മുൻ റയൽ മാഡ്രിഡ് താരത്തെ പറ്റി മനസ്സ് തുറന്ന് സിദാൻ

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ നിന്നും ആർസെനലിലേക്ക് ചേക്കേറിയ മാർട്ടിൻ ഒഡിഗാർഡിനെ താൻ ട്രാൻസ്ഫർ നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സിദാൻ.

ലോൺ അടിസ്ഥാനത്തിൽ സീസൺ അവസാനം വരെ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ചേക്കേറിയ നോർവേ മിഡ്ഫീല്ഡർ അർസനലിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഹ്യൂസ്കക്കെതിരെയുള്ള മത്സരത്തിന് മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ റയലിന്റെ പരിശീലകനായ സിദാൻ താരം ആർസെനലിലേക്ക് പോയതിനെ കുറിച്ചു സംസാരിച്ചു.

സിദാൻ താരത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും, താരം മൈക്കൽ ആർട്ടെറ്റയുടെ ടീമിലേക്ക് പോയത് താരത്തിന്റെ ഇഷ്ടമനുസരിച്ചാണെന്നും സിദാൻ വെളിപ്പെടുത്തി.

“അവന് ടീമിൽ നിന്നും പോവണമായിരുന്നു. ഞങ്ങൾ അതിനെ പറ്റി രണ്ടോ മൂന്നോ തവണ സംസാരിക്കുകയും ചെയ്തു.” സിദാൻ പറഞ്ഞു.

2015ൽ തന്റെ പതിനാറാം വയസ്സിൽ റയലിൽ എത്തിയ താരം, ടീമിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നന്നായി പരിശ്രമിച്ചിരുന്നു. പക്ഷെ താരത്തെ ക്ലബ്ബ് അധികൃതർ ലോൺ അടിസ്ഥാനത്തിൽ മറ്റുള്ള ടീമുകളിലേക്ക് അയക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ റയൽ സോസീഡാഡിൽ നിന്നും സിദാന്റെ നിർദ്ദേശ പ്രകാരം റയലിലേക്ക് തിരിച്ചെത്തിയ താരം സ്പാനിഷ് ചാംപ്യന്മാർക്കു വേണ്ടി കളിച്ചത് 9 മത്സരങ്ങളിൽ മാത്രം. താരം ഇതു വരെ ടീമിനായി 367 മിനുറ്റുകൾ കളത്തിൽ പ്രതിനിധീകരിച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയപാതയിലേക്ക് തിരിച്ചെത്തിയ ആർസെനലിനു വേണ്ടി താരം ഇന്നലെ എസ്റ്റോൺ വില്ലയ്ക്കെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

നോർവേയുടെ യുവ മിഡ്ഫീൽഡറായ താരം സീസൺ അവസാനം ആർസനലിൽ തന്നെ തുടരുമോ എന്നു കാത്തിരുന്നു കാണാം…

Rate this post