ബാഴ്സലോണയുടെ ഓഫറിലും പതിന്മടങ്ങ് ഓഫർ, പണം വേണ്ട ബാഴ്സ മതിയെന്ന് ബ്രസീലിയൻ വണ്ടർ കിഡ്

ബ്രസീലിൽ നിന്നുമുള്ള സൂപ്പർ യുവ താരങ്ങളെ യൂറോപ്യൻ ഫുട്ബോളിൽ നിന്നുമുള്ള വമ്പൻ ടീമുകൾ സൈൻ ചെയ്ത് കൊണ്ടുപോകുന്ന കാഴ്ച പതിവാണ്. വിനീഷ്യസ് ജൂനിയറിനെ പോലെയുള്ള സൂപ്പർ താരങ്ങൾ തങ്ങളുടെ കഴിവ് പുറത്തെടുക്കുന്നുമുണ്ട്.

അങ്ങനെയൊരു ബ്രസീലിയൻ യുവ സൂപ്പർ താരത്തിനെ സൈൻ ചെയ്തിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണ. ബ്രസീലിൽ നിന്നുമുള്ള 18-കാരനായ വിക്ടർ റോഖ് എന്ന യുവ താരത്തിനെ 2024-2025 സീസണിലേക്ക് വേണ്ടിയാണ് ബാഴ്സലോണ ടീമിലെത്തിച്ചത്. ബ്രസീലിന്റെ അണ്ടർ 21 ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരം ബ്രസീൽ സീനിയർ ടീമിന് വേണ്ടിയും അരങ്ങേറ്റം കുറിച്ചിരുന്നു.

ഏകദേശം 26മില്യൺ പൗണ്ടാണ് ബാഴ്സലോണ താരത്തിന് നൽകുന്നത്. പിന്നീട് ഗോളുകൾ, കിരീടങ്ങൾ അങ്ങനെ പ്രകടനം മികച്ചതായാൽ കൂടുതൽ പണം ബാഴ്സലോണ നൽകുമെന്ന് കരാർ വ്യവസ്ഥയിൽ പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് നേരത്തെ നടന്ന ഞെട്ടിക്കുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ ഏജന്റായ ആന്ദ്രേ ക്യൂരി.

എഫ്സി ബാഴ്സലോണയുടെ ഓഫറിനെക്കൾ വളരെ കൂടുതൽ മികച്ച ഒരു ഓഫർ താരത്തിനു വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടനം ഹോട്സ്പർ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ നൽകിയിട്ടുണ്ടെന്നാണ് ഏജന്റ് ആൻഡ്രെ ക്യൂരി വെളിപ്പെടുത്തുന്നത്. ഏകദേശം 86മില്യൺ പൗണ്ടിന്റെ ഓഫറുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നിവർ നൽകിയത്. പക്ഷെ പണത്തിനേക്കാൾ കൂടുതൽ തന്റെ വ്യക്തമായ പ്ലാനുകളിൽ വിശ്വസിച്ച താരം ബാഴ്സലോണയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും ഏജന്റ് പറഞ്ഞു.

Rate this post