‘ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ മൂലം മറ്റുള്ളവരുടെ മുന്നിൽ ഞാൻ നാണം കെടുകയാണ്’ : ആഷിക് കുരുണിയൻ
ഇന്ത്യൻ സൂപ്പർലീഗ് കിരീടം നേടിയ എടികെ മോഹൻ ബഗാൻ ടീമിലെ മലയാളി സാന്നിധ്യമായിരുന്നു മലപ്പുറത്തുകാരനായ ആഷിക് കുരുണിയൻ. കേരളത്തിന്റെ അഭിമാനതാരമാണെങ്കിലും എതിരാളികൾക്ക് വേണ്ടി കളിക്കുന്ന കാരണത്താൽ ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ഒരുപാട് അധിക്ഷേപങ്ങൾ താരം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്.
പക്ഷേ ഈ സീസണിൽ പലപ്പോഴും സ്വന്തം നാടായ കേരളത്തിൽ നിന്ന് തന്നെ അദ്ദേഹത്തിന് പരിഹാസങ്ങളും തെറിവിളികളും ഏൽക്കേണ്ടി വന്നിരുന്നു.ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിനിടെ കേരളത്തിൽ വച്ച് ആരാധകർ ആശിഖ് കുരുണിയനെ അധിക്ഷേപിച്ചിരുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ പ്രവർത്തി ദുഃഖം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് ഈ താരം മറുപടി പറഞ്ഞിട്ടുണ്ട്. സ്വന്തം നാട്ടുകാരുടെ പരിഹാസങ്ങൾ കാരണം മറ്റുള്ളവരുടെ മുന്നിൽ തനിക്ക് തലകുനിക്കേണ്ടി വന്നു എന്നാണ് ആശിഖ് പറഞ്ഞിട്ടുള്ളത്. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരം ഈ ആരാധകർ കാരണം നഷ്ടമായെന്നും ആഷിഖ് കൂട്ടിച്ചേർത്തു.
‘ ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്ന എല്ലാ മൈതാനങ്ങളിലും ഞാൻ കളിച്ചിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം സ്വന്തം നാട്ടുകാർ എതിർടീമിലാണ് കളിക്കുന്നതെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുകയാണ് കാണികൾ ചെയ്യാറ്. എതിർ ടീമിലെ മലയാളി താരങ്ങളെ തിരിഞ്ഞുപിടിച്ച് അധിക്ഷേപിക്കുന്ന ശീലം ബ്ലാസ്റ്റേഴ്സ് ആരാധകരിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ടീമുകളെ അധിക്ഷേപിക്കുമെങ്കിലും വ്യക്തിപരമായി ഒരു സ്ഥലത്തും കാണികൾ പോകാറില്ല. ഫുട്ബാൾ സംസ്കാരമുള്ള സംസ്ഥാനത്ത് നിന്നാണ് വരുന്നത് എന്ന് ഞാൻ അഭിമാനിച്ചിരുന്നു . എന്നാൽ എന്റെ കൂടെയുള്ളവർ എന്താണ് കേരളത്തിൽ മാത്രം ഇങ്ങിനെ സംഭവിക്കുന്നതെന്നു ചോദിക്കുമ്പോൾ എനിക്ക് നാണക്കേട് കൊണ്ട് തല കുനിക്കേണ്ട അവസ്ഥയാണ് വരുന്നത്.” ആഷിക് പറഞ്ഞു.
ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ആശിഖിന്റെ ATK മോഹൻ ബഗാൻ കിരീടം സ്വന്തമാക്കിയത്. നിലവിൽ പരിക്കിന്റെ പിടിയിലുള്ള താരം സൂപ്പർ കപ്പിൽ തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.