ഇബ്രാഹിമോവിചല്ല, ഫുട്ബോളാണ് വിരമിച്ചതെന്ന് സെജിയോ റാമോസ്
ഇതിഹാസ സമാനമായ ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഇന്റർ മിലാനിലൂടെ സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച് തന്റെ പ്രഫഷണൽ ഫുട്ബോൾ കരിയറിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലും ഗോൾ നേടാനായ ഇബ്രാഹിമോവിച് 41-വയസിലാണ് ഫുട്ബോളിനോട് വിട പറയുന്നത്.
പ്രഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കുന്ന സ്ലാറ്റൻ ഇബ്രാഹിമോവിചിനു ആശംസകൾ നൽകി നിരവധി പേര് രംഗത്ത് വരുന്നുണ്ട്. ആധുനിക ഫുട്ബോളിൽ കയ്യാങ്കളിക്കും മറ്റും അറിയപ്പെടുന്ന സെർജിയോ റാമോസ് vs സ്ലാറ്റൻ ഇബ്രാഹിമോവിച് ഫാൻ പോര് നമുക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ ഇബ്രാഹിമോവിചിന് ആശസകൾ നൽകുകയാണ് സെർജിയോ റാമോസ്.
‘സ്ലാറ്റൻ ഫുട്ബോളിൽ നിന്നും വിരമിച്ചിട്ടില്ല, ഫുട്ബോൾ സ്ലാറ്റനിൽ നിന്നുമാണ് വിരമിച്ചത്, നിങ്ങളെ മിസ് ചെയ്യപ്പെടും.’ എന്നാണ് സെർജിയോ റാമോസ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. നിലവിൽ പിഎസ്ജി വിട്ട സെർജിയോ റാമോസ് തന്റെ പുതിയ തട്ടകത്തിന് വേണ്ടി കാത്തിരിക്കുകയാണ്. സൗദിയിൽ നിന്നും സെർജിയോ റാമോസിന് ഓഫറുകൾ വരുന്നുണ്ട്.2021 ലെ ഒരു അഭിമുഖത്തിൽ സ്വീഡിഷ് സ്ട്രൈക്കറുടെ നേട്ടങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് റാമോസ് മുമ്പ് ഇബ്രാഹിമോവിച്ചിന്റെ കരിയറിനെ പ്രശംസിച്ചിരുന്നു.
Zlatan Ibrahimovic on his farewell: 🎙️ pic.twitter.com/61EwGEq5Dk
— Football Factly (@FootballFactly) June 6, 2023
ഇബ്രാഹിമോവിച്ചിന്റെ നിശ്ചയദാർഢ്യത്തെ സ്പെയിൻകാരൻ അഭിനന്ദിച്ചു, 39-ആം വയസ്സിൽ അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്ക് മടങ്ങിയെത്തിയതും ഗെയിമിൽ അദ്ദേഹത്തിന്റെ തുടർച്ചയായ സ്വാധീനവും ഊന്നിപ്പറയുന്നു.496 ഗോളുകളും, 204 അസിസ്റ്റുകളും, നിരവധി ട്രോഫികളും, ഇബ്രാഹിമോവിച്ച് പ്രതിനിധീകരിച്ച ക്ലബ്ബുകൾക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്.
"Zlatan Ibrahimovic hasn't retired from football, football has retired from Zlatan"
— ESPN FC (@ESPNFC) June 5, 2023
– Sergio Ramos 😂👏 pic.twitter.com/v8pCNHNPzU
അഞ്ച് സീരി എ കിരീടങ്ങൾ, നാല് ലീഗ് 1 കിരീടങ്ങൾ, ഒരു ലാ ലിഗ കിരീടം, യൂറോപ്പ ലീഗ് എന്നിവയുൾപ്പെടെ ഒന്നിലധികം ലീഗുകളിൽ അദ്ദേഹം കിരീടങ്ങൾ നേടി. കൂടാതെ, 122 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ നേടി രാജ്യത്തെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ എന്ന നിലയിൽ സ്വീഡിഷ് ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് രേഖപ്പെടുത്തി.