‘പിഎസ്ജി ആരാധകർ മെസ്സിയെ അപമാനിക്കുന്നു, 10 വർഷത്തിനുള്ളിൽ അവർ അതിൽ ഖേദിക്കും’

ലയണൽ മെസിയാണ് ഫുട്ബോൾ ലോകത്തെ ചൂടുള്ള ചർച്ചാവിഷയം. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് പോയതിന്റെ പേരിൽ താരത്തെ സസ്‌പെൻഡ് ചെയ്യാൻ പിഎസ്‌ജി തീരുമാനിക്കുകയും അതിനു പിന്നാലെ ആരാധകർ താരത്തെ പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തു വരികയും ചെയ്‌തു. ഇതോടെ ലയണൽ മെസി അടുത്ത സീസണിൽ പിഎസ്‌ജിക്കൊപ്പം ഉണ്ടാകില്ലെന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.

ലയണൽ മെസ്സിയോട് ഒട്ടും ബഹുമാനമില്ലാത്ത രീതിയിലാണ് പിഎസ്ജി ആരാധകർ പെരുമാറിയിട്ടുള്ളത്.ഇതുകൊണ്ടൊക്കെ തന്നെയും ലയണൽ മെസ്സി ഈ സീസണിന് പിഎസ്ജി വിടാൻ തീരുമാനിച്ചിട്ടുണ്ട്.ലയണൽ മെസ്സിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹത്തിന്റെ മുൻ സഹതാരമായ ഹവിയർ മഷെറാനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലയണൽ മെസ്സി ഒരു മികച്ച പ്രൊഫഷണലാണെന്നും അദ്ദേഹത്തെ വിമർശിക്കൽ അസാധ്യമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഎസ്ജിയും ആരാധകരും ഭാവിയിൽ ദുഃഖിക്കുമെന്നും ഈ അർജന്റൈൻ ഇതിഹാസം പ്രസ്താവിച്ചിട്ടുണ്ട്.

“10 വർഷത്തിനുള്ളിൽ അവർ അതിൽ ഖേദിക്കും. ലോകത്തിലെ ഏതൊരു ടീമും മെസ്സിയെ അഞ്ച് മിനിറ്റ് നേരത്തേക്ക് നേടാൻ എന്തും നൽകും”അർജന്റീന U20 ടീമിന്റെ നിലവിലെ പരിശീലകനും മുൻ ബാഴ്‌സലോണ സഹതാരവുമായ ഹാവിയർ മഷറാനോ പറഞ്ഞു.”നിങ്ങൾക്ക് വിമർശിക്കാൻ കഴിയാത്ത ഒരു കാര്യമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ പ്രൊഫഷണലിസമാണ്.ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെങ്കിൽ പോലും അദ്ദേഹത്തിന്റെ പ്രൊഫഷണലിസമുള്ള ഒരാളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹത്തെ വിമർശിക്കുക അസാധ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“അവൻ സന്തോഷമുള്ളിടത്തും കുടുംബത്തോടൊപ്പം പോകട്ടെ, അത് എവിടെയാണെങ്കിലും .മെസ്സിയെ ലഭിച്ചതിൽ തങ്ങൾ എത്ര ഭാഗ്യവാന്മാരാണ് എന്നുള്ളത് പിഎസ്ജി ഇപ്പോഴും മനസ്സിലാക്കാത്തത് നാണക്കേടാണ്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം തങ്ങളുടെ ടീമിൽ കളിക്കുമെന്ന് 10 വർഷങ്ങൾക്കു മുമ്പ് ഒരു പിഎസ്ജി ആരാധകനും സങ്കൽപ്പിച്ചിട്ടുണ്ടാവില്ല” മഷറാനോ പറഞ്ഞു,

Rate this post