മെസ്സി, റാമോസ്, അഗ്‌യൂറോ… ഈ സീസണിൽ കരാർ അവസാനിക്കാനിരിക്കുന്ന സൂപ്പർ താരങ്ങളെയൊന്ന് നോക്കാം
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കരാറുകൾ അവസാനിക്കാൻ ഇനി 3 മാസങ്ങൾ മാത്രം. ഇവർ ആരെല്ലാമാണെന്നു പരിശോധിച്ചാലോ?
ലയണൽ മെസ്സി
ഫുട്‌ബോൾ മാന്ത്രികൻ തന്റെ കരാറിന്റെ അവസാന നാളുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
മെസ്സി ബാഴ്‌സ വിടുമെന്ന കാര്യത്തിൽ ഉറച്ചു നിന്ന സമയമയുണ്ടായിരുന്നു, പക്ഷെ ലപ്പോർട്ടയുടെ വരവോടെ കാര്യങ്ങൾ അൽപ്പം മാറിയത് പോലെയുണ്ട്. താരം എന്തു തീരുമാനിക്കും. ഈ വരുന്ന ആഴ്ചകൾ എല്ലാം പറയും.
ഡേവിഡ് അലാഭ
ഈ പ്രതിരോധ നിരയിലെ സൂപ്പർ താരം ഇതിനോടകം നേടിയതും താരത്തിന്റെ വയസ്സും വെച്ചു നോക്കുമ്പോൾ അതിശയിക്കാത്തവർ വളരെ വിരളമായിരിക്കും.
28കാരനായ താരത്തിനു പിന്നാലെ യൂറോപ്പിലെ മുൻ നിര ക്ലബ്ബ്കളൊക്കെയുമുണ്ട്. താരത്തിനായി റയൽ മാഡ്രിഡ് മുൻപന്തിയിൽ നിൽക്കുമ്പോൾ ബാഴ്‌സിലോണയും മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി രംഗത്തുണ്ട്.
David Alaba has reached a verbal agreement with Real Madrid since the beginning of January. His pre-contract until June 2025 is ‘almost ready’ – not signed yet.
Chelsea, Liverpool as other clubs are still trying to convince him… but Alaba’s priority is joining Real Madrid ⚪️ https://t.co/LITUivZexn
— Fabrizio Romano (@FabrizioRomano) February 15, 2021
സെർജിയോ റാമോസ്
ഈ സമ്മറിൽ കരാർ അവസാനിക്കാനിരിക്കുന്ന മറ്റൊരു സുപ്പർ താരമാണ് റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനായ സെർജിയോ റാമോസ്.
റയൽ മാഡ്രിഡ് അധികൃതർ താരത്തിനായി പുതിയൊരു ഓഫർ നൽകിയെങ്കിലും താരം അതിൽ തൃപ്തനല്ല. ഇപ്പോഴും ഇരു കക്ഷികളും ഒരു ധാരണയിൽ എത്തിയിട്ടില്ല.
35കാരനായ താരം പറയുന്നത്, താൻ ഇതിലും കൂടുതൽ അർഹിക്കുന്നുവെന്നാണ്. ഫ്ലോറന്റിനോ പേരെസ് ഇതിൽ താരത്തിനൊപ്പം നിൽക്കുമോ?
Sergio Ramos: “I've already been clear about my future. There is no news about my contract… I'm focused on playing well and giving my best version. With Real Madrid we play almost the entire season in a week. I'm looking forward to it”. 🇪🇸 #RealMadrid @MadridXtra
— Fabrizio Romano (@FabrizioRomano) March 31, 2021
മെംഫീസ് ഡീപേയ്
കഴിഞ്ഞ സീസണിൽ റൊണാൾഡ് കൂമാൻ താരത്തെ ബാഴ്സയിലേക്ക് എത്തിക്കുവാൻ ശ്രമിച്ചിരുന്നു, പക്ഷെ ലയോൺ താരത്തിനിട്ട വില ബാഴ്സയ്ക്ക് തിരിച്ചടിയായി.
ഈ സമ്മറിൽ ആ ട്രാൻസ്ഫർ യാഥാർഥ്യമാവുമോ?
സീസൺ അവസാനത്തോടെ ഫ്രീ ഏജന്റാവുന്ന താരത്തിനു ക്യാമ്പ് നൗൽ മികച്ച അവസരമാണ് കൂമാനു കീഴിലുള്ളത്. 27കാരനായ താരത്തിനു പിന്നാലെ പ്രീമിയർ ലീഗ് ചാംപ്യന്മാരായ ലിവർപൂളും രംഗത്തുണ്ട്.
ജോർജിനോ വെന്യാൾഡം
കൂമാന്റെ ട്രാൻസ്ഫർ ലിസ്റ്റിലെ മറ്റൊരു കണ്ണിയാണ് വെന്യാൾഡം. താരം ഇതുവരെ കരാർ പുതുക്കുന്നതുമായി സംബന്ധിച്ച് ലിവർപൂളുമായി ധാരണയായിട്ടില്ല.
താരത്തിന്റെ ട്രാൻസ്ഫർ ബാഴ്‌സയുടെ സാമ്പത്തിക സ്ഥിതിയെയും ലിവർപൂൾ താരത്തിനു നൽകുന്ന ഓഫറും അനുസരിച്ചിരിക്കും.
സെർജിയോ അഗ്‌യൂറോ
ഈ ആഴ്ചയിലെ ഫുട്‌ബോൾ ലോകത്ത് ഏറ്റവും ചൂട് പിടിച്ച വാർത്തകളിൽ ഒന്നായിരുന്നു സെർജിയോ അഗ്‌യൂറോ സിറ്റിയുമായി വിട പറഞ്ഞത്. പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു അഗ്യൂറോ.
അടിക്കടിയേറ്റ പരിക്കും താരത്തിന്റെ വയസ്സുമാണ് സിറ്റിയിൽ നിന്നും താരത്തിന് വിട പറയുവാൻ കാരണമായത്.
അഗ്യൂറോ തന്റെ ഉറ്റ സുഹൃത്തായ ലയണൽ മെസ്സിയോടൊപ്പം ബാഴ്സയിൽ കളിക്കാൻ ആഗ്രഹിക്കുന്നു, പക്ഷെ താരത്തിന്റെ മനസ്സു മാറ്റാൻ ഒരുങ്ങിയിരിക്കുന്ന മറ്റു ക്ലബ്ബുകളും രംഗത്തുണ്ട്.
എറിക് ഗാർഷ്യ
ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സയിലേക്ക് പോകുവാൻ ഏറെ സാധ്യത കല്പിക്കപ്പെട്ട മറ്റൊരു താരമാണ് എറിക് ഗാർഷ്യ.
എല്ലാവരും പിക്ക്വെയുടെ പകരക്കാരനായി വാഴ്തപ്പെടുന്നത് ഈ സിറ്റി താരത്തെയാണ്. സ്പെയിനിന്നും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരവുമായി ഇനി ബാഴ്സയ്ക്ക് ബാക്കിയുള്ളത് കരാറിൽ സൈൻ ചെയ്യുക എന്ന ധൗത്യം മാത്രം.
ജിയാൻല്യൂജി ഡൊണ്ണാറുമാ
നിലവിൽ എ സി മിലാനു വേണ്ടി കളിക്കുന്ന ഈ ഇറ്റാലിയൻ സൂപ്പർ കീപ്പറുടെ കരാർ അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
പക്ഷെ താരത്തിന് താത്പര്യം എ സി മിലാനിൽ തന്നെ തുടരുവാനാണ്. താരത്തിന്റെ ഏജന്റായ മിനോ റയോളയോട് ഇതിനെ സംബന്ധിച്ചു താരം അനുകൂലമായ നിലപാടാണ് നൽകിയത്.
ഇനി താരം ക്ലബ്ബ് വിടുവാൻ തീരുമാനിക്കുകയാണെങ്കിൽ താരത്തിനായി ട്രാൻസ്ഫർ പോരാട്ടം തന്നെ നടന്നേക്കും.