അവരുടെ അവസ്ഥയിൽ സന്തോഷം മാത്രം; ചെൽസിയെ ട്രോളി ക്ളോപ്പ്
പ്രീമിയർ ലീഗിലെ കരുത്തരായ ടീമാണ് ചെൽസി. എന്നാൽ ഈ സീസൺ ചെൽസിയെ സംബന്ധിച്ച് മറക്കാൻ ആഗ്രഹിക്കുന്ന ഒരു സീസണാണ്. 32 മത്സരങ്ങൾ പൂർത്തിയാക്കി കേവലം 35 പോയിന്റുമായി 12ആം സ്ഥാനത്താണ് ചെൽസി. സമീപകാലത്തായി ചെൽസിയുടെ ഏറ്റവും മോശം ഫോമിലൂടെയാണ് അവർ കടന്നു പോകുന്നത്. എന്നാൽ ചെൽസിയുടെ ഈ അവസ്ഥയിൽ അൽപം സന്തോഷമുണ്ടെന്നാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പിന്റെ അഭിപ്രായം. സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ക്ളോപ്പിന്റെ പ്രസ്താവന.
ഇത്തവണ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ടീമുകളിലൊന്നാണ് ചെൽസി. 600 മില്യണിൽ അധികമാണ് ചെൽസി ഈ സീസണിൽ ചെലവഴിച്ചത്. അർജന്റീനിയൻ താരം എൻസോ ഫെർണാണ്ടസ്, ഉക്രൈനിയൻ വിന്നർ മുദ്രാക് എന്നിവർക്കാണ് ചെൽസി ഈ സീസണിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാത്രം 8 പുതിയ താരങ്ങളെയാണ് ചെൽസി ടീമിലെത്തിച്ചത്. ഇത്തരത്തിൽ ഒരുപാട് താരങ്ങളെ ടീമിലെത്തിച്ചതാണ് ചെൽസിയുടെ ഈ സീസണിലെ പരാജയത്തിന് കാരണമെന്നാണ് ക്ലോപ്പിന്റെ അഭിപ്രായം.
Jurgen Klopp is happy things haven't worked at Chelsea 👀 pic.twitter.com/9H6MRh5Tga
— ESPN UK (@ESPNUK) April 30, 2023
ഒരുപാട് താരങ്ങളെ ടീമിൽ എത്തിച്ച് സ്ക്വാഡ് വലുതാക്കുന്നതിലൂടെ പരിശീലകർക്ക് അവരെ ഉപയോഗിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നു. ഈ സീസണിൽ ചെൽസിയിലെത്തിയ പരിശീലകർക്കൊന്നും ഈ സമയം കിട്ടിയില്ലെന്നും ക്ലോപ്പ് പറയുന്നു. കൂടാതെ ഒരുപാട് താരങ്ങളെ വാങ്ങി സ്ക്വാഡ് വലുതാക്കുമ്പോൾ ടീമിന്റെ കെട്ടുറപ്പിനെ അത് ബാധിക്കുമെന്നും ക്ലോപ്പ് ചൂണ്ടിക്കാട്ടുന്നു.
Jurgen Klopp on Chelsea's struggles:
— Anfield Watch (@AnfieldWatch) April 30, 2023
"I feel a little bit for Chelsea to be honest, because it’s not going well, I think they’re a top, top team, but on the other side it's good to see that you cannot just bring top players together and think it works out." #lfc [mail] pic.twitter.com/G4fXHXYK54
അടുത്ത സമ്മർ ട്രാൻസ്ഫറിൽ ലിവർപൂൾ സ്ക്വാഡിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്. എന്നാൽ ഒരുപാട് താരങ്ങളെ വാങ്ങി ഞങ്ങൾ സ്ക്വാഡിനെ വലുതാക്കില്ല.അക്കാര്യത്തിൽ ചെൽസിയെ ഞങ്ങൾ മാതൃകയാക്കുന്നുവെന്നും ക്ലോപ്പ് പറഞ്ഞു. ചെൽസിയുടെ ഈ അവസ്ഥ ഞങ്ങൾക്ക് പാഠമാണ്, അതിനാൽ ചെൽസിയുടെ സീസണിലെ മോശം പ്രകടനത്തിൽ ഞാൻ അല്പം സന്തോഷവാനാണ് എന്നുമാണ് ക്ലോപ്പിന്റെ അഭിപ്രായം.