15 പോയിന്റുകൾ കട്ട് ചെയ്തു, മൂന്നാംസ്ഥാനത്തുണ്ടായിരുന്ന യുവന്റസ് പത്താം സ്ഥാനത്തേക്ക് മൂക്കും കുത്തി വീണു.

ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വലിയ തിരിച്ചടി നൽകുന്ന വിധിയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.ഇറ്റാലിയൻ എഫ്‌എയിൽ അപ്പീൽ ഹിയറിംഗിനെത്തുടർന്ന് യുവന്റസിന് തെറ്റായ അക്കൗണ്ടിംഗിന് 15 പോയിന്റ് പെനാൽറ്റി ലഭിച്ചു.ശിക്ഷ അടുത്ത സീസണിൽ യൂറോപ്പിൽ കളിക്കാനുള്ള ക്ലബ്ബിന്റെ സാധ്യത ഇല്ലാതാക്കും.

ട്രാൻസ്‌ഫർ ഡീലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്രിമം കാണിച്ചതിന്റെ ഭാഗമായാണ് യുവന്റസിനു നടപടി നേരിടേണ്ടി വന്നത്. ഇതിനു പുറമെ യുവന്റസ് ക്ലബിന്റെ നേതൃത്വത്തിൽ ഇരുന്ന വ്യക്തികൾക്കെതിരെയും നടപടികൾ ഉണ്ടായി. യുവന്റസിന്റെ പ്രസിഡന്റായിരുന്ന ആന്ദ്രേ ആഗ്നല്ലിക്ക് ഇരുപത്തിനാല് മാസം വിലക്ക് ഏർപ്പെടുത്തിയപ്പോൾ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായിരുന്ന ഫാബിയോ പരാറ്റിസിക്ക് മുപ്പതു മാസം വിലക്കുണ്ട്.

സാമ്പത്തികഇടപാടുകളിൽ കൃത്രിമം കാണിച്ച യുവന്റസ് നിരവധി പിഴവുകളാണ് ഇക്കാലയളവിൽ വരുത്തിയത്. ഇതിന്റെ ഭാഗമായി താരങ്ങളുടെ വേതനത്തിൽ നിന്നും 90 മില്യൺ യൂറോ അവർ ലാഭിച്ചുവെന്ന് സീരി എ ഫിനാൻഷ്യൽ പ്രോസിക്യൂട്ടർ കണ്ടെത്തി. ഇതിനു പുറമെയും നിരവധി തെറ്റുകൾ ക്ലബിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ആന്ദ്രേ ആഗ്നല്ലി, വൈസ് പ്രസിഡന്റ നെദ്വെദ് തുടങ്ങിയവർ കഴിഞ്ഞ നവംബറിൽ രാജി വെച്ചതിനു പിന്നാലെയാണ് ഈ നടപടി.

സീരി എയുടെ നടപടിക്കെതിരെ ഏതെങ്കിലും തരത്തിൽ യുവന്റസിന് അപ്പീൽ പോകാൻ കഴിയുമോയെന്ന കാര്യം വ്യക്തമല്ല. വിലക്ക് നിലനിന്നാൽ അത് യുവന്റസ് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കും എന്നുറപ്പാണ്. നേരത്തെ ഇന്ററിനു മുന്നിൽ ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്ന ടീം ഇപ്പോൾ ഫിയോറെന്റീനക്ക് താഴെ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ഇനി ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ യുവന്റസിന് കഴിഞ്ഞേക്കില്ല.

Rate this post