കോപ്പ അമേരിക്ക ഫൈനൽ : ❝ അർജന്റീന ബ്രസീൽ ടീമുകളുടെ സാധ്യത ഇലവൻ ❞

ലോകം ആകാംഷയോടെ കാത്തിരിക്കുന്ന കോപ്പ അമേരിക്ക ഫൈനലിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. 28 വര്ഷം നീണ്ടു നിൽക്കുന്ന കിരീട വരൾച്ച അവസാനിപ്പിക്കാൻ അർജന്റീനയും കിരീടം നിലനിർത്താൻ ബ്രസീലും ഇറങ്ങുന്നത് . ലോക ഫുട്ബോളിലെ രണ്ടു സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും നാളത്തെ മത്സരത്തിനുണ്ട്. ഏറെക്കുറെ ഇരു ടീമുകളും സമാന സാഹചര്യത്തിലൂടെയാണ് ഫൈനലിൽ എത്തിയത്, ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ജയവും ഒരു സമനിലയുമായാണ് ഇരു ടീമുകളും ക്വാർട്ടറിലെത്തിയത്. ബ്രസീൽ അവസാനമായി പരാജയപ്പെട്ടത് അര്ജന്റീനക്കെതിരെയാണ്, അർജന്റീന അവസാനമായി പരാജയപ്പെട്ടതും ബ്രസീലിനെതിരെയാണ്.കഴിഞ്ഞ കോപ്പയിൽ ബ്രസീലിനോട് തോറ്റ ശേഷം അർജന്റീന തോൽവി അറിഞ്ഞിട്ടില്ല.

28 വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കണം എന്നതിനേക്കാളുപരി മെസിയെ ആ നീലവെള്ള കുപ്പായത്തില്‍ കിരീടം ചൂടിക്കണം എന്ന് മനസിലുറപ്പിച്ചാവും അര്‍ജന്റീന മാരക്കാനയില്‍ ബ്രസീലിന് എതിരെ ഇറങ്ങുക. സെമിയില്‍ കൊളംബിയക്കെതിരെ ഷൂട്ടൗട്ടില്‍ വിജയിപ്പിച്ചതിനു ശേഷം ഗോൾ കീപ്പർ എമിലിയാനോ മാര്‍ട്ടിനസും മെസ്സിക്ക് വേണ്ടി കപ്പ് നേടണം എന്ന ആഗ്രഹമാണ് പങ്കു വെച്ചത്.കോപ്പ അമേരിക്കയിലെ തന്റെ ഏറ്റവും മികച്ച പ്രകടനവുമായാണ് മെസി ഇത്തവണ നിറഞ്ഞത്. നാല് ഗോളും അഞ്ച് അസിസ്റ്റും മെസിയുടെ പേരില്‍ ഉണ്ട്.അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഷൂട്ടൗട്ടില്‍ മൂന്ന് പെനാല്‍റ്റികള്‍ തടുത്ത ആദ്യ ഗോള്‍കീപ്പറാണ് എമിലിയാനോ മാര്‍ട്ടിനസ്. ഗോള്‍വലക്ക് മുന്‍പില്‍ സുരക്ഷിത കരങ്ങളാണ് തന്റേതെന്ന് തെളിയിച്ചിരിക്കുകയാണ്.

പ്രതിരോധ നിരയിൽ നിക്കോളാസ് ഓട്ടമെൻഡിക്ക് മാത്രമാണ് സ്ഥാനം ഉറപ്പ്. ക്രിസ്റ്റ്യൻ റൊമേറോ പരിക്കിൽ നിന്ന് മുക്തനായാൽ ജർമ്മൻ പസെല്ല പുറത്തിരിക്കും.വലത് വിംഗിൽ നഹ്വേൽ മൊളീനയും ഗോൺസാലോ മോണ്ടിയേലും ഇടത് വിംഗിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയും മാർക്കോസ് അക്യൂനയും ടീമിൽ ഇടംപിടിക്കാൻ മത്സരിക്കുന്നു. മധ്യനിരയിൽ ഗുയ്ഡോ റോഡ്രിഗസിനും റോഡ്രിഗോ ഡി പോളിനുമൊപ്പം ഇറങ്ങാൻ ഈഴം കാത്തിരിക്കുന്നത് ലിയാൻഡ്രോ പരേഡസും ജിയോവനി ലോ സെൽസോയുമാണ്. മുന്നേറ്റത്തിൽ ലിയോണല്‍ മെസി-ലൗറ്ററോ മാർട്ടിനസ് കൂട്ടുകെട്ടിനൊപ്പം ഏഞ്ചൽ ഡി മരിയ വേണോ, നിക്കോളാസ് ഗൊൺസാലസ് വേണോ എന്ന കാര്യത്തിലാണ് സ്‌കലോണിയുടെ മറ്റൊരു ആശങ്ക. മുന്നേറ്റ നിരയിൽ മാർട്ടിനെസ് ഗോളുകൾ അടിച്ചു കൂട്ടുന്നത് അർജന്റീനക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്.

രണ്ട് വര്‍ഷം മുന്‍പ് ഫൈനലില്‍ നെയ്മറില്ലാതെ കിരീടം ചൂടിയ സംഘത്തില്‍ നിന്ന് കൂടുതല്‍ മികവ് കാണിച്ചാണ് ബ്രസീല്‍ ഇത്തവണ ഫൈനലില്‍ അര്‍ജന്റീനക്ക് മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. ആദ്യ കോപ്പ കിരീടമാണ് നെയ്മർ ലക്ഷ്യമിടുന്നത്. നെയ്മറുടെ മികച്ച ഫോം തന്നെയാണ് ബ്രസീലിന്റെ കരുത്ത്. രണ്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് നെയ്മറുടെ പേരിലുള്ളത്. ആ ഡ്രിബ്ലിളുകളും പാസും ഷോട്ടും ഏത് എതിരാളികളേയും വട്ടം ചുറ്റിക്കും. മധ്യനിര താരം ലുകാസ് പക്വേറ്റയുമായി ചേര്‍ന്നുള്ള കളി മെനയലുകള്‍ ബ്രസീലിന് മുന്നേറ്റ നിരയില്‍ കാര്യങ്ങള്‍ കൂടുതല്‍ അനായാസമാക്കുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയ ഗോൾ നേടിയത് പക്വേറ്റ ആയിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഗോൾ കീപ്പർമാരുള്ള ബ്രസീലിൽ ഫൈനലിൽ എഡേഴ്സൻ ആദ്യ പതിനൊന്നിൽ സ്ഥാനംപിടിക്കും. കോപ്പയിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയാണ് ബ്രസീലിന്റെ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. തിയാഗോ സിൽവ മാർക്കിന്ഞ്ഞോസ് കൂട്ടുകെട്ട് മികച്ച ഫോമിലാണ്. വിങ് ബാക്കുകളായി ഡാനിലോയും ലോഡിയും എത്തും . ഡിഫെൻസിവ് മിഡ്ഫീൽഡിൽ ഫോമിലുള്ള കസ്‌മിറോ ഫ്രെഡ് സഖ്യമെത്തും. ക്രിയേറ്റീവ് മിഡ്ഫീൽഡറായി ലുകാസ് പക്വേറ്റയും അണിനിരക്കും. മിന്നേറ്റ നിരയിൽ നെയ്മർ ,റിചാലിസൺ എന്നിവർക്കൊപ്പം എവെർട്ടൻ അല്ലെങ്കിൽ ഫിർമിനോയോ സ്ഥാനം പിടിക്കും.

ഇരു ടീമുകളും തമ്മിലുള്ള 111 ഏറ്റുമുട്ടലുകളിൽ 46 മത്സരങ്ങളിൽ ബ്രസീലും 40 മത്സരങ്ങളിൽ ബ്രസീലും വിജയിച്ചു.25 മത്സരങ്ങൾ സമനില ആവുകയും ചെയ്തു. 2019 ലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത് അന്ന് മെസ്സിയുടെ ഏക ഗോളിൽ അർജന്റീന വിജയിച്ചു.

അർജന്റീന സാധ്യത ഇലവൻ (4-3-3): എമിലിയാനോ മാർട്ടിനെസ്, നഹുവൽ മോളിന, ജർമ്മൻ പെസെല്ല, നിക്കോളാസ് ഒറ്റമെൻഡി, മാർക്കോസ് അക്കുന, റോഡ്രിഗോ ഡി പോൾ, ലിയാൻ‌ഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, ലയണൽ മെസ്സി,ലാറ്റൂരോ മാർട്ടിനെസ്, നിക്കോ ഗോൺസാലസ്
ബ്രസീൽ സാധ്യത ഇലവൻ (4-2-3-1): എഡേഴ്സൺ ഡാനിലോ, തിയാഗോ സിൽവ , മാർക്വിൻഹോസ്, റെനാൻ ലോഡി, കാസെമിറോ, ഫ്രെഡ്, റോബർട്ടോ ഫിർമിനോ, ലൂക്കാസ് പക്വെറ്റ, നെയ്മർ, റിച്ചാർലിസൺ.

Rate this post