ഹാലന്റില്ലെങ്കിൽ ഇനി കെയ്ൻ മതി! സിറ്റിയുടെ ട്രാൻസ്ഫർ പദ്ധതിയിൽ നിർണായകമായ മാറ്റങ്ങൾ!!!
ടോട്ടൻഹാം ഹോട്സ്പറിന്റെ ഹാരി കെയ്നെ ടീമിലെത്തിക്കാൻ പദ്ധതികളുമായി മാഞ്ചസ്റ്റർ സിറ്റി. നിലവിലെ സിറ്റിയുടെ ലക്ഷ്യമായ ഏർലിംഗ് ഹാലാന്റിനെ ഇംഗ്ളണ്ടിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നാലാണ് സിറ്റി ഇങ്ങനെയൊരു നീക്കത്തിനൊരുങ്ങുക.
ബൊറൂസിയ ഡോർട്മുണ്ടിനയെ ഏർലിംഗ് ഹാലന്റീനിപ്പോൾ ചാകരയാണ്. യൂറോപ്യൻ ഫുട്ബോളിലെ ഒട്ടു മിക്ക ക്ലബ്ബ്കളുടെയും ആഗ്രഹമാണ് ഈ നോർവേകാരനെ ടീമിലെടുക്കുക എന്നുള്ളത്. അതുകൊണ്ട് തന്നെ യൂറോപ്പിലെ മുൻ നിര ക്ലബ്ബ്കളൊക്കെയും താരത്തിനു പിന്നാലെയുണ്ട്.
ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ചെൽസി എന്നിവരൊക്കെയും താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഒരു കടുത്ത ട്രാൻസ്ഫർ പോരാട്ടമാണ് ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയെ കാത്തിരിക്കുന്നത്.
Manchester City will consider a move for Harry Kane if they're unable to sign Erling Haaland this summer, according to The Times 😯 pic.twitter.com/0ztjgiSUDa
— Goal (@goal) March 31, 2021
ദി ടൈം ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെയ്ൻ ഹാലന്റിനെക്കാളും 7 വയസ്സിന് മുന്നിലാണെങ്കിലും, പ്രിമീർ ലീഗ് കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കർമരിൽ ഒരാളാണ് കെയ്ൻ എന്ന് അദ്ദേഹത്തിന്റെ കളി മികവിൽ നിന്നു തന്നെ വ്യക്തമാണ്.
സിറ്റിയുടെ ഇതിഹാസ സ്ട്രൈക്കറായിരുന്ന സെർജിയോ അഗ്യൂറോയുമായി പിരിഞ്ഞതോടെ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിനെ ശക്തിപ്പെടുത്താൻ തയ്യാറെടുക്കുകയാണ് സിറ്റിയിപ്പോൾ.
സിറ്റിയുടെ മറ്റൊരു തീരുമാനം ലയണൽ മെസ്സിയുടെ കാര്യത്തിലാണ്. ബാഴ്സലോണയുടെ ഇതിഹാസ നായകനായിട്ടുള്ള സിറ്റിയുടെ നീക്കങ്ങൾ അവസാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അസ്റ്റൺ വിലയുടെ ജാക്ക് ഗ്രീലിഷിനെയും ടീമിലെത്തിക്കാൻ സിറ്റി പദ്ധതിയിടുന്നതായി ദി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
Man City eye Harry Kane, Haaland as Aguero replacement https://t.co/xhLdlaqIEF
— P.M. NEWS (@pmnewsnigeria) March 31, 2021