❝ വലിയ ലക്ഷ്യങ്ങൾ മാത്രം : മാഞ്ചസ്റ്റർ യൂണൈറ്റഡുമായി കരാർ പുതുക്കി ഒലെ ഗുന്നാർ സോൾഷ്യർ ❞
2024 വരെ ഓൾഡ് ട്രാഫോർഡിൽ തുടരുന്ന പുതിയ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് യുണൈറ്റഡ് പരിശീലകൻ ഒലെ ഗുന്നാർ സോൾഷ്യർ.അഞ്ച് വർഷത്തെ കരാറിൽ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് ജാദോൺ സാഞ്ചോ 72.9 മില്യൺ ഡോളർ ഒപ്പിട്ടതായി റെഡ് ഡെ വിൾസ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് നോർവീജിയൻ താരത്തിന്റെ പ്രഖ്യാപനം. 2018 ൽ ജോസ് മൗറീഞ്ഞോയുടെ പകരമായി കെയർ ടേക്കർ മാനേജരായി യുണൈറ്റഡിൽ സ്ഥാനം ഏറ്റെടുത്ത സോൾഷ്യർ ചുമതലയേറ്റെടുത്തതിന് ശേഷം 19 കളികളിൽ 14 ഗെയിമുകൾ വിജയിച്ചതിനെത്തുടർന്ന് 2019 മാർച്ചിൽ മൂന്ന് വർഷത്തെ കരാർ കൂടി ഒപ്പിട്ട് യുണൈറ്റഡിൽ സ്ഥിരമായ റോളിലേക്ക് നോർവീജിയൻ എത്തുകയായിരുന്നു.
“പിച്ചിൽ ദീർഘകാല വിജയത്തിനായി അടിത്തറയിടുന്നതിന് ഓലയും അദ്ദേഹത്തിന്റെ സ്റ്റാഫും അശ്രാന്തമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലങ്ങൾ കഴിഞ്ഞ രണ്ടിൽ കൂടുതൽ സീസറുകളിൽ ദൃശ്യമായി. വരും വർഷങ്ങളിൽ ഈ ടീം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത് കാണാൻ ഞങ്ങൾ എല്ലാവരും ഉറ്റുനോക്കുകയാണ്” കരാറിനെക്കുറിച്ച് യുനൈറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡ് പറഞ്ഞു.
“It is an exciting time for Manchester United, we have built a squad with a good balance of youth and experienced players that are hungry for success.
— Manchester United (@ManUtd) July 24, 2021
“I can’t wait to get out in front of a packed Old Trafford and get this campaign started.”
Ole ❤️ pic.twitter.com/sXCWmJkuAQ
“ഈ ക്ലബിനോടുള്ള എന്റെ വികാരം എല്ലാവർക്കും അറിയാം, ഈ പുതിയ കരാർ ഒപ്പിട്ടതിൽ ഞാൻ സന്തുഷ്ടനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് ഒരു ആവേശകരമായ സമയമാണ്, യുവാക്കളും പരിചയസമ്പന്നരായ കളിക്കാരും ഒരു പോലെയുള്ള സ്‌ക്വാഡിനെ സൃഷ്ടിക്കാനും സാധിച്ചു കൂടുതൽ വിജയത്തിനായാണ് ശ്രമിക്കുന്നത്” കരാർ പുതുക്കിയതിനു ശേഷം ഒലെ പ്രതികരിച്ചു. മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം മികച്ചൊരു കോച്ചിങ് ടീം ഉണ്ട് അടുത്ത ചുവടുവെക്കാൻ ഞങ്ങൾ എല്ലാവരും തയ്യാറാണ്, ട്രോഫികൾ നേടനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” ഒലെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 32 വർഷത്തിനിടെ ട്രോഫി ഇല്ലാതെ ഏറ്റവും ദൈർഘ്യമേറിയ കാലത്തിലൂടെയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് സീസണായി ഒരു കിരീടം പോലും നേടാൻ അവർക്കായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവാരത്തിലുള്ള ഒരു ക്ലബിനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം നിരാശാജനകമായ ഒന്നാണിത്. വലിയ വിമർശനങ്ങളാണ് ക്ലബിന് നേരെ കഴിഞ്ഞ കുറച്ചു കാലമായി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും യുണൈറ്റഡ് മാനേജരായ സോൾഷെറെ പുറത്താക്കാൻ ആഹ്വാനം ചെയ്യുന്ന വിമർശകർ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ക്ലബ്.
യുണൈറ്റഡിൽ സോൾഷെറിനു പിന്തുണ ലഭിക്കാനുള്ള പ്രധാന കാരണം മുൻ താരം കൂടിയായ പരിശീലകന് ക്ലബ്ബിന്റെ സംസ്കാരം അറിയാമെന്നതും ആരാധകരെ മനസ്സിലാക്കാൻ സാധിക്കും എന്നതും തന്നെയാണ്. വളരെ നാളേക്ക് ശേഷം ആക്ര മണ ഫുട്ബോളിലേക്ക് യുണൈറ്റഡ് മാറിയത് നോർവീജിയൻ വന്നതിനു ശേഷമാണ്.2012/13 ലെ അവസാന കിരീടം നേടിയത്തിനു ശേഷം കൂടുതൽ ഗോളുകൾ നേടിയത് കഴിഞ്ഞ സീസണിലാണ്. എന്നാൽ 73 ഗോളുകൾ നേടിയെങ്കിലും 44 ഗോളുകൾ വഴങ്ങി . പ്രതിരോധത്തിന്റെ പാളിച്ചകൾ തുറന്നു കാട്ടുകയും ചയ്തു . പുതിയ താരങ്ങളെ ടീമിലെത്തിച്ച പ്രതിരോധം കൂടി ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നോർവീജിയൻ.