❝ പിക്വെയുടെ ഐതിഹാസിക ബാഴ്സ കരിയറിന് അവസാനമായോ ?❞
ഒരു കാലത്ത് ബാഴ്സ നേടിയ വിജയങ്ങളുടെ എല്ലാം പിന്നിൽ ശക്തി കേന്ദ്രമായി നിലനിന്നിരുന്ന താരമാണ് സ്പാനിഷ് ഡിഫൻഡർ ജെറാർഡ് പിക്വെ. 2008 മുതൽ ബാഴ്സലോണ സീനിയർ ടീമിന്റെ ഭാഗമായ പിക്വെ നേടാവുന്ന എല്ലാ കിരീടങ്ങളും ക്ലബിനൊപ്പം നേടിയിട്ടുണ്ട്. 2018 ൽ ബാഴ്സയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സ്പാനിഷ് ടീമിൽ നിന്നും 34 കാരൻ വിരമിച്ചിരുന്നു. എന്നാൽ തുടർച്ചയായി വരുന്ന പരിക്കുകൾ താരത്തിന്റെ കരിയറിൽ വലിയ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.
2024 ൽ കരാർ അവസാനിച്ചുകഴിഞ്ഞാൽ ക്ലബിൽ നിന്ന് വിരമിക്കണമെന്നായിരുന്നു സ്പാനിഷ് താരത്തിന്റെ ആഗ്രഹം.എന്നാൽ വിരമിക്കൽ ഉദ്ദേശിച്ചതിലും വേഗത്തിൽ വരാനിടയുണ്ട്, കാരണം പരിക്ക് തന്നെയാണ്. പരിക്കിന്റെ പിടിയിലമർന്ന കഴിഞ്ഞ സീസൺ തട്ടിച്ചു നോക്കുമ്പോൾ 34 കാരന്റെ കരിയർ അവസാനിക്കുന്നതായി തോന്നുന്നു. 2020/21 സീസണിൽ വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് പിക്വെ ആദ്യ പതിനൊന്നിറൊണാൾഡ് അറൗജോ, ക്ലെമൻറ് ലെങ്ലെറ്റ് എന്നിവർ ആ റോൾ ഭംഗിയായി ഏറ്റെടുക്കുകയും ചെയ്തു.34-കാരനായ ഡിഫൻഡർ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടംനേടിയ മത്സരങ്ങൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ കായികക്ഷമത പലപ്പോഴും അദ്ദേഹത്തെ പരാജയപ്പെടുത്തിയിരുന്നു.
ഉദാഹരണമായി പാരീസ് സെന്റ് ജെർമെയ്നിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേയോടൊപ്പം ഓടിയെത്താൻ സാധിക്കാതെ ജേഴ്സിയിൽ പിടിച്ചു വലിക്കുന്ന രംഗം ആലോചിച്ചാൽ മതിയാവും. പലപ്പോഴും 34 കാരന്റെ ശരീരം അദ്ദേഹത്തിന്റെ ഓർഡറുകൾക്കനുസരിച്ച് പ്രവർത്തിക്കുന്നില്ല എന്ന് തോന്നി പോവും. ലാ ലീഗയിൽ വലൻസിയക്കെതിരായ മത്സരത്തിൽ പിഴവുകൾ ആവർത്തിച്ചു കൊണ്ടിരുന്നു. പോർച്ചുഗീസ് താരം ഗോൺകലോ ഗ്വെസ് പിക്വെയുടെ ദൗര്ബല്യം തുറന്നു കാണിക്കുകയും ചെയ്തു. വേഗതയുള്ള താരങ്ങളുള്ള ടീമുകൾക്കെതിരെ പിക്വെ പതറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ആധുനിക ഫുട്ബോൾ കൂടുതൽ ശാരീരികമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 3-5-2 ശൈലിയിൽ കളിക്കുമ്പോൾ പിക്വെയുടെ ശാരീരിക പോരായ്മകൾ തുറന്നു കാട്ടുന്നുണ്ട്.
കാൽമുട്ടിനേറ്റ രണ്ടു പേരുകളാണ് സ്പാനിഷ് താരത്തിന്റെ കരിയറിന്റെ താളം തെറ്റിച്ചത്.നവംബറിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരെയാണ് ആദ്യം മുട്ടിനു പരിക്കേറ്റത്. പരിക്ക് മൂലം കഴിഞ്ഞ സീസണിൽ 29 മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്.ഇതെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, തുടരാനോ മറ്റൊരു റോളിലേക്ക് മാറാനോ പിക്വെ ശ്രമിക്കുന്നതായി റിപോർട്ടുകൾ ഉണ്ട്.മിൻഗ്യൂസയും അറൗജോയും കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുകയും പുതിയൊരു ഡിഫൻഡർ ബാഴ്സയിൽ എത്തുകയും ചെയ്താൽ പിക്വെ പുതിയ റോളിലേക്ക് മാറേണ്ടി വരും. 13 സീസണിൽ ബാഴ്സ ജേഴ്സിയണിഞ്ഞ ഡിഫൻഡർ 566 മത്സരങ്ങളിൽ നിന്നും 49 ഗോളുകൾ നേടിയിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം എട്ടു ലാ ലിഗയും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനൊപ്പം യൂറോ കപ്പും ലോകകപ്പും നേടി.