‘2026 ലോകകപ്പിൽ ലയണൽ മെസ്സി കളിക്കും ,മെസ്സിയെ ബോധ്യപ്പെടുത്താൻ ലയണൽ സ്കലോനി ശ്രമിക്കും’ |Lionel Messi

അർജന്റീന ജേഴ്സിയിൽ ഫൈനലുകളിലെ സ്ഥിരമായ തോൽവികളിൽ നിരാശനായി ഒരിക്കൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു പോയ താരമാണ് ലിയോ മെസ്സി. എന്നാൽ വർഷങ്ങൾക്കിപ്പുറം അറേബ്യയുടെ മണ്ണിൽ താൻ സ്വപ്നം കണ്ട ഫിഫ വേൾഡ് കപ്പ്‌ കിരീടവും നേടി തന്റെ കരിയറിലെ നേട്ടങ്ങൾ ലിയോ മെസ്സി പൂർത്തിയാക്കിയിരുന്നു.

ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടില്ല എന്ന വിമര്ശനം കരിയറിന്റെ തുടക്കം മുതൽ കേട്ടിരുന്ന മെസ്സി കോപ്പ അമേരിക്ക നേടി അത് അവസാനിപ്പിച്ചിരുന്നു. അതിനു ശേഷം വേൾഡ് കപ്പും ഫൈനലൈസിമയും മെസ്സി അര്ജന്റീന ജേഴ്സിയിൽ സ്വന്തമാക്കി.ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ലയണൽ മെസ്സിയും അർജന്റീനയും. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ചും അടുത്ത വേൾഡ് കപ്പിനെക്കുറിച്ചും സംസാരിച്ചു.

2026-ൽ യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിൽ താൻ കളിക്കില്ലെന്ന് ചൈനീസ് മാധ്യമമായ ടൈറ്റൻ സ്പോർട്സിനോട് ലയണൽ മെസ്സി സ്ഥിരീകരിച്ചു.2022-ൽ ഖത്തറിൽ അര്ജന്റീനക്കൊപ്പം വേൾഡ് കപ്പ് നേടിയ ലയണൽ മെസ്സിയെ ഇനിയൊരു വേൾഡ് കപ്പിൽ കൂടി അര്ജന്റീന ജേഴ്സിയിൽ കാണാൻ സാധിക്കില്ല.അടുത്തിടെ പിഎസ്ജിയുമായുള്ള കരാന്‍ അവസാനിപ്പിച്ച മെസി മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയിരുന്നു.

“ഞാൻ നേരത്തെ പറഞ്ഞതുപോലെ, അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അതിനെക്കുറിച്ച് ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല. അത് കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പങ്കെടുക്കാൻ പോകുന്നില്ല.എനിക്ക് നഷ്ടമായ ലോകകപ്പ് നേടിയതിന് ശേഷം, ഞാൻ നേടിയ കരിയറിൽ ഞാൻ സംതൃപ്തനും നന്ദിയുള്ളവനുമാണ്. അത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ എന്റെ അവസാന ലോകകപ്പ് കളിച്ചുവെന്ന് ഞാൻ കരുതുന്നു” ലയണൽ മെസ്സി പറഞ്ഞു.

എന്നാൽ മെസ്സിയുടെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി എത്തിയിരിക്കുമാകയാണ് പരിശീലകൻ ലയണൽ സ്കെലോണി.“അടുത്ത ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് മെസ്സിയുടെ പ്രസ്താവന? കള്ളം പറയാത്ത ഒരു വ്യക്തിയിൽ നിന്നുള്ള വിവേകപൂർണ്ണമായ പ്രസ്താവനയാണ് ഇത്. ലോകകപ്പ് വളരെ അകലെയാണ്, അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ അർത്ഥമില്ല. മെസ്സിക്ക് എങ്ങനെ തോന്നുന്നുവെന്ന് നമുക്ക് നോക്കാം. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഫുട്ബോൾ എങ്ങനെ കളിക്കണമെന്ന് ലിയോയ്ക്ക് എപ്പോഴും അറിയാം” സ്കെലോണി പറഞ്ഞു.

“2026 ലോകകപ്പ് കളിക്കാൻ മെസ്സിയെ ബോധ്യപ്പെടുത്താൻ ലയണൽ സ്കലോനി ശ്രമിക്കും. അർജന്റീന കോച്ച് മെസ്സിയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ ശ്രമിക്കുകയും ചെയ്യും, കാരണം മെസ്സി ടീമിലുണ്ടാവും എന്നത് ഒരു വലിയ ഘടകമാണ്.മെസിയെ കേന്ദ്രമാക്കിയാണ് ടീം കെട്ടിപ്പടുത്തിരിക്കുന്നത്.അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ” മാധ്യമപ്രവർത്തകനായ ഗാസ്റ്റൺ എഡുൽ പറഞ്ഞു.

3.7/5 - (16 votes)