കോവിഡിനെ തോല്പിച്ചുകൊണ്ട് ഐതിഹാസികമായ മാറ്റത്തിനൊരുങ്ങി ഇന്റർ മിലാൻ.

ക്ലബ്ബ് രൂപീകൃതമായി കൃത്യം 113മത്തെ വർഷത്തിൽ പേരും ലോഗോയും മാറ്റാനൊരുങ്ങി ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാൻ.

നിലവിൽ ക്ലബ്ബിന്റെ യഥാർഥ പേര് ഫുട്‌ബോൾ ക്ലബ്ബ് ഇന്റർനേഷ്യോണേൽ മിലാനോ എന്നാണ്. ഇതിൽ നിന്നും ഇന്റർ മിലാനോ എന്ന ചുരുങ്ങിയ രൂപത്തിലാക്കാനാണ് ക്ലബ്ബ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. പേര് മാറ്റുന്നത് കൊണ്ട് ക്ലബ്ബ് ഉദ്ദേശിക്കുന്നത് ഇറ്റലിയുടെ തലസ്ഥാന നഗരമായ മിലാനുമായി നല്ലൊരു ബന്ധം സ്ഥാപിക്കുവാനാണ്. കൂടാതെ ആധുനിക ഫുട്‌ബോൾ ലോകത്ത് ക്ലബ്ബിന് കാലത്തിനനുസൃതമായ പേരാക്കുക എന്നതുമാണ്.

ഈ വരുന്ന മാർച്ച് 9ന് അതായത്, ഇന്റർ മിലാൻ എന്ന ക്ലബ്ബ് രൂപീകൃതമായി കൃത്യം 113 വർഷമാകുമ്പോഴാണ് ക്ലബ്ബ് പേരുമാറ്റൽ ചടങ്ങ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇന്റർ മിലാൻ ലോഗോ മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്.

ലാ ഗസ്സറ്റ ഡെല്ലോ സ്‌പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം 2017ൽ ജുവെന്റസ് ലോഗോ മാറ്റിയതിനു ശേഷം ഇതാദ്യമായിട്ടാണ് മറ്റൊരു ക്ലബ്ബ് സീരി-എയിൽ ലോഗോ മാറ്റുന്നത്.

ക്ലബ്ബിൽ അഴിച്ചുപണികൾ നടക്കുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കോവിഡ് 19 ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിൽ ഇന്റർ മിലാനും പ്രഹരമേറ്റിട്ടുണ്ട്. കളിക്കാർക്കുള്ള വേതനം കൃത്യയമായി നൽകുന്നതിൽ ഈയിടെയായി ക്ലബ് കുറച്ചു പ്രയാസം കാണിക്കുന്നുണ്ട്. നിലവിലെ ടീമിന്റെ പ്രധാന സ്പോണ്സർ ആയ പിറെല്ലിയെ മാറ്റി എവർഗ്രാന്റെയെ അമരത്തിരുത്തുന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്.

ക്ലബ്ബിന്റെ സാൻ സിറോ സ്റ്റേഡിയം പൊളിച്ചു പണിയാനുമുള്ള മാർഖനിർദ്ദേശങ്ങൾ ക്ലബ്ബ് അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. അന്റോണിയോ കൊണ്ടേയുടെ ടീം നിലവിൽ 11 വർഷങ്ങൾക്കു ശേഷം സിരി-എ കിരീടം ചൂടാനുള്ള പരിശ്രമത്തിലാണ്.

നിലവിൽ 18 മത്സരങ്ങളിൽ നിന്നും 40 പോയിന്റുമായി ടീം പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. നഗരവൈരികളായ എ.സി.മിലാനാണ് പട്ടികയിൽ ഒന്നാമതുള്ളത്. 17 മത്സരങ്ങളിൽ നിന്നും 40 പോയിന്റ് നേടിയ ടീം ഇന്റർ മിലാനു മേൽ ഒരു മത്സരത്തിന്റെ ആധിപത്ഥ്യവുമുണ്ട്.

വൻ അഴിച്ചു പണികൾക്കൊരുങ്ങുന്ന ഇന്റർ മിലാൻ ലോക ഫുട്‌ബോൾ ചരിത്രത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്തിയ ഈ സന്ദർഭത്തിൽ, ഈ അഴിച്ചുപണികൾ പുതിയൊരു യുഗത്തിന്റെ തുടക്കമാണോ എന്ന് കാത്തിരുന്നു കാണാം.

Rate this post