എനിക്ക് പ്രതിസന്ധിഘട്ടമുണ്ടായപ്പോൾ എന്നെ സഹായിച്ചത് ലയണൽ മെസ്സിയാണ്-ലൗറ്ററോ മാർട്ടിനസ് |Lionel Messi
ഖത്തർ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലൊക്കെ മികച്ച പ്രകടനം നടത്തുകയും ഗോളുകൾ നേടുകയും ചെയ്തിരുന്ന താരമായിരുന്നു ലൗറ്ററോ മാർട്ടിനസ്.വേൾഡ് കപ്പിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ ആരാധകർ വെച്ച് പുലർത്തിയിരുന്ന താരങ്ങളിൽ ഒരാൾ ലൗറ്ററോ ആയിരുന്നു.അദ്ദേഹത്തിന് തിളങ്ങാൻ സാധിക്കാതെ പോവുകയായിരുന്നു.പരിക്ക് അദ്ദേഹത്തെ വല്ലാതെ അലട്ടുകയും ചെയ്തു.
അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് പകരക്കാരനായി എത്തിയ ജൂലിയൻ ആൽവരസ് മികച്ച പ്രകടനം നടത്തുകയും ഗോളുകൾ നേടുകയും ചെയ്തു.അതോടുകൂടി സ്റ്റാർട്ടിങ് ഇലവനിൽ ആൽവരസ് സ്ഥിരമാവുകയായിരുന്നു.ലൗറ്ററോയിൽ നിന്നും പ്രതീക്ഷിച്ച പ്രകടനം ലഭിച്ചില്ലെങ്കിലും ലോക ചാമ്പ്യന്മാരാവാൻ കഴിഞ്ഞത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു.വേൾഡ് കപ്പിന് ശേഷം ഇന്റർ മിലാന് വേണ്ടി തന്റെ യഥാർത്ഥ പ്രകടനം ലൗറ്ററോ പുറത്തെടുക്കുകയും ചെയ്തിരുന്നു.
വേൾഡ് കപ്പിന് പരിക്കേറ്റ സമയത്ത് തനിക്ക് ലയണൽ മെസ്സിയാണ് തുണയായത് എന്നുള്ള കാര്യം ഇപ്പോൾ ഈ സ്ട്രൈക്കർ തുറന്നു പറഞ്ഞിട്ടുണ്ട്.മെസ്സിയുടെ വാക്കുകളാണ് തനിക്ക് ഏറെ ആശ്വാസം പകർന്നു നൽകിയത് എന്നാണ് ലൗറ്ററോ പറഞ്ഞത്.ESPN അർജന്റീനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് പരിക്കേറ്റ സമയത്ത് ലയണൽ മെസ്സി എന്റെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു, പൂർണ്ണമായും പരിക്കിൽ നിന്നും മുക്തി നേടിയതിനു ശേഷം കളിച്ചാൽ മതിയെന്ന്.അദ്ദേഹമാണ് ആ സമയത്ത് എനിക്ക് ആശ്വാസം പകർന്നു നൽകിയത്.എനിക്ക് ആ സമയത്ത് ആവശ്യമുണ്ടായിരുന്ന യഥാർത്ഥ കാര്യങ്ങളാണ് അദ്ദേഹം എനിക്ക് പറഞ്ഞു നൽകിയത്. എന്റെ ആങ്കിളിന് നല്ല പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കംഫർട്ടബിൾ ആയിക്കൊണ്ട് കളിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.എനിക്ക് നൽകാൻ കഴിയാത്തത് ജൂലിയൻ ആൽവരസിന് നൽകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ‘ലൗറ്ററോ പറഞ്ഞു.
Lautaro Martínez: “When I got injured, Leo came to me and told me to recover fully… He gave me a peace of mind and the words I needed.” @ESPNArgentina 🗣️🇦🇷 pic.twitter.com/aBcGzzH45B
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 10, 2023
അർജന്റീനയുടെ നാഷണൽ ടീമിന് വേണ്ടി ആകെ 46 മത്സരങ്ങളാണ് ഈ താരം കളിച്ചിട്ടുള്ളത്.21 ഗോളുകൾ അദ്ദേഹം ഇതുവരെ നേടിയിട്ടുണ്ട്.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടന അദ്ദേഹം നടത്തുന്നുണ്ട്.ഇറ്റാലിയൻ ലീഗിൽ 12 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് അദ്ദേഹം ഇതുവരെ നേടിയിട്ടുള്ളത്.