റൊണാൾഡോയുടെ തിരിച്ചുവരവിനെ തള്ളികളയാതെ റയൽ മാഡ്രിഡ് പരിശീലകൻ
കുറച്ചു ദിവസമായി ഫുട്ബോൾ ലോകത്തെ മുൾമുനയിൽ നിർത്തി കൊണ്ട് ലോകമാകെ ചോദ്യങ്ങൾ നിറക്കുകയാണ് ജുവെന്റ്സ്സിന്റെ പോർച്യുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
9 വർഷത്തിന്റെ റയൽ മാഡ്രിഡ് കരിയറിന് ശേഷം 2018ലാണ് റൊണാൾഡോ ജുവെന്റ്സിലേക്ക് ചേക്കേറിയത്.
9 വർഷത്തിനിടയിൽ റയറിനോടൊപ്പം 2 ലാ ലീഗാ കിരീടവും 4 ചാമ്പ്യൻസ് ലീഗ് കിരീടവും ചൂടിയ റൊണാൾഡോ ഇപ്പോഴും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
കഴിഞ്ഞ ആഴ്ച്ച ജുവെന്റ്സിന്റെ ചാമ്പ്യൻസ് ലീഗ് യാത്ര പോർട്ടോയ്ക്ക് മുന്നിൽ അവസാനിച്ചിരുന്നു. മത്സരത്തിന്റെ ഗതി നിർണയിച്ച ഫ്രീകിക്ക് ഗോളിന്റെ പേരിൽ റൊണാൾഡോ ഏറെ പഴി കേട്ടിരുന്നു. പക്ഷെ തൊട്ടയാടുത്ത മത്സരത്തിൽ തന്നെ റൊണാൾഡോ മികച്ചൊരു ഹാട്രീക്കിലൂടെ ജുവെന്റ്സിനെ വിജയിപ്പിച്ചിരുന്നു.
"Yes, it could be" 😳
Zinedine Zidane has hinted Cristiano Ronaldo could actually be returning to Real Madrid 😱 pic.twitter.com/1bD27maJ50
— Goal (@goal) March 15, 2021
എന്നാൽ ഫുട്ബോൾ ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത് ഈ ഫുട്ബോൾ ഇതിഹാസത്തിന്റെ സ്പെയിനിലക്കുള്ള തിരിച്ചുവരവിന്റെ സാധ്യതകളെയാണ്.
ഇപ്പോഴിതാ റയൽ മാഡ്രിഡിന്റെ പരിശീലകനായ സിനീദൻ സിദാനോട് സംഭവത്തെ കുറിച്ചു ചോദിച്ചപ്പോൾ, ട്രാൻസ്ഫെറിന്റെ സാധ്യതകളെ അദ്ദേഹം തള്ളി കളഞ്ഞില്ല.
“റൊണാൾഡോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങൾ സത്യമാണെന്നോ? അതേ, അത് ചിലപ്പോൾ നടന്നേക്കാം.” സിദാൻ പറഞ്ഞു.
Zinedine Zidane refuses to rule out Cristiano Ronaldo transfer return to Real Madrid https://t.co/U9wfGlRPA8
— The Sun Football ⚽ (@TheSunFootball) March 12, 2021
“ക്രിസ്റ്റ്യാനോയെ ഞങ്ങൾക്ക് അറിയാം പക്ഷെ അദ്ദേഹമിപ്പോൾ ജ്യൂവെയുടെ താരമാണ്, അതിനെ നാം ബഹുമാനിക്കേണ്ടതുണ്ട്. അദ്ദേഹം മറ്റൊരു ക്ലബ്ബിലാണ് കളിക്കുന്നത്. നമുക്ക് ഭാവിയിൽ എന്തു സംഭവിക്കുമെന്നുള്ളത് കാത്തിരുന്നു കാണാം.”
5 തവണ ബാലോൺ ഡി ഓർ പുരസ്കാരം നേടിയ താരം റയൽ മാഡ്രിഡിലേക്കു ഐതിഹാസികമായ തിരിച്ചുവരവ് നടത്തുമോ? എല്ലാം സിദാൻ പറഞ്ഞതുപോലെ കാത്തിരുന്നു കാണാം.