ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തിരുന്നെങ്കിൽ ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിക്കുമായിരുന്നു |Cristiano Ronaldo
ടിവി അവതാരകനും ആഴ്സണൽ ആരാധകനുമായ യ പിയേഴ്സ് മോർഗൻ ക്ലബ്ബിന്റെ സമീപകാല പ്രകടനത്തെക്കുറിച്ചുള്ള തന്റെ രൂക്ഷമായ വിലയിരുത്തലിലൂടെ വീണ്ടും വാർത്തകളിൽ ഇടംനേടി. ബ്രൈറ്റനോടുള്ള ആഴ്സണലിന്റെ സമഗ്രമായ 3-0 തോൽവിക്ക് ശേഷം, കിരീടം നേടാനുള്ള അവരുടെ പ്രതീക്ഷകൾ ഫലപ്രദമായി അവസാനിപ്പിച്ചപ്പോൾ, ടീമിന്റെ നിശ്ചയദാർഢ്യത്തിന്റെയും അഭിനിവേശത്തിന്റെയും അഭാവത്തെ മോർഗൻ വിമർശിച്ചു.
സീസണിന്റെ മുക്കാൽ ഭാഗത്തോളം മികവ് പുലർത്തിയിട്ടും അവസാനത്തിൽ അതെല്ലാം കളഞ്ഞു കുളിക്കുകയും മാഞ്ചസ്റ്റർ സിറ്റി മുന്നോട്ടു വരികയും ചെയ്തു. ഇപ്പോൾ ആഴ്സണൽ ഏതാണ്ട് പ്രീമിയർ ലീഗ് കിരീടം കൈവിട്ടു കളഞ്ഞിട്ടുണ്ട്.കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഴ്സനലിൽ എത്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ക്ലബ്ബ് അദ്ദേഹത്തെ സൈൻ ചെയ്തിരുന്നില്ല. റൊണാൾഡോയെ അന്ന് ആഴ്സണൽ സൈൻ ചെയ്തിരുന്നുവെങ്കിൽ പ്രീമിയർ ലീഗ് കിരീടം ആഴ്സണൽ തന്നെ നേടിയേനെ എന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് പിയേഴ്സ് മോർഗൻ.
ഡിസംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള മോർഗൻ നടത്തിയ അഭിമുഖം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പോർച്ചുഗീസ് താരത്തിന്റെ വിടവാങ്ങലിന് കാരണമായിരുന്നു.പരിഹാസം നേരിടേണ്ടി വന്നിട്ടും, സീസണിന്റെ അവസാനം വരെ ആഴ്സണലിൽ ചേരാൻ റൊണാൾഡോ താൽപ്പര്യം പ്രകടിപ്പിച്ചതായി മോർഗൻ അവകാശപ്പെട്ടു.
Mock all you like, but if we’d signed Ronaldo when he left Utd, until the end of the season – as he was keen to do btw – we would have won the League. He knows how to win major trophies, and how to score goals when it really matters. https://t.co/nxRhDCONRC
— Piers Morgan (@piersmorgan) May 16, 2023
If Arsenal want to actually win major trophies next season, here is my shopping list.. and we need all of them:
— Piers Morgan (@piersmorgan) May 16, 2023
Min-Jae
Caicedo
Rice
Mitoma
Osimhen or Vlahovic
“ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സമയത്ത് അദ്ദേഹത്തെ നമ്മൾ സൈൻ ചെയ്തിരുന്നുവെങ്കിൽ നമുക്ക് പ്രീമിയർ ലീഗ് കിരീടം നേടാൻ സാധിക്കുമായിരുന്നു.അദ്ദേഹം ക്ലബ്ബിലേക്ക് വരാൻ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണ് മേജർ ട്രോഫികൾ നേടുക, അത്യാവശ്യഘട്ടങ്ങളിൽ എങ്ങനെയാണ് ഗോളുകൾ നേടുക എന്നതൊക്കെ നന്നായി അറിയാവുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ” ഇതാണ് പിയേഴ്സ് മോർഗൻ പറഞ്ഞിട്ടുള്ളത്.
Arsenal should sign Ronaldo this summer.
— Piers Morgan (@piersmorgan) April 16, 2022
I’m deadly serious.
That would solve our striker problem and help me move on from Aubameyang.
I’ve already sorted @Cristiano a shirt. pic.twitter.com/noJsPMygN5
മാഞ്ചസ്റ്റർ യുണൈറ്റഡ്മായുള്ള കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പോകേണ്ടിവന്നത് സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിലേക്കാണ് . പിയേഴ്സ് മോർഗന്റെ അഭിപ്രായങ്ങളും ആഴ്സണലിന്റെ പുരോഗതിക്കായുള്ള ആഹ്വാനങ്ങളും ക്ലബ്ബിന്റെ ആരാധകരുടെ നിരാശയും വിജയത്തിനുള്ള ആഗ്രഹവും പ്രതിഫലിപ്പിക്കുന്നു.അടുത്ത സീസണിൽ പ്രധാന ട്രോഫികൾക്കായി മത്സരിക്കാൻ ആഴ്സണൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ പറയുന്ന കളിക്കാരുടെയും സേവനം ഉറപ്പാക്കണമെന്നും മോർഗൻ പറഞ്ഞു.