എനിക്ക് അദ്ദേഹത്തിന്റെ കൈയിൽ നിന്നും നാലെണ്ണം കിട്ടിയിട്ടുണ്ട് :എംബപ്പേ വിവാദങ്ങളോട് എമിലിയാനോ.

ഒരു ത്രില്ലർ ഫൈനലായിരുന്നു കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഫുട്ബോൾ ആരാധകർക്ക് കാണാൻ കഴിഞ്ഞിരുന്നത്.ഒടുവിൽ ഫ്രാൻസിന് പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടി.എംബപ്പേയുടെ ഒറ്റയാൾ പോരാട്ടം ഫലം കാണാതെ പോവുകയായിരുന്നു.

വേൾഡ് കപ്പ് നേടിയതിനു ശേഷം അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് എംബപ്പേയെ അപമാനിച്ചത് പിന്നീട് വാർത്തകളിൽ ഇടം നേടി.മരണപ്പെട്ട എംബപ്പേക്ക് വേണ്ടി ഒരു മിനിട്ട് മൗനം പാലിക്കുക എന്നായിരുന്നു എമി ഡ്രസിങ് റൂമിൽ പാടിയിരുന്നത്.മാത്രമല്ല അർജന്റീനയിൽ വച്ച് നടന്ന പരേഡിനിടെ എംബപ്പേയുടെ ഡോൾ കയ്യിലേന്തി കൊണ്ട് നടത്തിയ പ്രവർത്തികളും ചർച്ചയായി.എംബപ്പേയെ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്തിരുന്നത് എമിയായിരുന്നു.

ഈ വിവാദങ്ങളോട് ഇപ്പോൾ ആദ്യമായി കൊണ്ട് എമിലിയാനോ മാർറ്റിനസ് പ്രതികരിച്ചിട്ടുണ്ട്.അതായത് എംബപ്പേക്കെതിരെ നടന്നതൊക്കെ ആ നിമിഷത്തിൽ സംഭവിച്ചു പോയതാണെന്നും എംബപ്പേയെ മനപ്പൂർവ്വം പരിഹസിക്കാൻ തനിക്ക് കഴിയില്ല എന്നുമാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞത്.തനിക്ക് നാലു ഗോളുകൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും ഈ അർജന്റീന ഗോൾകീപ്പർ ഇതിനോടൊപ്പം പറഞ്ഞിട്ടുണ്ട്.

‘എങ്ങനെയാണ് എനിക്ക് കിലിയൻ എംബപ്പേയെ പരിഹസിക്കാൻ സാധിക്കുക. അദ്ദേഹം ഫൈനലിൽ എനിക്കെതിരെ നാല് ഗോളുകളാണ് നേടിയത്.ഞാനാണ് അദ്ദേഹത്തിന്റെ ഡോൾ എന്നുള്ളത് എംബപ്പേ ചിന്തിച്ചിട്ടുണ്ടാവും.ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു.എനിക്ക് എംബപ്പേയോട് വളരെയധികം ബഹുമാനമുണ്ട്.ഞാൻ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച ഫ്രഞ്ച് താരം,അത് കിലിയൻ എംബപ്പേയാണ്. അദ്ദേഹത്തിന് എതിരെ ഉണ്ടായതെല്ലാം അപ്പോൾ സംഭവിച്ച കാര്യങ്ങൾ മാത്രമാണ്.അതൊന്നും പേഴ്സണൽ അല്ല’ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ഫൈനലിൽ ഹാട്രിക്ക് ആയിരുന്നു എംബപ്പേ സ്വന്തമാക്കിയിരുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ എമിക്കെതിരെ ഒരു ഗോളും നേടി.എംബപ്പേക്ക് മുന്നിൽ എമിക്ക് തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഫൈനലിൽ ഹീറോയായത് എമി തന്നെയായിരുന്നു.അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീനക്ക് വേൾഡ് കപ്പ് ലഭിച്ചത്.

Rate this post