തണ്ടർബോൾട്ട് ഫ്രീ-കിക്ക് ഗോളുമായി അർജന്റീന യുവ താരം തിയാഗോ അൽമാഡ |Thiago Almada
ഇന്നലെ അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ പോർട്ട്ലാൻഡിനെതിരെയുള്ള മേജർ ലീഗ് സോക്കർ മത്സരത്തിൽ അർജന്റീനിയൻ സഹതാരം ലയണൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടിയിരിക്കുകയാണ് അറ്റ്ലാന്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡ.21-കാരൻ ഫ്രീകിക്ക് എടുക്കുമ്പോൾ അറ്റലാന്റ യുണൈറ്റഡ് 1-0 ന് മുന്നിലായിരുന്നു.
സ്കോർ ചെയ്യാൻ അൽപ്പം അകലെയാണെന്ന് തോന്നിയെങ്കിലും അൽമാഡയുടെ വലത് ബൂട്ടിൽ നിന്നുള്ള ക്ലീൻ സ്ട്രൈക്ക് പോർട്ട്ലാൻഡിന്റെ ഗോൾകീപ്പർ അൽജാസ് ഇവാസിച്ചിനെ മറികടന്ന് വലയിൽ കയറി.ഇടത് മൂലയിലേക്ക് പോയ പന്തിനോട് പ്രതികരിക്കാൻ അദ്ദേഹത്തിന് ഒരു അവസരം പോലും ലഭിച്ചില്ല.”ഡയറക്ട് ടു പുഷ്കാസ്” എന്ന കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഗോളിന് താഴെ വന്നത്.
2016-ൽ ഹസ്റ്റണിൽ നടന്ന കോപ്പ അമേരിക്ക സെമിഫൈനലിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കെതിരായ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അൽമാഡയുടെ ഗോൾ.മെസ്സി സമാനമായ റേഞ്ചിൽ നിന്ന് ഒരു ഫ്രീകിക്ക് എടുത്ത് സ്കോർ ചെയ്തു. എങ്കിലും ലോകകപ്പ് ജേതാവ് തന്റെ ഷോട്ട് എടുത്തത് ഇടത് കാൽ കൊണ്ടാണ്.തകർപ്പൻ ഫ്രീകിക്കിന് പുറമേ അൽമാഡ കളിയുടെ അവസാനത്തിൽ മറ്റൊരു ഗോളും നേടി.5-1 എന്ന മാർജിനിൽ ആതിഥേയർ കളി ജയിച്ചു.
OMG Thiago Almada! 😱
— Major League Soccer (@MLS) March 19, 2023
Absolute world-class strike. pic.twitter.com/cxnCYD0Rky
വിജയത്തോടെ ടൂർണമെന്റിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ നാല് മത്സര ദിനങ്ങൾക്ക് ശേഷം ടീം ഒന്നാം സ്ഥാനത്തെത്തി, അവർ മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടി.ഖത്തറിൽ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ഭാഗമായിരുന്നു അൽമാഡ.ഫൈനലിൽ അർജന്റീന പെനാൽറ്റിയിൽ 4-2ന് ഫ്രാൻസിനെ തോൽപിച്ചു. ഫൈനലിൽ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി.അർജന്റീന തങ്ങളുടെ മൂന്നാം ലോകകപ്പും മെസ്സി തന്റെ ആദ്യ ലോകകപ്പും നേടി.
RT si creés que este gol de #Messi ante Estados Unidos fue el mejor de la Selección en 2016 https://t.co/UkilM5hUpp pic.twitter.com/Eod6B80aeR
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) December 26, 2016