❝ഞാൻ മാഞ്ചസ്റ്ററിൽ നിന്നുള്ള കറുത്ത വർഗക്കാരൻ; പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് പറയാം, എന്നാല്‍ നിറത്തിന്റെ പേരിൽ മാപ്പു പറയാനാവില്ല❞

മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും വളരെ നല്ല രീതിയിൽ നടന്ന യൂറോകപ്പിന്റെ ശോഭ കെടുത്തുന്ന സംഭവങ്ങളാണ് ഫൈനൽ ദിനത്തിൽ വെബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ലോകത്തിനു മുന്നിൽ ഇംഗ്ലണ്ടിനെ നാണം കെടുത്തുന്ന പ്രവർത്തിയാണ് ആരാധകരുടെ ഭാഗത്തു നിന്നതും ഉണ്ടായത്.ഇം​ഗ്ലണ്ട് ടീമിലെ കറുത്ത വർ​ഗക്കാരയ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപവും തെരുവിലെ തമ്മിലടിയും ഇറ്റലി ദേശീയ ​ഗാനം ആലപിക്കുമ്പോൾ കൂവിയതിനുമെല്ലാം പിന്നാലെ ഇം​ഗ്ലണ്ട് താരം റാഷ്ഫോർഡിന്റെ ചുമർചിത്രം നശിപ്പിച്ചാണ് ഇം​ഗ്ലണ്ടിന്റെ ആരാധകർ ഇംഗ്ലണ്ടിന്റെ തോൽ‌വിയിൽ പ്രതികരിച്ചത്.

ഫുട്ബോളിന്റെ ആരാധകര്‍ എങ്ങിനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരുക്കുകയാണ് ഇംഗ്ലണ്ട് ആരാധകര്‍.യൂറോ കപ്പ് പരാജയത്തിനു ശേഷം നേരിട്ട വംശീയാധിക്ഷേപങ്ങളിൽ മാർക്കസ് റാഷ്ഫോർഡിന്റെ പ്രതികരണം എത്തി. താൻ പെനൾട്ടി നഷ്ടപ്പെടുത്തിയതിന് തന്നെ വിമർശിക്കാം എന്നും അത്ര നാല്ല പെനാൾട്ടി ആയിരുന്നില്ല അതെന്നും റാഷ്ഫോർഡ് പറഞ്ഞു. എന്നാൽ തന്റെ നിറത്തിന്റെ പേരിലും താൻ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമർശിക്കാ ആർക്കും അവകാശം ഇല്ല എന്ന് താരം പറഞ്ഞു.

‘കളിച്ചു വളര്‍ന്ന കാലം മുതല്‍ എന്റെ തൊലിയുടെ നിറത്തിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ കേള്‍ക്കാറുണ്ട്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനും തന്റെ പ്രകടനത്തിനും താന്‍ മാപ്പു പറയാം. എന്നാല്‍ താന്‍ എന്താണ് എന്നതിനും തന്റെ നിറത്തിനും മാപ്പു പറയാന്‍ ആവില്ല. ഞാന്‍ 23കാരനായ മാഞ്ചസ്റ്ററില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനാണ്. ഒന്നുമില്ലെങ്കിലും ആ ഐഡന്റിറ്റി എന്റെ ഒപ്പം ഉണ്ടാകും.’- റാഷ്‌ഫോര്‍ഡ് പറഞ്ഞു.മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോർ‍ഡിന്റെ ചുമർചിത്രമാണ് ഇം​ഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടം വികൃതമാക്കിയയത്. ചുമർ ചിത്രത്തിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചും ചിത്രത്തിന് മുകളിൽ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോർ‍ഡിന്റെ ചിത്രം വൃകൃതമാക്കിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ അധിക്ഷേപം കടുത്തതോടെ ഇംഗ്ലീഷ് എഫ് എ ഇതിനെ അപലപിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. വംശീയാധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും ഇംഗ്ലീഷ് എഫ് എ വ്യക്തമാക്കി. സ്വന്തം ടീമിലെ താരങ്ങള്‍ക്കെതിരെ മാത്രമല്ല, മത്സരം കാണാനെത്തിയ ഇറ്റാലിയന്‍ ആരാധകര്‍ക്കെതിരെയും ഇംഗ്ലണ്ട് ഫാന്‍സ് ആക്ര മണം അഴിച്ചു വിട്ടു.

Rate this post