പിഎസ്ജിയുടെ ആദ്യത്തെ ഓഫർ നിരസിച്ച് ലയണൽ മെസി, കാരണമിതാണ് | Messi PSG offer
ലയണൽ മെസി ഫ്രാൻസിൽ തുടരുമോ, അതോ ക്ലബ് വിടുമോയെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നും ആയിട്ടില്ല. ഖത്തർ ലോകകപ്പിന് പിന്നാലെ താരം പിഎസ്ജി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അത് സംഭവിച്ചിട്ടില്ല. അതിനിടയിൽ താരം ഈ സീസണു ശേഷം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയർന്നിരുന്നു.
നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയും പിഎസ്ജിയും തമ്മിൽ കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പിഎസ്ജി മുന്നോട്ടു വെച്ച ആദ്യത്തെ ഓഫർ ലയണൽ മെസി നിഷേധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതിഫലവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം കാരണമാണ് ലയണൽ മെസി ഓഫർ നിഷേധിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയോട് നിലവിൽ വാങ്ങുന്ന പ്രതിഫലം കുറക്കാൻ പിഎസ്ജി ആവശ്യപ്പെട്ടു. വമ്പൻ പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങൾ ടീമിലുള്ളത് പുതിയ സൈനിങ് നടത്താൻ ക്ലബിന് പരിമിതി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് ലയണൽ മെസിയോട് പ്രതിഫലം കുറക്കാൻ ആവശ്യപ്പെട്ടതെങ്കിലും താരം അതിനെ തള്ളിക്കളഞ്ഞു.
മെസി പ്രതിഫലം കുറക്കണമെന്ന ആവശ്യത്തിൽ പിഎസ്ജി ഉറച്ചു നിൽക്കുകയാണെങ്കിൽ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. ഖത്തർ ലോകകപ്പ് വിജയം നേടുകയും അതിനു പിന്നാലെ പ്രധാന പുരസ്കാരങ്ങളും സ്വന്തമാക്കി കരിയറിന്റെ ഏറ്റവും ഔന്നത്യത്തിലാണ് നിൽക്കുന്നത് എന്നതിനാൽ തന്നെ മെസി പ്രതിഫലം കുറക്കാനുള്ള സാധ്യതയില്ല.
🚨🚨| JUST IN: Leo Messi has REJECTED PSG's first contract renewal offer. They asked him to lower his salary & he is not convinced.@amartiherrero [🎖️] pic.twitter.com/Hs6HhjSAnq
— Managing Barça (@ManagingBarca) March 3, 2023
പ്രതിഫലം കുറച്ചില്ലെങ്കിൽ ലയണൽ മെസിയെയെയോ നെയ്മറെയോ വിൽക്കാൻ പിഎസ്ജി നിർബന്ധിതരാകാൻ സാധ്യതയുണ്ട്. അതേസമയം മെസി ഫ്രീ ഏജന്റായി ഫ്രഞ്ച് ക്ലബ് വിടുമോയെന്ന് ബാഴ്സലോണ ഉറ്റു നോക്കുന്നുണ്ട്. ബാഴ്സക്കു പുറമെ യൂറോപ്പിലെ നിരവധി ക്ലബുകൾ താരത്തിനായി രംഗത്തു വരാനും സാധ്യതയുണ്ട്.