❝ കോപ്പ ഫൈനലിൽ അർജന്റീനക്കെതിരെ ഇറങ്ങുന്ന ബ്രസീലിന് വെല്ലുവിളി ഉയർത്തുന്ന അഞ്ചു കാര്യങ്ങൾ ❞
പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന കോപ്പ അമേരിക്ക 2021 ഫൈനലിൽ അർജന്റീന ബ്രസീലിനെ നേരിടും.സെമി ഫൈനലിൽ ലയണൽ സ്കലോണിയുടെ അർജന്റീന പെനാൽറ്റിയിൽ കൊളംബിയയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയപ്പോൾ പെറുവിനെ മറികടന്ന് ബ്രസീലും ഫൈനലിലെത്തി. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് കളിക്കാരായ അർജന്റീനയുടെ ലയണൽ മെസ്സിയും ബ്രസീലിന്റെ നെയ്മറും ഞായറാഴ്ച കൊമ്പുകോർക്കുമ്പോൾ മത്സരം തീപാറും എന്നുറപ്പാണ്. മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്ന ഇരു താരങ്ങളും ഫൈനലിൽ വിജയിക്കാൻ ശ്രമിക്കുന്നതിനാൽ അവർ അവരുടെ സൗഹൃദം ഫൈനലിൽ മാറ്റിനിർത്തും. മികച്ച ഫോമിൽ കളിക്കുന്ന ബ്രസീൽ പരാജയമറിയാതെയാണ് ഫൈനലിൽ സ്ഥാനം പിടിച്ചത്. എന്നാൽ ഫൈനലിൽ അര്ജന്റീനക്കെതിരെ ബ്രസീലിനു വെല്ലുവിളി ഉയർത്തുന്ന അഞ്ചു കാര്യങ്ങൾ ഏതാണെന്നു പരിശോധിക്കാം.
5 . മികച്ചൊരു സ്ട്രൈക്കറുടെ അഭാവം
മികച്ചൊരു സ്ട്രൈക്കറുടെ അഭാവം ടൂര്ണമെന്റിലുടനീളം ബ്രസീലിനെ ബാധിച്ചിട്ടുണ്ട്.എവർട്ടന്റെ റിച്ചാർലിസണും ഫ്ലെമെംഗോയുടെ ഗബ്രിയേൽ ബാർബോസയും ലിവർപൂളിന്റെ ഫിർമിനോയും വിശ്വസനീയമായ ഓപ്ഷനുകളല്ല.മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ഗബ്രിയേൽ ജീസസിന് സസ്പെൻഷൻ മൂലം കളിക്കാനും ആവില്ല. കോപ്പയിൽ ബ്രസീൽ നിരയിലെ ഏറ്റവും മികച്ച സ്ട്രൈക്കർ നെയ്മാറാണ്.ഒരു പരമ്പരാഗത സ്ട്രൈക്കറല്ലാത്ത നെയ്മറാണ് ബ്രസീൽ മുന്നേറ്റം നയിക്കുനന്നത്.,തികച്ച സെൻട്രൽ ഡിഫെൻഡർമാരുള്ള അർജന്റീനക്കെതിരെ മുന്നേറ്റ നിരയിൽ നിയമർക്ക് പിന്തുണ നൽകുന്നതിനായി സ്ട്രൈക്കർമാർ ഫോമിലേക്കുയരേണ്ടതാണ്. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ സ്ട്രൈക്കർമാർ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ജയിക്കാൻ സാധിക്കു.
4. ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ അഭാവം
മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർമാരുടെ അഭാവം ബ്രസീലിനെ ശെരിക്കും വലക്കുന്നുണ്ട്. ആ റോളിലും ബ്രസീലിൽ നെയ്മർ തന്നെയാണ് തിളങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ലൂക്കാസ് പക്വെറ്റ ആ റോൾ ഭംഗിയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉയർന്ന തലത്തിലേക്ക് വളരേണ്ടതുണ്ട്. കാസെമിറോയും ഫ്രെഡും മികവ് പുറത്തെടുക്കുന്നുണ്ടെങ്കിലും ഇരുവരും അവരുടെ സൃഷ്ടിപരമായ വൈദഗ്ധ്യത്തിന് പേരുകേട്ടവരല്ല.ഫാബിൻഹോ, ഡഗ്ലസ് ലൂയിസ് എന്നിവയാണ് ബ്രസീലിന്റെ മറ്റ് മിഡ്ഫീൽഡ് ഓപ്ഷനുകൾ. ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ റോളിൽ അർജന്റീനക്കെതിരെ പക്വെറ്റ മികവ് പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്.
3 . വിങ് ബാക്കുകൾ
ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ കളിക്കുന്ന നാല് ഫുൾ ബാക്കുകളാണ് ബ്രസീലിയൻ നിരയിലുളളത്. യുവന്റസ് ജോഡികളായ ഡാനിലോയും അലക്സ് സാന്ദ്രോയുമാന് കൂടുതെൽ മത്സരങ്ങളിലും ഇറങ്ങിയത് എന്നാൽ അവസാന മത്സരങ്ങളിൽ അത്ലറ്റികോ താരം ലോഡിയാണ് ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചത്.എന്നാൽ ഈ കോപ്പയിൽ വിങ് ബൈക്കുകളുടെ ഭാഗത്തു നിന്നും അത്ര മികച്ച പ്രകടനമല്ല ഉണ്ടായിരിക്കുന്നത്. ലയണൽ മെസ്സിയടക്കമുളള വേഗതയുള്ള താരങ്ങളെ പിടിച്ചു കെട്ടാൻ വിങ് ബാക്കുകൾ മികവ് പുലർത്തേണ്ടതുണ്ട്.
2 .എമിലിയാനോ മാർട്ടിനെസിന്റെ മികച്ച ഫോം
നിലവിലെ ഫോമിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് എമിലിയാനോ മാർട്ടിനെസ്.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കീപ്പർമാരിൽ ഒരാളായ മാർട്ടിനെസ് ഈ വര്ഷം മാത്രമാണ് അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ അർജന്റീനയുടെ ആദ്യ ചോയ്സ് ഗോൾകീപ്പറായി അദ്ദേഹം മാറി. കൊളംബിയയ്ക്കെതിരായ സെമി ഫൈനലിൽ മൂന്ന് പെനാൽറ്റികൾ തടുത്തിട്ട് 28 കാരൻ അർജന്റീനയെ ഫൈനലിൽ എത്തിച്ചു. മികച്ച ഫോമിലുള്ള താരത്തെ മറികടക്കുക എന്നത് ബ്രസീലിയൻ മുന്നേറ്റ നിരക്ക് വലിയ വെല്ലുവിളി തന്നെയാണ്.
1 . ലയണൽ മെസ്സി
കോപ്പ അമേരിക്ക 2021 ഏറ്റവും ഫോമിലുള്ള താരമാണ് ലയണൽ മെസ്സി . ബാഴ്സലോണ സൂപ്പർസ്റ്റാർ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതാണ്. നിലവിലെ ഫോമിൽ മെസ്സിയെ തടയുക എന്നത് ബ്രസീലിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാണ്. അർജന്റീനയ്ക്ക് അവരുടെ നീണ്ട ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ 34 കാരന് ഈ വര്ഷം നല്ല അവസരമുണ്ട്. അത്കൊണ്ട് തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം ബ്രസീലിനെതിരെ താരം പുറത്തെടുക്കും. മെസ്സിയെ തടഞ്ഞു നിർത്തുക എന്നത് ബ്രസീലിന് ദുഷ്കരം തന്നെയാവും.