കൂമാൻ ഭയക്കേണ്ടതുണ്ടോ? ഡച്ച് പരിശീലകന്റെ പകരക്കാരുടെ നാമങ്ങൾ നിർദ്ദേശിച് പ്രമുഖ മാധ്യമ ഏജൻസികൾ
മാർക്ക റിപ്പോർട്ട് ചെയ്തത് പ്രകാരം റൊണാൾഡ് കൂമാനു തന്റെ ബാഴ്സ പരിശീലക വേഷം അത്ര പെട്ടെന്നൊന്നും അഴിക്കേണ്ടി വരില്ല. കഴിഞ്ഞ സമ്മറിൽ 2 വർഷത്തിന്റെ കരാറിൽ ബാഴ്സയുടെ പരിശീലക ചുമതല ഏറ്റെടുത്ത കൂമാന് പുതിയ പ്രസിഡന്റ് വന്നതോട് കൂടി കാര്യങ്ങൾ അൽപ്പം പിരിമുറുക്കത്തിലായിരുന്നു.
ബാഴ്സ പരിശീലകൻ എന്ന നിലയിൽ അത്ര നല്ല തുടക്കമൊന്നുമല്ല കൂമാനു ലഭിച്ചത്. ആദ്യ മാസങ്ങളിൽ ടീമിനെ താളത്തിലേക്ക് കൊണ്ട് വരാൻ മുൻ ഡച്ച് പരിശീലകൻ ഏറെ പാട് പെട്ടിരുന്നു.
പക്ഷെ ഇപ്പോൾ കൂമാന്റെ ബാഴ്സ അത്യാവശ്യം നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലപ്പോർട്ടയാകട്ടെ പരിശീലകനിൽ തൃപ്തിയും പ്രകടിപ്പിച്ചതോടെ ബാഴ്സയിൽ ഇപ്പോൾ എങ്ങും ഉന്മേഷം നിറഞ്ഞിരിക്കുകയാണ്.
കൂമാന്റെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും യുവ പ്രതിഭകൾക്ക് അവസരം നൽകി അവർക്ക് വേണ്ട പിന്തുണ നൽകുന്ന കൂമാന്റെ ശൈലിയിൽ ലപ്പോർട്ട ഏറെ സന്തുഷ്ടനാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്ത് കൂമാന്റെ പകരക്കാരുടെ നാമങ്ങളെ പ്രമുഖ മാധ്യമ ഏജൻസികൾ പുറത്തു വിട്ടിരുന്നു. സാവി, മൈക്കൽ ആർട്ടേറ്റ, ജൂലിയൻ നഗേൽസ്മാൻ എന്നിവരായിരുന്ന കൂമാനു പകരക്കാരനായി ബാഴ്സ അധിരകൃതർ പരിഗണിച്ചിരുന്നത്.
Mikel Arteta on list of potential replacements for Ronald Koeman at Barcelona https://t.co/m8aqPYtOFd pic.twitter.com/57VsthofkM
— Pugilist Steve 🥊 (@PugilistSteve) March 1, 2021
ബാഴ്സയുടെ ചാമ്പ്യൻസ് ലീഗ് യാത്ര അവസാനിച്ചുവെങ്കിലും ടീമിനെ കാത്തിരിക്കുന്നത് വളരെ പ്രധാനപെട്ട മത്സരങ്ങളാണ്. അത്ലറ്റികോ ബിൽബാവോക്കെതിരെ കോപ്പാ ഡെൽ റെയുടെ ഫൈനൽ കളിക്കാനിരിക്കുന്ന ബാഴ്സ ലാ ലീഗയിൽ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡിന് 6 പോയിന്റുകൾക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ബാഴ്സയ്ക്ക് ഒരു കളിയുടെ മുന്തൂക്കവുമുണ്ട്.
ഇനി വരുന്ന മത്സരങ്ങളിൽ ഇതിലും മികച്ച പ്രകടനം ബാഴ്സ കാഴ്ചവെക്കുകയാണെങ്കിൽ കൂമാനു ഒരു പേടിയും പേടിക്കേണ്ടി വരില്ല എന്ന് കരുതുന്നു. പക്ഷെ ഇത് ഫുട്ബോളാണ് എന്തും സംഭവിക്കാം!