സെർജിയോ റാമോസ്: “2026 ലോക കപ്പിൽ എനിക്ക് കളിക്കാനാവുമെന്ന് തോന്നുന്നു.”
30കൾ കഴിഞ്ഞവരുടെ കരിയർ അവസാനിച്ചു എന്നുള്ളത് തികച്ചും മണ്ടത്തരമാണെന്ന് തുറന്ന് പറഞ്ഞ് സെർജിയോ റാമോസ്. ഇബായ് ല്ലാനോസുമായി നടത്തിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്ന് സംസാരിച്ചത്.
“ഫുട്ബോളിൽ ശാരീരിക ശേഷിയുടെ കാര്യത്തിൽ മികച്ച രീതിയിൽ പരിണാമം സംഭവിച്ചിട്ടുണ്ട്. 10 വർഷങ്ങൾക്ക് മുൻപ് ചില കളിക്കാർ സ്വന്തം ശരീരത്തെ സംരക്ഷിക്കാൻ തീരുമാനമെടുത്തു. എന്റെ 34(വയസ്സ്) പത്ത് വർഷങ്ങൾക്ക് മുൻപ് 28യിരുന്നു.”
🎙| Sergio Ramos: "I have the idea in my mind to play the World Cup 2026 in Mexico. I would be the first player to play 6 World Cups."🇪🇸 pic.twitter.com/VjD2OBPhl5
— Madrid Xtra. (@MadridXtra) March 11, 2021
“എനിക്കിപ്പോൾ നല്ല കരുത്തും, വേഗതയും പരിചയസമ്പത്തുമുണ്ട്. എനിക്കുതോന്നുന്നത് ആളുകൾ മാനസികമായ പ്രശ്നങ്ങൾ കൊണ്ടാണ് വളരെ നേരത്തെ തന്നെ വിരമിക്കുന്നത്, ശാരീരിക ക്ഷമത ഒരു ഘടകമാണ് പക്ഷെ ഓരോരുത്തരുടെയും മാനസികാവസ്ഥയാണ് വിരമിക്കലിൽ ഏറെ സ്വാധീനം ചെലുത്തുന്നത്.”
“സാന്റിയാഗോ ബെർണാബ്യുവിൽ ഒരു ചൊല്ലുണ്ട്, ഇവിടെ ചെറിയ താരങ്ങളോ വലിയ താരങ്ങളോ ഇല്ല, മികച്ച താരങ്ങൾ അല്ലെങ്കിൽ മോശം താരങ്ങളെയുള്ളൂ. എനിക്ക് ഇനി വരുന്ന നാലോ അഞ്ചോ വർഷം കളിക്കാൻ സാധിക്കും, എന്റെ ശരീരം എനിക്ക് പരിക്കുകളൊന്നുമില്ലാതെ അനുകൂലമായി നിൽക്കുകയാണെങ്കിൽ തീർച്ചയായും എനിക്കെന്റെ ഏറ്റവും മികച്ച നിലവാരത്തിൽ കളിക്കാൻ സാധിച്ചേക്കും.”
“ഞാൻ അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യും എന്റെ മാനസികാവസ്ഥ അതിനായി പാകപ്പെടുത്തുകയും ചെയ്യും. ഞാൻ തെറ്റുകൾ വരുത്താറുണ്ട്, പക്ഷെ ഓരോ തെറ്റിൽ നിന്നും ഞാൻ ഓരോ പഠങ്ങൾ പഠിക്കാറൂമുണ്ട്. എന്റെ ഏറ്റവും മികച്ച നിലവാരം തന്നെ ഞാൻ പുറത്തെടുക്കും.”