റയലിനെ വെല്ലുവിളിച്ചു കൊണ്ട് സൂപ്പർ താരങ്ങളെ തട്ടകത്തിലേക്കെത്തിക്കാനൊരുങ്ങി ബാഴ്സയുടെ പുതിയ പ്രസിഡന്റ്
ബാഴ്സയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൻ ലപ്പോർട്ട റയലിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
കോടികളുടെ കടക്കെണിയിൽ അകപ്പെട്ട ബാഴ്സയെ അതിൽ നിന്നും കരകയറ്റുക എന്ന ധൗത്യം തന്റെ മുന്നിൽ നിവർന്നുനിൽകുമ്പോളും ഇപ്പോഴിതാ ലപ്പോർട്ട നടത്തിയ പ്രസ്താവന ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. റയൽ ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ പൊന്നും വില കൊടുത്തു ടീമിലെത്തിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഹാലന്റിനെയും അലാഭയെയും താൻ ബാഴ്സയിൽ എത്തിക്കുമെന്ന് ലപ്പോർട്ട പറഞ്ഞു.
2003-2010 വരെ ബാഴ്സയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ലപ്പോർട്ട ഈ കഴിഞ്ഞ ഞായറാഴ്ച വീണ്ടും ബാഴ്സയുടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വരുന്ന സമ്മറിൽ ബാഴ്സയുടെ ഇതിഹാസമായ ലയണൽ മെസ്സി ടീം വിട്ടേക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കെ, 58കാരനായ പ്രസിഡന്റ് ഇതിനോടകം ബയേർൺ മ്യൂണിക് പ്രതിരോധ നിരയിലെ ശക്തനായ അലാഭയുടെ ഏജന്റുമായി ചർച്ചകൾ നടത്തി. ബൊറുസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർ താരമായ ഏർലിംഗ് ഹാലന്റിന്റെ കടുത്ത ആരാധകനായ ലപ്പോർട്ട, ബുന്ദേസ്ലിഗയിലെ ഇരു സൂപ്പർ താരങ്ങളെയും ബാഴ്സയിലേക്കെത്തിക്കാനുള്ള പദ്ധതിയിട്ടിരിക്കുകയാണ്.
❗Joan Laporta and Florentino Perez will battle it out for David Alaba and Erling Haaland.#FCB #RMA #Transfers 🇦🇹 x 🇳🇴
Via (🟠): @diarioas pic.twitter.com/79UYHHUnuJ
— Barça Buzz (@Barca_Buzz) March 9, 2021
ഒരു ബില്യൺ പൗണ്ടിന്റെ കടക്കെണിയിൽ അകപ്പെട്ട ബാഴ്സയെ ഈ പ്രശ്നത്തിൽ നിന്നും കരകയറ്റാനുള്ള ചുമതല കൂടി ലപ്പോർട്ട വഹിക്കേണ്ട ഈ സാഹചര്യത്തിൽ പ്രസിഡന്റ് ബുന്ദേസ്ലിഗയിലെ സൂപ്പർ താരങ്ങൾ എങ്ങനെ ബാഴ്സയിലേക്കെത്തിക്കുമെന്ന് കണ്ണും നട്ടിരിക്കുകയാണ് ഫുട്ബോൾ പണ്ഡിറ്റുകൾ. പ്രമുഖ ഫുട്ബോൾ മാധ്യമ ഏജൻസിയായ എ.എസ് പുറത്തു വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ബാഴ്സയുടെ പുതിയ പ്രസിഡന്റ് ഇതിനോടകം അലാഭയുടെ ഏജന്റുകളായ പിനി സഹാവി, ഫലി റമദാനി എന്നിവരുമായി ചർച്ചകൾ നടത്തിയെന്നാണ്. കൂടാതെ സഹാവി ലപ്പോർട്ടയുടെ ഉറ്റ സുഹൃത്താണ്. നോർവിജിയൻ ഹിറ്റ് മാനായ ഹാലന്റിന്റെ ഏജന്റ്, മിനോ രയോളയുമായി പ്രസിൻഡന്റിന് നല്ലൊരു ബന്ധമുണ്ട്.
ബാഴ്സയുടെ ക്യാപ്റ്റനായ മെസ്സിയടക്കം ലപ്പോർട്ടയ്ക്കായി വോട്ട് ചെയ്തപ്പോൾ മുൻ പ്രസിഡന്റ് ആകെ വോട്ടിന്റെ 54%നവും കരസ്ഥമാക്കി വിജയിക്കുകയായൊരുന്നു. ക്ലബ്ബിന്റെ അകത്തും പുറത്തും ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഈ സാഹചര്യത്തിൽ ലപ്പോർട്ടയ്ക്ക് ഇരുവരെയും ടീമിലെത്തിച്ചു മെസ്സിയെ ടീമിൽ നിലനിർത്തി ബാഴ്സയുടെ സാമ്പത്തിക സ്ഥിതിയെ ഭദ്രമാക്കി, ബാഴ്സയുടെ കിരീടക്ഷാമം പരിഹരിക്കാൻ സാധിക്കുമോയെന്ന് കാത്തിരുന്നു കാണാം.