ഡോർട്മുണ്ടിന്റെ ഏർലിംഗ് ഹാലന്റിനെ എന്തു വില കൊടുത്തും ക്യാമ്പ് നൗൽ എത്തിക്കാനൊരുങ്ങി ജോൻ ലപ്പോർട്ട
ഡയാറിയോ എ.എസ് റിപ്പോർട്ട് ചെയ്തത് പ്രകാരം ബാഴ്സയുടെ പുതിയ പ്രസിഡന്റായ ജയൻ ലപ്പോർട്ടയുടെ പ്രഥമ ലക്ഷ്യം ഡോർട്മുണ്ടിന്റെ യുവ സൂപ്പർ സ്ട്രൈക്കറായ ഏർലിംഗ് ഹാലന്റിനെ ക്യാമ്പ് നൗലേക്ക് എത്തിക്കുക എന്നുള്ളതാണ്.
നോർവീജിയൻ സ്ട്രൈക്കറുടെ ഏജന്റായ മിനോ റയോളയുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന ലപ്പോർട്ട ഇപ്പോൾ താരത്തെ വാങ്ങുന്നതിനായി ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിഗതികൾ പരിശോധിക്കുകയാണ്.
Barcelona aims to sign Haaland, Alaba, and Garcia for €100m total
— by @joancoloohttps://t.co/Lv8f7ZdsPv
— Barça Universal (@BarcaUniversal) March 11, 2021
ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത് ബാഴ്സയുടെ സാമ്പത്തിക സ്ഥിതിയെ വളരെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെങ്കിലും ആ മത്സരം ബാഴ്സയിൽ നല്ലൊരു സ്ട്രൈക്കറുടെ ആവശ്യകത എന്താണെന്ന് കാണിച്ചു തന്നു.
ഹാലന്റിനോടൊപ്പം ബയേർൺ മ്യൂണിക്കിന്റെ പ്രതിരോധ നിരയിലെ ശക്തനായ ഡേവിഡ് അലാഭയെയും ലപ്പോർട്ട ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ലപ്പോർട്ടയ്ക്ക് റയൽ മാഡ്രിഡിനെതിരെ നേരിയ മുന്തൂക്കമുണ്ടെന്നാണ് പ്രസിഡന്റ് വിശ്വസിക്കുന്നത്. ലപ്പോർട്ട അലാഭയ്ക്ക് പ്രതിരോധ നിരയുടെ നായക സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
രണ്ടോ മൂന്നോ മാറ്റങ്ങൾ വരുത്തിയാലെ ക്ലബ്ബിനെ അതിന്റെ പൂർവസ്ഥിതിയിലേക്ക് കൊണ്ടു വരാൻ സാധിക്കുകയുള്ളൂ എന്ന് വ്യക്തമായി ലപ്പോർട്ടയ്ക്ക് അറിയാം. റൊണാൾഡീന്യോ സാമുവേൽ എറ്റൂ എന്നിവരെ ലപ്പോർട്ട തന്റെ ആദ്യ ഭരണത്തിൽ ബാഴ്സയിൽ എത്തിച്ചത് പോലെ ഇവരെയും ക്യാമ്പ് നൗൽ എത്തിക്കാനാണ് ലപ്പോർട്ട ശ്രമിക്കുന്നത്.
മുൻ നിര താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ശ്രദ്ധ കൊടുക്കുന്ന ലപ്പോർട്ട രണ്ടാം നിര കളിക്കാരെ വാങ്ങുന്നതിനെ കുറിച്ചും ബാഴ്സ പ്രസിഡന്റ് പദ്ധതിയിടുന്നുണ്ട്. എറിക് ഗാർഷ്യ, മെമ്ഫീസ് ഡിപ്പേയ്, സെർജിയോ അഗ്യൂറോ എന്നിവരും ലപ്പോർട്ടയുടെ റഡാറിലുണ്ട്.