക്ഷെ ഒരേയൊരു വ്യത്യാസമേയുള്ളൂ, ഫുട്‌ബോൾ ദൈവത്തിന്റെയത്രെ കഠിനമായിരുന്നില്ല അദ്ദേഹത്തിന്റെ പിൻഗാമിയുടെ പ്രവൃത്തി.

1984, എസ്റ്റാഡിയോ സാന്റിയാഗോ ബെർണാബ്യുവിൽ വച്ച് കോപ്പാ ഡെൽ റേ ഫൈനൽ നടക്കുന്നു. ബാഴ്‌സിലോണയും അത്ലറ്റിക് ക്ലബ്ബുമാണ് ഫൈനലിൽ കളിക്കുന്നത്. കഴിഞ്ഞ കളിയിൽ തന്റെ ഇടത്തെ ആംഗിളിനെ ഫ്രാക്ച്യുർ ആക്കിയ ബിൽബാവോയുടെ കഷാപ്പുകാരനായ അന്തോണി ഗോയ്‌കൊയ്‌ട്സ്സിയക്കെതിരെ പ്രതികാരം തീർക്കാൻ കിട്ടിയ സുവർണ്ണാവസരം.

കളി അവസാനികുന്നതുവരെ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന ഒരു പ്രതീതിയിൽ നിറഞ്ഞാടുകയായിരുന്നു ഗ്രൗണ്ട്. പക്ഷെ റഫറിയുടെ അവസാന വിസിലോട് കൂടി കഥയാകെ മാറി മറിഞ്ഞു. ഒരു കൂട്ടത്തല്ലായിരുന്നു സംഭവത്തിന്റെ ആകത്തുക. മറഡോണ തുടക്കമിട്ട അടിയിൽ ഗ്രൗണ്ട് മുഴുവനും കളിക്കാർ പരസ്പരം പെരുമാറാൻ തുടങ്ങി.

മെസ്സിയുടെ കാര്യം നോക്കുകയാണെങ്കിൽ, തന്നെ ചെറുതായൊന്ന് തടഞ്ഞ അസിയർ വില്ലാലിബ്ബ്രെയെ, തലക്കിടിച്ചുട്ടു. തുടർന്നു ഫൗളിന്റെ ആഖാതം കാരണം റഫറി ഡൈറെക്റ്റ് റെഡ് കാർഡ് കൊടുക്കുകയായിരുന്നു. അതും ബാഴ്‌സ ജേഴ്സിയിൽ മെസ്സിയുടെ ചരിത്രത്തിലെ ആദ്യ റെഡ് കാർഡ്. താരത്തിനു ബാഴ്സയ്യ്ക്ക് കോപ്പാ ഡെൽ റേയിൽ കോർണെല്ലക്കെതിരെയുള്ള മത്സരവും എൽചെക്കെതിരെയുള്ള ലീഗ് മത്സരവും നഷ്ടപട്ടേക്കും. പക്ഷെ റീപോര്ടുകൾ സൂചിപ്പിക്കുന്നത് താരത്തിനു 12 മത്സരണങ്ങൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ്.

ചൂടുപിടിച്ച ആ നിമിഷങ്ങൾ മറഡോണയുടെ ബാഴ്സയിലെ ജീവിതത്തെ അവസാനിപ്പിക്കുകയും, 1984ൽ തന്നെ നാപോളിയിലേക്ക് ചേക്കേറുകയും ചെയ്തു. പിന്നീട് മറഡോണയിൽ നിന്നുമുണ്ടായതിനെല്ലാം ചരിത്രം സാക്ഷിയാണ്. ബാഴ്‌സയുടെ എക്കാലത്തെയും ടോപ്പ് സ്‌കോറർ ആയ ലയണൽ മെസ്സിയുടെ ഭാവിയെ പറ്റി ഇപ്പോഴും ഒരു ഫുൾ സ്റ്റോപ് വീണിട്ടില്ല. താരത്തിന്റെ ബാഴ്സയിലേ കരാർ ഈ വരുന്ന സമ്മറിൽ അവസാനിക്കാനിരിക്കെ മറഡോണയെ പോലെ ഒരു ഐതിഹാസികമായ തിരിച്ചു വരവ് നടത്തുമോ ഇല്ലയോ എന്ന് കാത്തിരുന്നു കാണാം.

Rate this post