സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച ഭാര്യക്ക് അഷ്റഫ് ഹകിമി നൽകിയ എട്ടിന്റെ പണി

മൊറോക്കൻ ഫുട്‌ബോൾ താരം അഷ്റഫ് ഹക്കിമിയുടെ മുൻ ഭാര്യ ഹിബ അബൂക്ക് താരത്തിന്റെ സമ്പത്തിന്റെ പകുതി ആവശ്യപ്പെട്ടു നൽകിയ പരാതി തള്ളി, കാരണം ഹക്കിമിയുടെ പേരിൽ സ്വത്തുകൾ ഒന്നുമില്ലെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് മുൻ ഭാര്യയുടെ ആവശ്യം തള്ളിയത്.
വിവാഹമോചനത്തിന് അപേക്ഷ നൽകുമ്പോൾ അബൂക്ക് ഹക്കീമിയുടെ സ്വത്തിന്റെ പകുതി സമ്പത്തും ആവശ്യപ്പെട്ടതായും, എന്നാൽ ഹക്കിമിയുടെ പേരിൽ ഒന്നുമില്ലെന്നും, ഉള്ളതെല്ലാം അമ്മയുടെ പേരിലാണെന്നും മുൻ ഭാര്യയെ അറിയിച്ചു.അവന്റെ ശമ്പളത്തിന്റെ ഗുണഭോക്താവ് പോലും അമ്മയാണെന്നും റിപ്പോർട്ടിലുണ്ട്.ജൂണിലെ മൊറോക്കോ വേൾഡ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, പാരീസ് സെന്റ്-ജർമ്മൻ പ്രതിഫലം വാങ്ങുന്ന ആറാമത്തെ ആഫ്രിക്കൻ ഫുട്‌ബോൾ താരവുമാണ് ഹാകിമി, പ്രതിവാരം $215,000-ത്തിലധികം സമ്പാദിക്കുന്നു.

ഫെബ്രുവരിയിൽ 24 കാരിയായ യുവതി ബലാ ത്സംഗം ആരോപിച്ചതിനെ തുടർന്ന് ഹക്കിമിക്കെതിരെ പ്രാഥമിക ബലാ ത്സംഗ കുറ്റം ചുമത്തിയിരുന്നു.ഒരു ഔദ്യോഗിക പരാതി നൽകാതെ, “ബലാ ത്സംഗത്തിന്റെ മൊഴി നൽകാൻ” മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ആരോപണവിധേയയായ ഇര പറഞ്ഞിട്ടും പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ മാസം, ഹക്കിമിക്കെതിരായ ബലാത്സംഗ ആരോപണങ്ങളിൽ അബൂക്ക് ആദ്യമായി മൗനം വെടിഞ്ഞു, ഇരകളുടെ പക്ഷത്ത് താൻ എപ്പോഴും നിൽക്കുമെന്ന് മുൻ ഭാര്യ പറഞ്ഞു.
Footballer Achraf Hakimi's wife filed for divorce and demanded half of his property. She was however informed by court that her "Millionaire' husband owns nothing as all his property is registered under his mother's names. Hakimi receives €1 Million from PSG monthly but 80% of… pic.twitter.com/uyyOi0ccRy
— Daily Loud (@DailyLoud) April 14, 2023
ബലാ ത്സംഗ കുറ്റം ചുമത്തുന്നതിന് മുമ്പ് ഹക്കിമിയിൽ നിന്ന് വേർപിരിയാൻ തീരുമാനിച്ചതായും അവർ പറഞ്ഞു, എന്നാൽ വേർപിരിയലിന് പിന്നിലെ കാരണം വിശദീകരിച്ചിട്ടില്ല.2018 ൽ ജർമ്മനിയിൽ ഡോർട്ട്മുണ്ടിനായി കളിക്കുമ്പോൾ ഹക്കിമി കണ്ടുമുട്ടിയ അബൂക്ക് ഹാകിമിക്കാൾ പന്ത്രണ്ട് വയസ്സ് കൂടുതലാണ്, കൂടാതെ സ്പാനിഷ് ക്രൈം നാടകമായ എൽ പ്രിൻസിപ്പിലെ അഭിനയത്തിന് അംഗീകാരവും നേടിയിട്ടുണ്ട്.2020ൽ വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.