Espys മികച്ച ഫുട്ബോളർ അവാർഡ് ലിയോ മെസ്സിക്ക്, പക്ഷെ ഇപ്പോഴും മെസ്സിക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ
അമേരിക്കൻ ബ്രോഡ്കാസ്റ്റ് ചാനലയ എ ബി സി യും ഇ എസ് പി എനും കായിക ലോകത്തെ മികച്ച താരങ്ങൾക്ക് നൽകുന്ന 2022 വർഷത്തിലെ ഇ എസ് പി വൈ എസ് അവാർഡുകൾ സമ്മാനിച്ചു, ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അവാർഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഫിഫ വേൾഡ് കപ്പ് ഉൾപ്പെടെ 2022 വർഷത്തിൽ മികച്ച നേട്ടങ്ങൾ നേടിയ അർജന്റീന സൂപ്പർ താരം ലിയോ മെസ്സി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച കായിക അത്ലറ്റായി മാറാൻ ലിയോ മേസ്സിക്ക് കഴിഞ്ഞില്ല.
OFFICIAL ✅
— PSG Chief (@psg_chief) July 13, 2023
Leo Messi wins the “Best Championship Performance Of The Year” award with his man of the match performance in the World Cup Final and also the “Best Soccer Player Of The Year” Award at the 2023 ESPYS
TAKE A BOW🐐🏆🏆 pic.twitter.com/Ub7HNv26bz
ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാർഡിൽ ലിയോ മെസ്സി നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അമേരിക്കയിലെ ഫുട്ബോളിലെ ടീമായ കാൻസസ് സിറ്റി താരമായ പാട്രിക് മഹോമസ് മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടു, കാൻസസ് സിറ്റിയാണ് ഏറ്റവും മികച്ച ടീമിനുള്ള അവാർഡ് നേടിയത്.
Lionel Messi wins ESPYS Best Soccer/Football Player award. https://t.co/5asxWnlxlP pic.twitter.com/fDYfTphtE9
— Roy Nemer (@RoyNemer) July 13, 2023
ഏറ്റവും മികച്ച കായിക താരത്തിനുള്ള ഈ അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയത് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. നാല് തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയപ്പോൾ ലിയോ മെസ്സി മൂന്നു തവണ മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം മികച്ച കായിക താരത്തിനുള്ള അവാർഡ് നേടിയത് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പയാണ്.