❝ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പി.എസ്.ജിയിലേക്ക് ❞

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിലേക്കെന്ന് റിപോർട്ടുകൾ. അടുത്ത സീസണിൽ പാരിസിൽ ചേരാനുള്ള തീരുമാനം താരം എടുത്തതായുള്ള റിപോർട്ടുകൾ പുറത്തു വന്നു. ഓൾഡ് ട്രാഫൊർഡിൽ ത ന്റെ കരാറിന്റെ അവസാന വർഷത്തിലാണ് പോഗ്ബ. 2020-21 സീസണിന്റെ അവസാനം മുതൽ താരത്തെ പിഎസ്ജി യുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. യൂറോ കപ്പിൽ ഫ്രാൻസിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷം പോഗ്ബ പിഎസ്ജി യിൽ ചേരാൻ തീരുമാനിച്ചതായി എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മുൻകാലങ്ങളിൽ യുവന്റസ്, റയൽ മാഡ്രിഡ് എന്നിവരിൽ നിന്ന് മിഡ്ഫീൽഡർക്ക് ഓഫാറുകൾ വന്നെങ്കിലും ഫ്രഞ്ച് താരം താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഫ്രഞ്ചുകാരനെ ക്ലബിലേക്ക് തിരികെ കൊണ്ടുവരാൻ യുവന്റസ് വലിയ ശ്രമം നടത്തിയിരുന്നു. ഫ്രഞ്ച് ഔട്ട്ലെറ്റ് എൽ എക്വിപ്പ് റിപ്പോർട്ട് പ്രകാരം റെഡ് ഡെവിൾസ് 50 മില്യൺ ഡോളർ ആണ് മിഡ്ഫീൽഡർക്ക് വിലയിട്ടിരിക്കുന്നത്. എന്നാൽ കരാറിന്റെ അവസാന വർഷത്തിലായതിനാൽ പോഗ്ബയെ വിലകുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് പി‌എസ്‌ജിക്കു പ്രതീക്ഷയുണ്ട്. യൂറോ കപ്പിൽ അവസാന പതിനാറിൽ സ്വിറ്റ്സർലൻഡിനെതിരായ പെനാൽറ്റിയിൽ പരാജയപെട്ട് നിലവിലെ ലോക ചാമ്പ്യന്മാർ പുറത്തായെങ്കിലും യൂറോ 2020 ൽ ഫ്രാൻസിന്റെ മികച്ച കളിക്കാരിലൊരാളായിരുന്നു പോഗ്ബ.

പോൾ പോഗ്ബ യുണൈറ്റഡ് വിടുമെന്ന് ഏകദേശം ഉറപ്പായതോടെ പകരക്കാരനെ കണ്ടെത്താനുള്ള പുറപ്പാടിലാണ് ക്ലബ്. എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് റെഡ് ഡെവിൾസ് ഒരു നാലുപേരുടെ ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.റെന്നസിന്റെ എഡ്വേർഡോ കാമവിംഗ, ബയേൺ മ്യൂണിക്കിന്റെ ലിയോൺ ഗൊറെറ്റ്‌സ്ക, വെസ്റ്റ് ഹാമിന്റെ ഡെക്ലാൻ റൈസ്, ആസ്റ്റൺ വില്ലയുടെ ജാക്ക് ഗ്രീലിഷ് എന്നിവരാണുള്ളത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി അഞ്ചു സീസണുകളിലായി 199 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post