ലെസ്കോവിചില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ |Kerala Blasters
ഞായറാഴ്ച എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ ടീമിന്റെ ഡിഫൻഡർ മാർക്കോ ലെസ്‌കോവിച്ച് പരിക്ക് മൂലം കളിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമാനോവിച്ച് സ്ഥിരീകരിച്ചു.മുംബൈ സിറ്റി എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മുൻ മത്സരം ലെസ്‌കോവിച്ചിന് നഷ്ടമായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് വലിയ മാർജിനിൽ പരാജയപ്പെടുകയും ചെയ്തു.
ലെസ്കോവിച് കഴിഞ്ഞ ദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു എങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കളം വിട്ടു.”ലെസ്‌കോവിച്ചിന്റെ കാഫ് മസിലിൽ ചെറിയ സ്‌ട്രെയിൻ ഉണ്ട്.പക്ഷേ അപകടസാധ്യതയുണ്ട്. സുഖം പ്രാപിക്കാൻ അദ്ദേഹത്തിന് കുറച്ച് അധിക ദിവസങ്ങൾ നൽകാൻ ഞങ്ങൾ തീരുമാനിച്ചു,” വുകോമാനോവിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സീസണിൽ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഏറ്റവും പ്രധാനപ്പെട്ട താരം പരിക്കേറ്റ് പുറത്തായത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി തന്നെയാണ്.
ഐഎസ്എല്‍ പ്ലേഓഫ് ഉള്‍പ്പെടെ നിര്‍ണായക മല്‍സരങ്ങള്‍ അടുത്തു നില്‍ക്കേ തിരക്കു പിടിച്ച് ലെസ്‌കോയെ കളിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ടീം മാനേജ്‌മെന്റ്. കൂടുതല്‍ വിശ്രമം അനുവദിച്ച് പരിക്ക് പൂര്‍ണമായി ഭേദപ്പെട്ട ശേഷമാകും താരം തിരിച്ചെത്തുക.ടീമില്‍ മറ്റ് കാര്യമായ പരിക്കുകളൊന്നുമില്ല.
മുംബൈ സിറ്റി എഫ്‌സിയോട് 4-0 ത്തിന് പരാജയപെട്ടാണ് ഐഎസ്‌എൽ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിറങ്ങുന്നത്. ഗോവയെ നേരിടുമ്പോൾ വിജയവഴിയിലേക്ക് തിരിച്ചെത്താം എന്ന ഉറച്ച വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.നേരത്തെ കൊച്ചിയിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-1ന് മഞ്ഞപ്പട ജയിച്ചിരുന്നു.