❝കോപ്പ അമേരിക്കയിലെ അർജന്റീന സൂപ്പർ താരത്തെ സ്വന്തമാക്കി അത്‌ലറ്റികോ മാഡ്രിഡ് ❞

ഒരു മാസം നീണ്ടു നിന്ന യൂറോ 2020 കോപ അമേരിക്ക ഉത്സവത്തിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇനി യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെ ഉത്സവ കാലമാണ്. യൂറോപ്യൻ ലീഗുകൾ സജീവമാകുന്നതോടെ ട്രാൻസ്ഫർ വിപണിയും ഉണർന്നിരിക്കുയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രധാന കൈമാറ്റമായിരുന്നു കോപ്പയിൽ അർജന്റീനയുടെ ഹീറോ ആയിരുന്ന റോഡ്രിഗോ ഡി പോളിനെ ലാ ലീഗ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി.ഡി പോളിന്റെ ട്രാൻസ്ഫർ അത്ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിചിരികുകയാണ്.ഇറ്റാലിയൻ ക്ലബായ ഉദിനെസെയിൽ നിന്നാണ് താരം മാഡ്രിഡിൽ എത്തുന്നത്. റോഡ്രിഗോ ഡി പോൾ 2026വരെയുള്ള കരാർ ആണ് അത്ലറ്റിക്കോ മാഡ്രിഡിൽ ഒപ്പുവെച്ചത്.

35 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക.സ്പാനിഷ് ചാമ്പ്യൻമാരുമായി പ്രതിവർഷം 3.5 മില്യൺ ഡോളർ വേതനം ലഭിക്കുന്ന കരാർ ആണ് താരം ഒപ്പുവെക്കുന്നത്.അഞ്ചു വർഷത്തിനു ശേഷമാണ് ഡി പോൾ സ്പെയിനിലേക്ക് മടങ്ങുന്നത്. 2014 മുതൽ 2016 വരെ ഡി പോൾ ലൻസിയയ്ക്ക് വേണ്ടി കളിച്ചിരുന്നു. 2016 മുതൽ ഉഡിനെസെയിൽ ഉള്ള താരം 184 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 36 അസിസ്റ്റും സംഭാവന നൽകിയിരുന്നു.കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരി എ യിൽ ഉഡീനീസിനു വേണ്ടി ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്.അധികമാരും വാഴ്ത്തപ്പെടുത്താതെ പോയ പ്രകടനമായിരുന്നു ഉഡീനീസ് പത്താം നമ്പറുകാരൻ നടത്തിയത്.

യൂറോ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച താരമാണ് റെനറ്റോ ജൂനിയര്‍ ലൂസ് സാഞ്ചസ്. 23 കാരനായ റെനറ്റോ നിലവില്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ ലില്ലെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. താരത്തിനായി പുതിയ ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണയാണ്. യൂറോയിലെ പ്രകടനത്തെ തുടര്‍ന്നാണ് താരത്തെ കറ്റാലന്‍സ് റാഞ്ചാനൊരുങ്ങുന്നത്. ബാഴ്‌സയില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ കരാറില്‍ ഒപ്പുവയ്ക്കുകയും അന്റോണിയാ ഗ്രീസ്മാനെ സ്പാനിഷ് ലീഗിന് പുറത്തുള്ള ക്ലബ്ബുകള്‍ക്ക് കൈമാറുകയും ചെയ്തതിന് ശേഷമായിരിക്കും സാഞ്ചസിന്റെ കരാറില്‍ വ്യക്തത വരുത്തുക. ബയേണ്‍ മ്യൂണിക്ക്, ബെന്‍ഫിക്ക എന്നീ ക്ലബ്ബുകളില്‍ കളിച്ച താരം 2019 മുതലാണ് ലില്ലെയ്ക്ക് വേണ്ടി കളിക്കുന്നത്.മാഞ്ചസ്റ്റര്‍ സിറ്റിയും പിഎസ്ജിയും സാഞ്ചസിനായി വലവിരിച്ചിട്ടുണ്ട്.

ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ സ്പാനിഷ് വമ്പന്മാരിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾ കൂടുതൽ സജീവമായിരിക്കുകയാണ്. 32 കാരനായ പോളിഷ് താരത്തിന് റയലിനായി കളിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ എ.എസ് റിപ്പോർട്ട് ചെയ്തിരുന്നു. ബയേൺ മ്യൂണിക്കുമായി 2023 വരെയാണ് പോളിഷ് താരത്തിന് കരാറുള്ളത്. കഴിഞ്ഞ സീസണിൽ ബുണ്ടസ്ലിഗയിൽ 41 ഗോളുകൾ നേടി, ഒരു ലീഗ് സീസണിൽ 40 ഗോളുകൾ നേടിയ ജെർഡ് മുള്ളറുടെ റെക്കോർഡ് തകർത്ത ലെവെൻഡോസ്‌കി യൂറോ കപ്പിൽ മൂന്നു ഗോളുകളും നേടി. ലെവെൻഡോസ്‌കിക്ക് പകരമായി പി‌എസ്‌വിയിൽ നിന്നും 22 കാരനായ കോഡി ഗക്പോയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബയേൺ.യൂറോ 2020 ൽ നോർത്ത് മാസിഡോണിയയ്‌ക്കെതിരായ ബെഞ്ചിൽ നിന്ന് ഇറങ്ങിയ ഗക്പോ ക്ലബ്ബിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്.

Rate this post