
ലയണൽ മെസ്സി ഇറ്റലിയിലേക്ക്, സഹതാരങ്ങൾക്ക് വേണ്ടി കാത്തിരിക്കും!
ഫ്രഞ്ച് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റെന്നസ് പാരീസിനെ തോൽപ്പിച്ചത്.ലയണൽ മെസ്സി ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.ഇനി മെസ്സിയെ അർജന്റീനയുടെ ദേശീയ ടീം ജേഴ്‌സിയിലാണ് കാണാൻ സാധിക്കുക.
രണ്ട് മത്സരങ്ങളാണ് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന കളിക്കുക.രണ്ടും സൗഹൃദ മത്സരങ്ങളാണ്.അർജന്റീനയിൽ വച്ച് തന്നെയാണ് ഇത് രണ്ടു മത്സരങ്ങളും നടക്കുന്നത്.പനാമ,കുറകാവോ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.വേൾഡ് കപ്പ് കിരീടം ആരാധകർക്ക് മുന്നിൽ പ്രദർശിപ്പിക്കുക,കിരീടം നേട്ടം ആഘോഷിക്കുക എന്നുള്ളതാണ് ഈ മത്സരങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം.

ലയണൽ മെസ്സി എന്ന് അർജന്റീന ക്യാമ്പിൽ ചേരും എന്നുള്ളതാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്.മെസ്സിയുടെ ഇനിയുള്ള പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ മാധ്യമമായ ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് ലയണൽ മെസ്സി ഇനി ഇറ്റലിയിലേക്ക് പറക്കും.തന്റെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് മെസ്സി ഇറ്റലിയിലേക്ക് എത്തുക.എന്നിട്ട് ഇന്നലെ ഇന്റർ മിലാന്‍-യുവന്റസ് മത്സരത്തിൽ പങ്കെടുത്ത അർജന്റീന താരങ്ങൾക്ക് വേണ്ടി കാത്തിരിക്കും എന്നാണ് ESPN റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ററിനെ ഒരു ഗോളിന് പരാജയപ്പെടുത്താൻ യുവന്റസിന് സാധിച്ചിരുന്നു.അർജന്റീന താരങ്ങളായ എയ്ഞ്ചൽ ഡി മരിയ,ലൗറ്ററോ,കാർബോനി,പരേഡസ് എന്നിവർ ഈ മത്സരത്തിന്റെ ഭാഗമായിരുന്നു.ഇവർക്ക് വേണ്ടിയാണ് മെസ്സി കാത്തിരിക്കുക.ഇവർ തയ്യാറായി കഴിഞ്ഞാൽ ഈ താരങ്ങളെയും കൂട്ടി ലയണൽ മെസ്സി തന്റെ പ്രൈവറ്റ് ജെറ്റിൽ അർജന്റീനയിലേക്ക് പറക്കും.
Messi will go to Italy to wait for the Juve-Inter match to end and Lautaro, Carboni, Di María and Paredes will arrive together with Messi in Argentina with Leo’s jet. 🛩️🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 19, 2023
24ആം തിയ്യതി പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് അർജന്റീനയും പനാമയും തമ്മിൽ ഏറ്റുമുട്ടുക.ഖത്തർ വേൾഡ് കപ്പിന് ശേഷം അർജന്റീന കളിക്കുന്ന ആദ്യത്തെ മത്സരമാണിത്. വലിയ ആഘോഷ പരിപാടികൾ മോനുമെന്റൽ സ്റ്റേഡിയത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ചിരിക്കുന്നത്.ഈ മത്സരത്തിന് ഉള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ച് മണിക്കൂറുകൾക്കകം വിറ്റ് തീരുകയും ചെയ്തിരുന്നു.