❝ കോപ്പ അമേരിക്കയിലെ താരം മറ്റാരുമല്ല ലൂയിസ് ഡിയാസാണ് ❞
ഓരോ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് അവസാനിക്കുമ്പോഴും നിരവധി യുവ താരങ്ങളാണ് ഉയർന്നു വരാറുള്ളത്. യൂറോപ്പിലെ വലിയ ക്ലബ്ബുകളുടെയെല്ലാം എല്ലാം ശ്രദ്ധ ലാറ്റിനമേരിക്കൻ ഫുട്ബോൾ മേളയിലായിരുക്കും. ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല, ടൂർണമെന്റ് ഫൈനൽ വരെ എത്തി നിൽക്കുമ്പോൾ നിരവധി യുവ താരങ്ങളാണ് തങ്ങളുടെ പ്രതിഭ തെളിയിച്ച് മുൻ നിരയിൽ എത്തി നിൽക്കുന്നത്. ഈ കോപ അമേരിക്ക മെസ്സിയുടേതാണോ നെയ്മറിന്റെതാണോ എന്നാണ് പ്രധാന ചർച്ച എങ്കിലും ഈ ടൂർണമെന്റ് മുഴുവനും കണ്ടവരെ മികച്ച ഞെട്ടിച്ച താരമാണ് കൊളംബിയൻ യുവ താരം ലൂയിക് ഡയസ്.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത 24 കാരൻ വിങ്ങർ ഇന്ന് പെറുവിനെതിരെ നേടിയ ലോകോത്തര നിലവാരമുള്ള രണ്ടു ഗോളുകളാണ് കൊളംബിയക്ക് മൂന്നാം സ്ഥാനം നേടിക്കൊടുത്തത്. ടൂർണമെന്റിൽ ഇതുവരെ നാല് ഗോളുകൾ നേടിയ ഡയസ് സൂപ്പർ തരാം മെസ്സിക്കൊപ്പം ടോപ് സ്‌കോറർ പട്ടികയിൽ ആദ്യ സ്ഥാനത്താണ്. നാളെ നടക്കുന്ന ഫൈനലിൽ മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചില്ലെങ്കിൽ കുറഞ്ഞ മിനുട്ട് കളിച്ച കൂടുതൽ ഗോൾ നേടി എന്ന നിലയിൽ ഡെയ്‌സിന് ഗോൾഡൻ ബൂട്ട് നേടാനാവും. തന്റെ വേഗതയും സ്കില്ലും ഡ്രിബ്ലിങ്ങും ഉപയോഗിച്ച് കോപ്പയിൽ ഉടനീളം എതിർ പ്രതിരോധ നിരക്ക് തലവേദന സൃഷ്ടിക്കാൻ പോർട്ടോ താരത്തിനായി. ഇടതു വിങ്ങിൽ ആർക്കും തടയാൻ കഴിയാത്ത സാന്നിദ്ധ്യമായി ഈ ടൂർണമെന്റിൽ നിലനിന്നു.
#CopaAmérica 🏆
— Copa América (@CopaAmerica) July 10, 2021
¡DESCOMUNAL! Luis Díaz metió un golazo tremendo para la victoria final de @FCFSeleccionCol sobre @SeleccionPeru por 3 a 2
🇨🇴 Colombia 🆚 Perú 🇵🇪#VibraElContinente #VibraOContinente pic.twitter.com/ypwrWsK2Ad
കോപ്പയിൽ ഇക്വഡോറിനെതിരെ ആദ്യ മത്സരത്തിൽ ഡയസിന്റെ സ്ഥാനം ബെഞ്ചിലായിരുന്നു . രണ്ടാം മത്സരത്തിൽ വെനിസ്വേലക്കെതിരെ ഗോൾ രഹിത സമനിലയിലായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ട പുറത്തു പോയി. അതോടെ പെറുവിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായി. എന്നാൽ ബ്രസിനെതിരെയുള്ള അവസാന ഗ്രൂപ് മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുകയും തകർപ്പൻ ബൈസൈക്കിൾ കിക്ക് ഗോൾ നേടുകയും, മത്സരത്തിൽ ഉടനീളം ഡയസ് ബ്രസീലിയയ്ന് ഡിഫെൻസിനെ പരീക്ഷിച്ചു കൊണ്ടിരുന്നു. സെമിയിൽ അര്ജന്റീനക്കെതിരെ സമനില ഗോൾ നേടിയ ഡയസ് ഇടതു വിങ്ങിൽ വേഗത കൊണ്ട് അര്ജന്റീന ഡിഫെൻഡർമാരെ പരീക്ഷിച്ചു കൊണ്ടിരുന്നു. പെറുവിനെതിരെ നേടിയ രണ്ടു ഗോളുകൾ ലൂയിസ് ഡിയസിന്റെ നിലവാരത്തിന് അടിവര ഇടുന്നതായിരുന്നു. രണ്ടു ഗോളുകളും ഒന്നിനൊന്നു മികച്ചതായിരുന്നു.25 വാര അകലെ നിന്നുള്ള മനോഹരമായ വലം കാൽ ഷോട്ടിലൂടേയാണ് ഡയസ് ഇഞ്ചുറി പെറു വല കുലുക്കിയത്.
What a goal by Luis Díaz for Colombia vs Brazil in the #CopaAmerica2021pic.twitter.com/ez7J6H2ZjG
— Comeback Kings 🇮🇹 (@ElijahKyama) June 24, 2021
ഈ ടൂർണമെന്റിലെ കണ്ടു പിടിത്തം എന്ന് പറയാവുന്ന താരമാണ് ലൂയിസ് ഡയസ്. 2018 മുതൽ കൊളംബിയൻ ദേശീയ ടീമിനൊപ്പമുള്ള ഡയസ് അവർക്കായി 23 മത്സരങ്ങളിൽ നിന്നും ആറുഗോളുകൾ നേടിയിട്ടുണ്ട്. രണ്ടു സീസണുകളിലായി പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോയുടെ താരമായ വിങ്ങർ അവർക്കായി 80 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ നേടിയിട്ടുണ്ട്. കോപ്പയിലെ പ്രകടനത്തിന്റെ പിബലത്തിൽ താരത്തെ അടുത്ത സീസണിൽ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ കൊത്തികൊണ്ടു പോകും .
lo#CopaAmérica 🏆
— Copa América (@CopaAmerica) July 10, 2021
Con una enorme actuación de Luis Díaz, @FCFSeleccionCol se subió al podio de la CONMEBOL #CopaAmérica y estas fueron las acciones más destacadas del encuentro
🇨🇴 Colombia 🆚 Perú 🇵🇪#VibraElContinente #VibraOContinente pic.twitter.com/qktZ5Nbeae