❝ ഞാൻ മെസ്സിക്കൊപ്പം കളിച്ചിട്ടില്ല ,മെസ്സി എന്റെ കൂടെയാണ് കളിച്ചിട്ടുള്ളത് ❞
ആഫ്രിക്കൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് കാമറൂൺ സ്ട്രൈക്കർ സാമുവേൽ എറ്റുവിനെ കണക്കാക്കുന്നത്. രണ്ടായിരത്തിൽ പകുതിയിൽ യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കമാരിൽ ഒരാളായാലും എറ്റൂവിനെ കണക്കാക്കിയിരുന്നു. 2004 മുതൽ 2009 വരെ ബാഴ്സലോണയുടെ ഒമ്പതാം നമ്പർ ജേഴ്സിയണിഞ്ഞ താരം ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോക്കൊപ്പം നിരവധി കിരീടങ്ങൾ നൗ ക്യാമ്പിലേക്ക് കൊണ്ട് വന്നു.2004ലാണ് റയൽ മയോർക്കയിൽ നിന്നും എറ്റൂ ബാഴ്സയിലേക്ക് ചേക്കേറുന്നത്.അഞ്ചു സീസണിലായി 199 മത്സരങ്ങൾ ബാഴ്സക്കു വേണ്ടി കളിച്ച് 130 ഗോളുകൾ നേടിയിട്ടുണ്ട്.
അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ ലയണൽ മെസിക്കൊപ്പം കളിച്ചതിന്റെ അനുഭവത്തെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകനെ തിരുത്തുകയാണ് എറ്റൂ. നിങ്ങൾ മെസ്സിയെക്കുറിച്ച് സംസാരിക്കുന്നു,അദ്ദേഹത്തോടൊപ്പം കളിച്ച താരം എന്ന നിലയിൽ അൻസു ഫാത്തിക്ക് മെസ്സിയിൽ മെസ്സിയിൽ നിന്ന് എന്താണ് പഠിക്കാൻ കഴിയുക? എന്ന ചോദ്യമാണ് ഉന്നയിച്ചത്. “ഇല്ല, മെസ്സി എന്നോടൊപ്പമാണ് കളിച്ചത് , ഞാൻ മെസ്സിക്കൊപ്പം കളിച്ചില്ല. എന്റെ കാലത്ത് മെസ്സി എന്നോടൊപ്പം കളിച്ചു. ഇത് തികച്ചും വ്യത്യസ്തമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Samuel Eto’o had to set the record straight when told “he played with Messi” 😅
— ESPN FC (@ESPNFC) July 25, 2021
(via roadto2022en/TikTok) pic.twitter.com/XjOY5heta4
ബാഴ്സലോണയിൽ റൊണാൾഡീഞ്ഞോ ,എറ്റൂ എന്നിവർ സൂപ്പർ താരങ്ങളായി നിറഞ്ഞു നിന്ന 2004 ഒക്ടോബറിലാണ് മെസ്സി ബാഴ്സക്കായി അരങ്ങേറ്റം കുറിക്കുന്നത്.ഇവരുടെ കീഴിൽ കളിച്ചു വളർന്ന് മെസ്സിയുടെ വളർച്ച അവശ്വസനീയമായിരുന്നു. മെസ്സിയുടെ കരിയറിന്റെ ഏറ്റവും മികച്ച സമയമായപ്പോൾ കാമറൂൺ സ്ട്രൈക്കർ 2009 ൽ ഇന്റർ മിലാനിലേക്ക് കൂടു മാറി. ഇന്റർ മിലാനൊപ്പവും മികവ് കാട്ടിയ താരം 102 മത്സരങ്ങൾ കളിക്കുകയും 33 ഗോളുകൾ നേടുകയും 2019 ൽ വിരമിക്കുകായും ചെയ്തു.
ബാഴ്സലോണക്കൊപ്പം മൂന്നു ലാ ലിഗയും ,രണ്ടു ചാമ്പ്യൻസ് ലീഗ് നേടിയ താരം ഇന്റർ മിലാനൊപ്പം സിരി എ കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട് . കാമറൂണിനൊപ്പം വേൾഡ് കപ്പടക്കം 118 മത്സരങ്ങളിൽ നിന്നും 56 ഗോളുകൾ നേടിയിട്ടുണ്ട് .
18-year-old Ricardo Pepi has a hat-trick for @FCDallas 👀
— ESPN FC (@ESPNFC) July 25, 2021
Another exciting USMNT talent to watch.
(via @MLS)
pic.twitter.com/DXgPvK53V8