ലയണൽ മെസ്സി ബാഴ്സലോണയെ ഇഷ്ടപ്പെടുന്നുണ്ട്, പക്ഷേ ബാഴ്സലോണയിലേക്ക് തിരിച്ചു പോവില്ല: റിപ്പോർട്ട്

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു പുതിയ റൂമർ ഇന്നലെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്തിരുന്നു. അതായത് ലയണൽ മെസ്സി പിഎസ്ജി യുമായി കരാർ പുതുക്കില്ലെന്നും അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് പിഎസ്ജി വിടും എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സി മനസ്സ് മാറ്റി എന്നായിരുന്നു ഇദ്ദേഹം കാരണമായി കൊണ്ട് അവകാശപ്പെട്ടിരുന്നത്.

പക്ഷേ റൊമേറോയുടെ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് പ്രമുഖ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയും അർജന്റീന ജേണലിസ്റ്റായ ഗാസ്റ്റൻ എഡ്യൂളുമൊക്കെ മുന്നോട്ടു വന്നിട്ടുണ്ട്.അതായത് മെസ്സിയുടെ സാഹചര്യങ്ങളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കാൻ തന്നെയാണ് സാധ്യതയെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട് എന്നുമാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ഗാസ്റ്റൻ എഡ്യൂൾ മറ്റു ചില കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി നിലവിൽ എഫ്സി ബാഴ്സലോണയിലേക്ക് എത്താനുള്ള സാധ്യതകൾ കുറവാണ്. കാരണം ലയണൽ മെസ്സിയും ബാഴ്സ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും തമ്മിലുള്ള ബന്ധം പാടെ തകർന്നിട്ടുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി ഇപ്പോഴും ബാഴ്സയെ വളരെയധികം സ്നേഹിക്കുന്നുണ്ട്.ബാഴ്സയിലേക്ക് തിരിച്ചുവരാൻ അദ്ദേഹം ആഗ്രഹിക്കുന്നുമുണ്ട്.പക്ഷേ നിലവിലെ ബാഴ്സ ബോർഡും മെസ്സിയും തമ്മിലുള്ള ബന്ധം ഒട്ടും നല്ലതല്ല.തനിക്ക് ബാഴ്സ വിടാൻ ഉണ്ടായ സാഹചര്യവും രീതിയും മെസ്സിയെ നന്നായി വിഷമിപ്പിച്ചിട്ടുണ്ട്. ബാഴ്സയും താനും തമ്മിലുള്ള ബന്ധം നല്ല രൂപത്തിൽ അല്ല അവസാനിച്ചത്.അക്കാര്യത്തിലാണ് ലയണൽ മെസ്സിക്ക് ബാഴ്സ ബോർഡിനോട് ദേഷ്യമുള്ളത്.

ബാഴ്സ വിട്ടതിനുശേഷം ഇതുവരെ ലയണൽ മെസ്സിയോ അദ്ദേഹത്തിന്റെ ക്യാമ്പോ ബാഴ്സയെ കോൺടാക്ട് ചെയ്തിട്ടില്ല. മറിച്ച് ലാപോർട്ടയും മെസ്സിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സി പിഎസ്ജി വിടാൻ തീരുമാനിച്ചാൽ പോലും അദ്ദേഹം ബാഴ്സയിലേക്ക് എത്തില്ല എന്ന് തന്നെയാണ് അനുമാനിക്കാൻ സാധിക്കുന്നത്. നിലവിലെ അവസ്ഥയിൽ പറയാൻ കഴിയുന്ന കാര്യം മെസ്സി ഒരു വർഷം കൂടി പിഎസ്ജിയുമായുള്ള കരാർ പുതുക്കും.ജെറാർഡ് റൊമേറോയുടെ വാദങ്ങളിൽ ഒരുവിധ കഴമ്പുമില്ല എന്നാണ് മറ്റെല്ലാ ജേണലിസ്റ്റുകളും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

Rate this post