ചാമ്പ്യൻസ് ലീഗിലെ തോൽവിയെ തുടർന്ന് പുറത്താക്കൽ ഭീഷണിയെ ഭയക്കാതെ പിർലോ

അധിക സമയത്തിന്റെ അവസാന നിമിഷം മനോഹരമായ ഫ്രീകിക്കിലൂടെ പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോ ജുവെന്റ്‌സിന്റെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് യാത്രയ്ക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്. 10 പേരുമായി കളിച്ച പോർട്ടോയെ നേരിടുന്നതിൽ പതറിയ ജുവെന്റ്‌സിലെ തന്റെ സ്ഥാനത്തെ കുറിച്ചു തനിക്ക് യാതൊരു ഭയവും ഇല്ലെന്ന് പിർലോ പറഞ്ഞു.

“മൗറീസിയോ സാറി എന്തുകൊണ്ടാണ് പുറത്താക്കപ്പെട്ടതെന്ന് എനിക്കറിയില്ല,” കളി അവസാനിച്ചതിനു ശേഷം പിർലോ പറഞ്ഞു തുടങ്ങി.

“ഞാൻ ജുവെന്റ്‌സിന്റെ പരിശീലകനാണ്, എന്നെ ഇങ്ങോട്ട് വരുത്തിയത് തന്നെ ടീമിൽ നല്ലൊരു പദ്ധതി ആവിഷ്കരിക്കാനാണ്. അതിന് ഇനിയും വർഷങ്ങൾ കഴിഞ്ഞേക്കും. അതുകൊണ്ട് തന്നെ എനിക്ക് അതിനെ പറ്റി ആശങ്കയൊന്നുമില്ല. (പുറത്താക്കുന്നതിനെ കുറിച്ച്)

“ചാമ്പ്യൻസ് ലീഗിൽ തുടരുവാൻ തന്നെയാണ് എനിക്കിഷ്ടം. കാര്യങ്ങൾ ഇങ്ങനെയായതിനാൽ ഇനി ഞങ്ങൾക്ക് പരിശീലനത്തിന്റെ മറ്റു വശങ്ങളെ ശക്തിപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുവാൻ സാധിക്കും.”

മൽസരത്തിലെ ഫ്രീകിക്കിനെ കുറിച്ചു ചോദിച്ചപ്പോൾ പിർലോ പറഞ്ഞതിങ്ങനെ:

“വാളിൽ നിൽക്കേണ്ട കളിക്കാരെ ഞങ്ങളാണ് തെരഞ്ഞെടുക്കുന്നത്. അതൊരു തെറ്റായിരുന്നു, സാധാരണ അങ്ങനെ സംഭവിക്കാറില്ല. കളിക്കാർ അതൊരു പ്രശ്നമായിത്തീരുമെന്നു കരുത്തിയിട്ടുണ്ടാവില്ല.”

Rate this post