കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് പ്രതിരോധ താരം നിഷു കുമാറിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ |Nishu Kumar |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഡിഫൻഡർ നിഷു കുമാറിനെ ഒരു വർഷത്തെ ലോൺ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ.ഈസ്റ്റ് ബംഗാളിന്റെ നിലവിലെ കോച്ചായ കാൾസ് ക്വാഡ്രാറ്റിന് കീഴിൽ 2018-19ൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടം നേടിയ ബെംഗളൂരു എഫ്സി ടീമിന്റെ ഭാഗമായിരുന്നു നിഷു.

“ഈസ്റ്റ് ബംഗാൾ പോലുള്ള ഒരു ക്ലബ്ബിൽ ചേരാൻ കഴിഞ്ഞത് എനിക്ക് അഭിമാനകരമായ കാര്യമാണ്. ഈ ക്ലബ്ബിന് ഒരു വലിയ ആരാധകവൃന്ദമുണ്ട്, അത് ഒരു കളിക്കാരന് തന്റെ ഏറ്റവും മികച്ചത് നൽകാൻ എപ്പോഴും ഒരു വലിയ പ്രചോദനമാണ്”നിഷു കുമാർ പറഞ്ഞു.”കോച്ച് കാർലസുമായി വീണ്ടും ഒന്നിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.ഉത്തർപ്രദേശിൽ നിന്നുള്ള കാരനായ ഫുൾ ബാക്കിന് രണ്ടു വിങ്ങിലും കളിക്കാനുള്ള കഴിവുണ്ട്.ക്യുഡ്രാറ്റിന്റെ ശിക്ഷണത്തിൽ ബംഗളുരുവിൽ കളിക്കുമ്പോൾ നിഷു യഥാക്രമം ഫെഡറേഷൻ കപ്പ് (2017), സൂപ്പർ കപ്പ് (2018), ഐഎസ്‌എൽ എന്നിവ നേടി.

“അദ്ദേഹം വളരെ കഴിവുള്ളതും കഠിനാധ്വാനിയുമായ കളിക്കാരനാണ്. 2019-ൽ ലീഗ് ജയിക്കുകയും 2022-ൽ മറ്റൊരു ഫൈനലിൽ എത്തുകയും ചെയ്ത അദ്ദേഹത്തിന് ഐഎസ്എൽ പരിചയമുണ്ട്. എന്റെ കീഴിൽ കളിക്കുമ്പോഴാണ് അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിച്ചിൽ എല്ലായ്‌പ്പോഴും തന്റെ ഏറ്റവും മികച്ച പരിശ്രമം നൽകുന്ന ഒരാളാണ് അദ്ദേഹം”നിഷുവിനെ അഭിനന്ദിച്ച് സ്പാനിഷ് പരിശീലകൻ പറഞ്ഞു.കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ ഒന്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഈസ്റ്റ് ബംഗാൾ ഇതിനകം തന്നെ ബോർജ ഹെരേര, നന്ദകുമാർ സെക്കർ എന്നിവരെ സൈൻ ചെയ്തിട്ടുണ്ട്.

കൂടുതൽ മികച്ച താരങ്ങളെ ടീമിലെത്തിച്ച് അടുത്ത ഐഎസ്എൽ കാമ്പെയ്‌നിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ഉറച്ച നിലപാടിലാണ് ഈസ്റ്റ് ബംഗാൾ.നിഷു ഇതുവരെ ഐഎസ്എല്ലിൽ 82 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, 3 ഗോളുകളും 2 അസിസ്റ്റുകളും 82 ഇന്റർസെപ്ഷനുകളും 189 ക്ലിയറൻസുകളും നേടിയിട്ടുണ്ട്.

Rate this post