“മൻവീർ സിങ്ങ് ഇനിയും മെച്ചപ്പെടാനുണ്ട്.” അന്റോണിയോ ലോപ്പസ് ഹബാസ്.
ഒഡീഷക്കെതിരായ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാൻ 4 ഗോളുകളുടെ തകർപ്പൻ വിജയം നേടിയിരുന്നു. ബംബോലിമിലെ ജി.എം.സി. സ്റ്റേഡിയത്തിൽ കൊൽക്കത്ത വമ്പന്മാരെ വിജയത്തിലേക്ക് നയിച്ചത് റോയ് കൃഷ്ണയുടെയും മൻവീർ സിങിന്റെയും ഇരട്ട ഗോളുകളായിരുന്നു.
കഴിഞ്ഞ സീസണുകളിൽ മൻവീർ സിങ് എഫ്.സി ഗോവയ്ക്കു വേണ്ടിയായിരുന്നു കളിച്ചിരുന്നത്. 3 സീസണുകളിൽ ഗോവയ്ക്കു വേണ്ടി താരം നേടിയത് 3 ഗോളുകൾ മാത്രം.
പക്ഷെ എ.ടി.കെ മോഹൻ ബഗാനിലേക്ക് താരം ചേക്കേറിയതോടെ താരത്തിന്റെ കളി മികവ് മാറി മറിയുകയായിരുന്നു. താരം നിലവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ സീസണിൽ 4 ഗോളുകളുമായി താരം ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ സുനിൽ ഛേത്രിക്കു തൊട്ടു പിന്നിലാണ്.
If I am not mistaken, Manvir Singh scored three goals for FC Goa, all headers. He has now scored four goals for ATK Mohun Bagan, all with his foot. Class.#Indianfootball #ISL #Striker
— Marcus Mergulhao (@MarcusMergulhao) February 6, 2021
ബെംഗളൂരു എഫ്.സിയിമായിട്ടുള്ള എ.ടി.കെ മോഹൻ ബഗാന്റെ അടുത്ത മത്സരത്തിൽ ടീമിനു പ്രനോയ് ഹാൾഡറുടെ സേവനം നഷ്ടമായേക്കും. കഴിഞ്ഞ മത്സരത്തിൽ താരത്തിനു ലഭിച്ച മഞ്ഞ കാർഡ് സീസണിൽ താരത്തിന്റെ 4മത്തേതായിരുന്നു. അതു കൊണ്ട് തന്നെ താരം സസ്പെൻഷനിലാണ്.
നിലവിൽ എ.ടി.കെ മോഹൻ ബഗാൻ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സി കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ലീഗ് മത്സരങ്ങളുടെ അവസാനം ആരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്, അവർക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചു എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള യോഗ്യത ലഭിക്കും.