ഒരു സംശയവും വേണ്ട ഒരു ചർച്ചയും വേണ്ട, ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി മാത്രമാണ് : എൻസോ ഫെർണാണ്ടസ്
മെസ്സി ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്ന കാര്യത്തിൽ കൂടുതൽ അവകാശവാദങ്ങൾ ഉയരാൻ ആരംഭിച്ചത്.വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സി സമ്പൂർണ്ണനായി എന്നാണ് ഭൂരിഭാഗം ഫുട്ബോൾ നിരീക്ഷകരുടെയും അഭിപ്രായം.ഇനി മെസ്സിയെ സംബന്ധിച്ചിടത്തോളം കരിയറിൽ ഒന്നും തന്നെ നേടാനില്ല.
കഴിഞ്ഞ വേൾഡ് കപ്പിൽ ഏവരെയും വിസ്മയിപ്പിച്ച മറ്റൊരു താരം എൻസോ ഫെർണാണ്ടസാണ്.ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാർഡ് അദ്ദേഹമായിരുന്നു സ്വന്തമാക്കിയത്.അതിനു പിന്നാലെ റെക്കോർഡ് തുകക്ക് അദ്ദേഹത്തെ ചെൽസി സ്വന്തമാക്കുകയും ചെയ്തു.മികച്ച പ്രകടനമാണ് അദ്ദേഹം ചെൽസിയിൽ നടത്തുന്നത്.
ലയണൽ മെസ്സിയെക്കുറിച്ച് ഒരിക്കൽ എൻസോ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. അതായത് ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങൾക്കോ ചർച്ചകൾക്കോ ഇടമില്ല എന്നാണ് എൻസോ ഫെർണാണ്ടസ് പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്നും എൻസോ പറഞ്ഞു.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലയണൽ മെസ്സിയുടെ കാര്യത്തിൽ ഇനി ചർച്ചകൾക്കോ സംശയങ്ങൾക്ക് സ്ഥാനമില്ല.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മെസ്സിയാണ്.എപ്പോഴും പോസിറ്റീവ് ആയി കൊണ്ട് തുടരുന്ന നായകന്മാരിൽ ഒരാൾ കൂടിയാണ് മെസ്സി.എല്ലാവരോടും വളരെ ദയയോടു കൂടി പെരുമാറുന്ന,വളരെ സിമ്പിൾ ആയിട്ടുള്ള വ്യക്തിയാണ് മെസ്സി.ടീമിനകത്ത് എല്ലാവർക്കും അദ്ദേഹം സപ്പോർട്ട് നൽകും.അതിപ്പോ സൂപ്പർ താരങ്ങൾ ആണെങ്കിലും യുവതാരങ്ങൾ ആണെങ്കിലും ഒരുപോലെ സപ്പോർട്ട് മെസ്സി നൽകിയിരിക്കും ‘എൻസോ പറഞ്ഞു.
ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് അർജന്റീന കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും ഖത്തർ വേൾഡ് കപ്പ് കിരീടവും നേടിയത്.അതോടുകൂടി മെസ്സിക്ക് ലീഡർഷിപ്പ് ക്വാളിറ്റി ഇല്ല എന്ന വാദഗതിയും അവസാനിച്ചിരുന്നു.