ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരിം ബെൻസിമയുടെയും വഴിയേ സെർജിയോ റാമോസും
കഴിഞ്ഞ ഏതാനും ആഴ്ചകളായി യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ ഇട്ടതും കൂടുതൽ ഇടപെടലുകൾ നടത്തുന്നത് സൗദി അറേബ്യൻ ക്ലബ്ബുകൾ ആണെന് പറയേണ്ടി വരും.ലയണൽ മെസ്സിയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാൻ അൽ ഹിലാൽ വലിയ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.
അർജന്റീന താരം പിന്നീട് ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചെങ്കിലും അൽ-ഇത്തിഹാദ് കരീം ബെൻസെമയെ സൈൻ ചെയ്തു.ചെൽസിയിൽ നിന്നും എൻഗോലോ കാന്റെയെയും സ്വാത്മാക്കാൻ ഒരുങ്ങുകയാണ് അൽ ഇത്തിഹാദ്.മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുന്ന ഏറ്റവും പുതിയ വലിയ പേര് സെർജിയോ റാമോസ് ആയിരിക്കും. എക്രെം കോനൂർ (എംഡി വഴി) പറയുന്നതനുസരിച്ച് 37-കാരനായ സ്പാനിഷ് താരത്തിന് അൽ അഹ്ലി ഒരു കരാർ തയ്യാറാക്കിയിട്ടുണ്ട.
പ്രതിവർഷം 20 മില്യൺ ഡോളർ വേതനമാണ് ക്ലബിൽ ചേരുകയാണെങ്കിൽ റാമോസിന് ലഭിക്കുക.പാരീസ് സെന്റ് ജെർമെയ്നിലെ രണ്ട് വർഷത്തെ ജീവിതം അവസാനിക്കുന്നതിനാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ റാമോസ് ഒരു സ്വതന്ത്ര ഏജന്റാകും. 2022/23 സീസണിൽ റാമോസ് സ്ഥിരം സ്റ്റാർട്ടർ ആയിരുന്നിട്ടും ഫ്രഞ്ച് ക്ലബ്ബിൽ തുടരാൻ താല്പര്യം എടുത്തില്ല.
റാമോസ് അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ ഭാവി തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ മുൻ സഹ താരങ്ങളായ ബെൻസെമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ബൂട്ടകെട്ടുന്ന സൗദിയിലേക്കാണ് എന്നത് ഏറെകുറെ ഉറപ്പാണ്.