❝ യൂറോ 2020 ത്തിലെ ഇറ്റലിയുടെ വിജയത്തിന് പിന്നിലെ ‘ട്വിൻ ഗോൾസ് ‘ ❞

യൂറോ കപ്പ് സെമി ഫൈനലിൽ മൂന്നു തവണ ചാമ്പ്യന്മാരയ സ്പെയിനിനെ പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇറ്റലി. വെബ്ലിയിൽ നടക്കുന്ന ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടാണ് ഇറ്റലിയുടെ എതിരാളികൾ. യൂറോ 2020 ലെ ഇറ്റലിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടു പേരാണ് “ഗോൾ ഇരട്ടകൾ” എന്ന് വിളിക്കപ്പെടുന്ന ഇറ്റാലിയൻ പരിശീലക സംഘത്തിലെ റോബർട്ടോ മാൻസിനിയും ഗിയാൻലൂക്ക വിയാലിയും .സെമിഫൈനലിൽ വെംബ്ലി സ്റ്റേഡിയത്തിൽ സ്‌പെയിനിനെ തോൽപ്പിച്ചപ്പോൾ മാൻസിനിയും വിയാലിയും സന്തോഷപൂർവ്വം ആലിംഗനം ചെയ്താണ് ആഘോഷിച്ചത്. കളിക്കളത്തിൽ തുടങ്ങിയ ഇരുവരുടെയും ബന്ധം ഇപ്പോൾ ദേശീയ ടീമിന്റെ പരിശീലക സ്ഥാനങ്ങളിൽ എത്തി നിൽക്കുകയാണ്.

1992 ൽ പഴയ വെംബ്ലിയിൽ നടന്ന യൂറോപ്യൻ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോട് പരാജയപ്പെട്ടപ്പോൾ സാംപ്‌ഡോറിയയിൽ ടീം അംഗങ്ങളായിരുന്നു മാൻസിനിയും വിയാലിയും. സാംപ്‌ഡോറിയയിൽ എട്ടു വര്ഷം ഒരുമിച്ച് കളിച്ചതിന് ശേഷം ഇരുവരും ഒരുമിച്ച് കളിച്ച അവസാന മത്സരമാണിത്. ഒരു സിരി എ കിരീടം ,നാല് ഇറ്റാലിയൻ കപ്പുകൾ, ഒരു കപ്പ് വിന്നേഴ്സ് കപ്പ് എന്നിവ ഇറ്റാലിയൻ ക്ലബിനൊപ്പം ഇരുവരും നേടി. പരിശീലകർ എന്ന നിലയിൽ രണ്ടു പേരും വെബ്ലിയിൽ കിരീടം ഉയർത്തിയവരാണ്.2000 ൽ ചെൽ‌സി മാനേജരായി വിയാലി എഫ്‌എ കപ്പ് നേടി, 2011 ൽ മാഞ്ചസ്റ്റർ സിറ്റിയുമായി മാൻസിനിയും എഫ്‌എ കപ്പ് സ്വന്തമാക്കി.

പാൻക്രിയാറ്റിക് ക്യാൻസറിനെതിരായ രണ്ടാം പോരാട്ടത്തിൽ നിന്ന് താൻ കരകയറിയതായി വിയാലി പരസ്യമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് – 2019 ൽ ഇറ്റലി ടീമിന്റെ ഡെലിഗേഷൻ ചീഫായി വിയാലിയെ മാൻസിനി നിയമിച്ചപ്പോൾ വര്ഷങ്ങള്ക്കു ശേഷം ഈ ജോഡി വീണ്ടും ഒന്നിച്ചു .വിയാലിയുടെ ശാന്തമായ സ്വഭാവം മാനസിനിയുടെ പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, അത്കൊണ്ട് തന്നെ കളിക്കാർ ,സഹ പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുമായി കൂടുതൽ ഇടപെഴുകുന്നതും അറിവും അനുഭവങ്ങളും പങ്കിടുന്നത് വിയാലി തന്നെയാണ്.

നാല് തവണ വേൾഡ് കപ്പ് വിജയിച്ച ഇറ്റലി 2018 റഷ്യിലെ വേൾഡ് കപ്പിൽ യോഗ്യതെ നേടിയില്ല എന്നത് വിശ്വസിക്കാനാവാത്ത ഒന്നായിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം മാൻസിനി-വിയാലി കൂട്ട്കെട്ട് ഇറ്റലിയെ യൂറോ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച വെബ്ലിയിൽ ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ ഇരുവരുടെയും തന്ത്രങ്ങൾ വിജയിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Rate this post