ബ്രസീലിൽ സ്വപ്നതുല്യമായ തുടക്കവുമായി ഇതിഹാസതാരം ലൂയിസ് സുവാരസ്| Luis Suarez

മുൻ ലിവർപൂൾ,ബാഴ്സലോണ സ്ട്രൈക്കർ ലൂയിസ് വാരസിന് ബ്രസീലിൽ സ്വപ്നമാ തുല്യമായ തുടക്കം. ആദ്യ മത്സരത്തിൽ തന്നെ ഗ്രെമിയോക്ക് വേണ്ടി ഹാട്രിക് തികച്ച് കിരീടം നേടി കൊടുത്തിരിക്കുകയാണ് ലൂയിസ് സുവാരസ്.

ലൂയിസ് സുവാരസിന്റെ ബ്രസീലിലെ തന്റെ പുതിയ അധ്യായത്തിൽ ഒരു സ്വപ്ന അരങ്ങേറ്റം നടത്തുകയും ആദ്യ കിരീടം നേടുകയും ചെയ്തു. ഗ്രെമിയോയെ റെക്കോപ ഗൗച്ച കിരീടത്തിൽ മുത്തമിടാൻ ആദ്യ പകുതിയിൽ തന്നെ ഹാട്രിക്കോടെ പിസ്റ്റോലെറോ ഗംഭീരമാക്കി. ബ്രസീലിയൻ ഫുട്ബോളിന്റെ നെറുകയിലേക്ക് ഗ്രെമിയോയെ തിരികെ കൊണ്ടുവരാൻ ഒരുങ്ങുമ്പോൾ ബ്രസീലിയൻ ആരാധകർ വലിയ ആവേശത്തിലാണ്.

ഏറെ പ്രതീക്ഷയോടെ, സൗത്ത് അമേരിക്കൻ ഫുട്‌ബോളിലേക്ക് തിരിച്ചുവരുമ്പോൾ തങ്ങളുടെ പുതിയ സ്‌ട്രൈക്കറുടെ അരങ്ങേറ്റം കാണുന്നതിന് 30,000 ടിക്കറ്റുകൾ വിൽക്കുമെന്ന് ഗ്രെമിയോ കളിക്ക് മുമ്പ്തന്നെ പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരത്തിന്റെ തിരിച്ചുവരവിന് കളിയുടെ 4 മിനിറ്റ് മാത്രമേ എടുക്കേണ്ടി വന്നുള്ളൂ, സാവോ ലൂയിസിനെതിരെ ആദ്യ ഗോൾ മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ലൂയിസ് വക എതിർ വല കുലുക്കി.

പത്ത് മിനിറ്റിന് ശേഷം സാവോ ലൂയിസിന് വേണ്ടി പൗളിഞ്ഞോ സമനില ഗോൾ നേടി , പക്ഷേ ഉറുഗ്വേക്കാരൻ സുവാരസിനെ പൂട്ടാൻ കഴിഞ്ഞില്ല. കളിയുടെ 31,38 മിനിട്ടുകളിൽ വീണ്ടും എതിർവല ചലിപ്പിച്ച് ഹാട്രിക് തികച്ചു.വെറും 38 മിനിറ്റിനുള്ളിലാണ് താരം തന്റെ ഹാട്രിക് തികച്ചത്.പ്രീമിയർ ലീഗിൽ നോർവിച്ചിനെതിരെ ലിവർപൂളിനായി മൂന്ന് ഗോളുകൾ നേടിയതിന് ശേഷം 2013 ഡിസംബറിന് ശേഷം 35-കാരൻ ആദ്യ പകുതിയിൽ ഹാട്രിക് നേടുന്നത് ഇതാദ്യമാണ്.

ഹാട്രിക്കിനൊപ്പം തന്റെ കാലുകളിൽ ഇനിയും ഗോളുകളടിക്കാൻ കഴിവുണ്ടെന്ന് സുവാരസ് ലോകത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു. ഉറുഗ്വായ്, ഹോളണ്ട്, ഇംഗ്ലണ്ട്, സ്പെയിൻ രാജ്യങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കരിയറിൽ ഉടനീളം വിജയം കൈവരിച്ച ലൂയിസ് സുവാരസ് ഇനി ബ്രസീലിന്റെ മണ്ണിലായിരിക്കും അവസാന കാലഘട്ടം എന്ന് അടിവരയിടുന്നു.

ബ്രസീലിയൻ ക്ലബ്ബായ ഗ്രെമിയോയിലേക്ക് ചേക്കേറാൻ തന്നെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ലയണൽ മെസ്സി സഹായിച്ചിരുന്നു എന്ന് ഈ അടുത്തിടെയാണ് ലൂയിസ് സുവാരസ്‌ വ്യക്തമാക്കിയത്. താരത്തിന്റെ ഗ്രെമിയോ പ്രദർശനം കാണുവാനും ഒട്ടനേകം ആളുകൾ വന്നിരുന്നത് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. പത്തുവർഷം മുൻപ് 2013-ൽ ലിവർപൂളിനുവേണ്ടി നോർവിച് സിറ്റിക്കെതിരെ തന്റെ ആദ്യ ഹാട്രിക് പൂർത്തിയാക്കിയത്. പിന്നീട് ബാഴ്സലോണയിലേക്ക് ചേക്കേറിയ താരം പല റെക്കോർഡുകളും തന്റെ പേരിൽ മെസ്സിക്കൊപ്പം ചേർത്ത് എഴുതപ്പെട്ടു.

Rate this post