റയൽ മാഡ്രിഡിലെ പ്രതിസന്ധിയും, റാമോസിന്റെ പരിക്കും!

കുറച്ചു ദിവസങ്ങളായി സെർജിയോ റാമോസിന്റെ സേവനം നഷ്ടപെട്ട റയൽ മാഡ്രിഡ് ടീം കനത്ത പ്രതിസന്ധയാണ് നേരിടുന്നത്. താരത്തെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളും കൃത്യ സമയത്ത് താരത്തിനേറ്റ പരിക്കും താരവും ക്ലബ്ബുമായിട്ടുള്ള ബന്ധം കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.

അത്ലറ്റിക് ക്ലബ്ബിനെതിരെയാണ് താരം അവസാനമായി കളിച്ചത്. 34കാരനായ താരം മുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ചരിത്രത്തിൽ തന്നെ താരത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ വിശ്രമമാണ് ഡോക്ടർമാർ താരത്തിനായി നിർദ്ദേശിച്ചിട്ടുള്ളത്. 2 മാസം!!

താരത്തിന്റെ പരിക്കും ഇതു വരെയും ധാരണയാവാത്ത, ജൂണിൽ അവസാനിക്കാനിരിക്കുന്ന താരത്തിന്റെ കരാറും ആരാധകർക്കിടയിൽ താരത്തിന്റെ ഭാവിയെ കുറിച്ചു ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

ക്ലബ്ബ് താരവുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. താരം പരിക്കിൽ നിന്നും പൂർണമായി മുക്തനായി കളത്തിലേക്ക് തിരികെയെത്തുമ്പോഴേക്കും ഏപ്രിലാവും.

താരത്തിന്റെ സേവനം നഷ്ടമായ റയൽ മാഡ്രിഡ് ടീം കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റാമോസ് ഇല്ലാതെ ഇറങ്ങുന്ന റയൽ മാഡ്രിഡ്, ടീമിനൊത്ത പ്രകടനമല്ല കളത്തിൽ കാഴ്ചവെക്കുന്നത്.

റാമോസ് ഇല്ലാതെ കളിച്ച 10 മത്സരങ്ങളിൽ അഞ്ചിലും ടീം പരാജയപ്പെട്ടു. താരത്തിന് 6 ലാ ലീഗാ മത്സരങ്ങളും, 3 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും, ഒരു കോപ്പാ ഡെൽ റേ മത്സരവും നഷ്ടമായി.

ഒക്ടോബറിന്റെ ആദ്യ വാരത്തിലാണ് താരത്തിന്റെ സേവനം ആദ്യമായി റയൽ മാഡ്രിഡിന് നഷ്ടമായത്. പിന്നീട് തിരിച്ചെത്തിയെങ്കിലും നവംബറിൽ താരത്തിന്റെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് താരം വീണ്ടും വിശ്രമത്തിലായി.

കണക്കുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ പങ്കു വെക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് റാമോസിന്റെ സേവനമില്ലെങ്കിൽ വിജയത്തിനായി റയൽ മാഡ്രിഡ് നന്നായി കഷ്ടപ്പെടേണ്ടി വരും.

Rate this post