❝ ഒളിമ്പിക്സ് ഫുട്ബോളിൽ റിചാലിസന്റെ ഹാട്രിക്കിൽ ജർമനിയെ തകർത്ത് ബ്രസീൽ ❞
ഒളിമ്പിക്സ് ഫുട്ബോളിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. കഴിഞ്ഞ തവണത്തെ ഫൈനലിലെ ആവർത്തനം കണ്ട തകർപ്പൻ പോർട്ടത്തിൽ എവർട്ടൻ താരം റിച്ചാർലിസൻ ഹാട്രിക്ക് ബലത്തിലായിരുന്നു ബ്രസീലിന്റെ ജയം. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയാണ് റിചാലിസൺ ഹാട്രിക്ക് നേടിയത് .
റിചാലിസൺ ,ഡാനി ആൽവേസ് ,ഡഗ്ലസ് ലൂയിസ് തുടങ്ങിയ താരങ്ങൾ അണിനിരന്ന ബ്രസീൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നിയന്ത്രണം ഏറ്റെടുത്തു. അഞ്ചാം മിനുട്ടിൽ സ്ട്രൈക്കർ മാത്യൂസ് ക്യൂനയുടെ ഷോട്ട് ജർമൻ ഗോൾ കീപ്പർ ഫ്ലോറിയൻ മുള്ളർ തട്ടിയകറ്റി. ഏഴാം മിനുട്ടിൽ ബ്രസീൽ ആദ്യ ഗോൾ നേടി. സ്ട്രൈക്കർ റിചാലിസന്റെ ഷോട്ട് ഗോൾകീപ്പർ മുള്ളർ തടഞ്ഞെങ്കിലും റീബൗണ്ടിൽ പന്ത് വലയിലെത്തിച്ച സ്കോർ 1 -0 ആക്കി ഉയർത്തി. 15 ആം മിനുട്ടിൽ കീപ്പർ മാത്രം മുന്നിൽ നിൽക്കെ റിചാലിസണ് വീണ്ടു അവസരം ലഭിച്ചെങ്കിലും പന്ത് വലയിൽ എത്തിക്കാനായില്ല.
22 ആം മിനുട്ടിൽ ബ്രസീൽ വീണ്ടും മുന്നിലെത്തി.ഗിൽഹെർമെ അരാനയിൽ നിന്നും ഒരു മികച്ച ക്രോസിൽ നിന്നുമുള്ള ഗോളിന്റെ ഇടതുവശത്തേക്ക് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ റിചാലിസൺ വീണ്ടും കീപ്പർ മുള്ളരിനെ മറികടന്നു സ്കോർ 2 -0 ആക്കി . 30 ആം മിനുട്ടിൽ റിചാലിസൺ ഹാട്രിക്ക് തികച്ച് ബ്രസീലിന്റെ മൂന്നാമത്തെ ഗോൾ നേടി. മാത്യൂസ് ക്യൂനയുടെ പാസിൽ നിന്നുമായിരുന്നു എവെർട്ടൻ താരത്തിന്റെ ഗോൾ. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് സ്കോർ നാലാക്കി ഉയർത്താൻ ബ്രസീലിനു അവസരം ലഭിച്ചു. പെനാൽറ്റി ലഭിച്ചെങ്കിലും സ്ട്രൈക്കർ മാത്യൂസ് ക്യൂനയുടെ ഷോട്ട് കീപ്പർ ഫ്ലോറിയൻ മുള്ളർ തട്ടിയകറ്റി. രണ്ടാം പകുതിയിലും ബ്രസീൽ മുന്നേറി കൊണ്ടിരുന്നു. 52 ആം മിനുട്ടിൽ മാത്യൂസ് ക്യൂനക്ക് അവസരമാ ലഭിച്ചെങ്കിലും മുള്ളർ വീണ്ടും രക്ഷകനായി മാറി.
57 ആം മിനുട്ടിൽ നാദിം അമീരിയിലൂടെ ഒരു ഗോൾ മടക്കി ജർമ്മനി മത്സരത്തിലേക്ക് തിരിച്ചു വന്നു. 63 ആം മിനുട്ടിൽ ജർമൻ താരം മാക്സിമിലിയൻ അർനോൾഡ് രണ്ട മഞ്ഞ കാർഡ് കണ്ട പുറത്തായതോടെ അവർ പത്തു പേരുമായി ചുരുങ്ങി. 83 ആം മിനുട്ടിൽ ബ്രസീലിനെ ഞെട്ടിച്ച കൊണ്ട് ജർമ്മനി രണ്ടാം ഗോൾ നേടി. ഹെഡ്ഡറിലൂടെ റാഗ്നർ അച്ചെയാണ് ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ പോളിൻഹോ ഒരു ഗോൾ കൂടി നേടിയതോടെ ബ്രസീൽ വിജയമുറപ്പിച്ചു.