ഹാട്രിക്ക് അരങ്ങേറ്റം : ഗ്രെമിയോയ്‌ക്കൊപ്പം ഹാട്രിക്കോടെ അരങ്ങേറ്റം ക്കുറിച്ച് ലൂയിസ് സുവാരസ് |Luis Suárez
ഖത്തർ വേൾഡ് കപ്പിന് ശേഷമാണ് ഉറുഗ്വേൻ സൂപ്പർ താരം സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്.കഴിഞ്ഞ സീസണിൽ തന്റെ ബാല്യകാല ക്ലബ്ബായ നാഷനലിലേക്ക് 35-കാരൻ മടങ്ങിയെത്തിയിരുന്നു.
14 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി ഉറുഗ്വേൻ ലീഗ് കിരീടം നേടാൻ അവരെ സഹായിച്ചു.ഖത്തറിൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഉറുഗ്വേ പുറത്തായിരുന്നു. സുവാരസിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല, ഒരു ഗോൾ പോലും നേടാൻ സാധിചിരുന്നില്ല. എന്നാൽ ബ്രസീലിയൻ ക്ലബ് ഗ്രെമിയോയ്‌ക്കായി സ്വപ്ന അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ഉറുഗ്വേൻ.ചൊവ്വാഴ്ച നടന്ന റെക്കോപ ഗൗച്ച സൂപ്പർ കപ്പിൽ ആദ്യ പകുതിയിൽ ഹാട്രിക്ക് നേടിയ സുവാരസ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു.
ഉറുഗ്വായൻ ടീമായ നാഷനൽ വിട്ടതിന് ശേഷം ഫ്രീ ട്രാൻസ്ഫറിൽ ഗ്രെമിയോയിൽ ചേർന്ന സുവാരസ് 37 മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ നേടി. മത്സരത്തിൽ ഗ്രെമിയോ സാവോ ലൂയിസിനെ 4-1 ന് തോൽപിച്ചു.ആദ്യ പകുതിയിൽ ഗ്രെമിയോ നാല് ഗോളുകളും നേടി വിജയമുറപ്പിച്ചിരുന്നു.പ്രീമിയർ ലീഗിൽ നോർവിച്ചിനെതിരെ ലിവർപൂളിനായി മൂന്ന് ഗോളുകൾ നേടിയതിന് ശേഷം 2013 ഡിസംബറിന് ശേഷം 35-കാരൻ ആദ്യ പകുതിയിൽ ഹാട്രിക് നേടുന്നത് ഇതാദ്യമാണ്.
⚽🇪🇪 #GRExSLU #RecopaGaúcha2023 pic.twitter.com/Hkm8GWxlfH
— Grêmio FBPA (@Gremio) January 17, 2023
His first goal for Grêmio came in true Luis Suárez style 💥
— B/R Football (@brfootball) January 17, 2023
(via @sportv)pic.twitter.com/YAfzYCg1zv
അയാക്‌സ് ആംസ്റ്റർഡാം, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയ്ക്കായി കളിച്ച സുവാരസ്, തന്റെ ബാല്യകാല ക്ലബിനെ ഉറുഗ്വേൻ ചാമ്പ്യൻഷിപ്പ് നേടാൻ സഹായിച്ചതിന് ശേഷം ഒക്ടോബറിൽ നാഷനലിനോട് വിടപറഞ്ഞു.കഴിഞ്ഞ വർഷം പ്രമോഷൻ നേടിയ ശേഷം ഗ്രെമിയോ ഈ സീസണിൽ ബ്രസീലിന്റെ സീരി എയിൽ കളിക്കും.
38 minute hat trick for Luis Suárez in his Grêmio debut. The volley is on a rope. Came out to a hero’s welcome earlier in the week & decided to show the Porto Alegre faithful that the king is home. One of the greats of the last 20 years is still cooking 🇺🇾 pic.twitter.com/wQGR3kUO39
— Stoppage Time (@StoppageTime_FC) January 18, 2023