ബയേർൺ മ്യൂണിക് സൂപ്പർ താരത്തെ ടീമിലെത്തിച്ചു റയൽ മാഡ്രിഡ്.

ബയേർൺ മ്യൂണിക്കിന്റെ വിശ്വസ്ത പ്രതിരോധ താരമായ ഡേവിഡ് അലാബ ഈ വരുന്ന ജൂലൈയിൽ റയലിൽ ചേർന്നേക്കും.

13 വർഷം നീണ്ട ബയേർണ് മ്യൂണിക് കരിയറിനെ അവസാനിപ്പിക്കാനൊരുങ്ങി അലാബ. താരം സാന്റിയാഗോ ബെർണാബ്യുവിൽ എത്തുന്നത് ഫ്രീ ട്രാൻസ്ഫെറിലാണ്. ഓസ്ട്രിയൻ താരത്തിനായി ലിവർപ്പൂളും, ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും രംഗത്തുണ്ടായിരുന്നുവെങ്കിലും, അലാബ റയൽ മാഡ്രിഡിനെ തെരഞ്ഞെടുക്കുകയായിരുന്നു.

താരത്തിനു റയൽ മാഡ്രിഡിൽ കളിക്കണമെന്ന ആഗ്രഹമാണ്, മറ്റു ഓഫറുകളെ നിരസിക്കാൻ ഓസ്ട്രിയൻ താരത്തെ പ്രേരിപ്പിച്ചത്. റയൽ മാഡ്രിഡിൽ ആരോഗ്യ പരിശോധനകൾക്ക് വിധേയനായ താരവുമായി ടീം അധികൃതർ പ്രീ-കോണ്ട്രാക്ടിൽ ഏർപെട്ടിട്ടുണ്ട്.

പ്രമുഖ മാധ്യമ ഏജൻസിയായ മാർക്ക റിപ്പോർട്ട് ചെയ്തതു പ്രകാരം താരം റയൽ മാഡ്രിഡുമായി 4 വർഷ കരാറിലാണ് ധാരണയായിരിക്കുന്നത്.

പ്രധാന വാർത്തകൾ:

ഈ സീസണിൽ കരാർ അവസാനികാനിരിക്കുന്ന റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്കാസ് വാസ്ക്വെസ്, ക്ലബ്ബ് ഓഫർ ചെയ്ത കരാർ നിരസിച്ചിരിക്കുന്നു. എ.എസ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡറായ ദെലെ അലിയെ ടീമിലേക്കെത്തിക്കാനൊരുങ്ങി ലീഗ് 1 വമ്പന്മാരായ പി.എസ്.ജി. ദി സൺ റിപ്പോർട്ട് ചെയ്തത് പ്രകാരം ഈ ജനുവരിയിൽ തന്നെ ലോൺ അടിസ്ഥാനത്തിൽ താരത്തെ ഫ്രാൻസിലേക്കെത്തിച്ചേക്കും.

Rate this post